Latest News

അതിഥിയുമായി മുട്ടനടി; എല്ലാവരും ഒറ്റപ്പെടുത്തുന്നുവെന്ന് പേളി; സുരേഷിനെയും അതിഥി വളച്ചെടുത്തെന്ന് പേളി

Malayalilife
അതിഥിയുമായി മുട്ടനടി;  എല്ലാവരും ഒറ്റപ്പെടുത്തുന്നുവെന്ന് പേളി; സുരേഷിനെയും അതിഥി വളച്ചെടുത്തെന്ന് പേളി

ബിഗ് ബോസില്‍ അറുപതാം ദിവസമായ ഇന്നലെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതിലേക്കുള്ള തിടുക്കത്തിലായിരുന്നു എല്ലാ മത്സരാര്‍ഥികളും. പല ദിവസങ്ങളിലെ പോലെ ഇന്നലെയും അംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ വഴക്കായിരുന്നു. അതിഥിയും പേളിയും, പേളിയും സുരേഷും തമ്മില്‍ ശീതസമരത്തിലാണെന്നത് പ്രേക്ഷകര്‍ക്കെല്ലാമറിയാം. ഇവര്‍ തമ്മില്‍ ഇന്നലെ നടന്ന മുട്ടന്‍ വഴക്കാണ് ഇപ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

 

അതിഥിയുടെ പേര് ക്യാപ്റ്റന്‍സിക്കായി സുരേഷ് നിര്‍ദ്ദേശിച്ചത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ക്യാപ്റ്റനാകണമെന്ന ആഗ്രഹം പേളി പറഞ്ഞതോടെ  അതിഥിയുടെ പേര് നിര്‍ദ്ദേശിച്ച സുരേഷ,് തനിക്ക് തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ് പുറത്തേക്ക് പോയി. പുറത്ത് വച്ച് അതിഥിയും സുരേഷും സംസാരിക്കുന്നതിനടുത്തേക്ക് എത്തിയ പേളി അതിനെ കുറിച്ച് ഇനി സംസാരിക്കേണ്ടതില്ലെന്ന് രണ്ടു പേരോടും വീണ്ടും പറഞ്ഞു. പിന്നീട് ഭക്ഷണം കഴിക്കുന്നതിനിടെ ഇതേ വിഷയം വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞത് കഴിഞ്ഞെന്ന് പറഞ്ഞെങ്കിലും പേളിയുടെ വാക്കുകളില്‍ ദേഷ്യം വ്യക്തമായിരുന്നു. ഇതിനിടെ അടുത്തെത്തിയ അതിഥിയോട് പേളി  ദേഷ്യപ്പെട്ടു.

 

സുരേഷിനെയുള്‍പ്പെടെ എല്ലാവരേയും അതിഥി തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന പേളി പറഞ്ഞതോടെ അതിഥി പൊട്ടിത്തെറിച്ചു. തനിക്ക് മത്സരിക്കേണ്ടതില്ലെന്നും അതിഥി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ ടാസ്‌കില്‍ പേളിക്ക് തന്റേയും രഞ്ജിനിയുടേയും അര്‍ച്ചനയുടേയും സഹായമുണ്ടായിരുന്നുവെന്നും അതിഥി വെളിപ്പെടുത്തി.അതിഥിയുടെ കൂടെ അര്‍ച്ചനയും സുരേഷും ചേര്‍ന്നതോടെ ഹിമയും പേളിയ്‌ക്കെതിരെ രംഗത്തെത്തി. തന്നോട് ആരും മിണ്ടുന്നില്ലെന്നും എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തുകയാണെന്നും പറഞ്ഞ പേളിയെ ഷിയാസും ശ്രീനിഷും അനുനയിപ്പിക്കാന്‍ ശ്രമിച്ചു. താന്‍ പ്രതിക്കൂട്ടില്‍ നിന്നപ്പോള്‍ എല്ലാവരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുകയായിരുന്നു. താന്‍ ആരെങ്കിലുമായി അടുത്താലത് തെറ്റ്. അത് അതിഥി ചെയ്താല്‍ ആര്‍ക്കും പ്രശ്‌നമില്ലെന്നും പേളി കൂട്ടിച്ചേര്‍ത്തു.

 

 സുരേഷിന് പിന്തുണയുമായി രഞ്ജിനിയും സാബുവും അനൂപും എത്തിയതോടെ വിഷയം വന്‍ ചര്‍ച്ചയായി. തന്നെയും സുരേഷിനേയും കുറിച്ച് ആരാണ് സംസാരിച്ച് തുടങ്ങിയതെന്ന് പേളി ചോദിച്ചു. ശ്രീനിയാണെന്ന് ബഷീര്‍ പറഞ്ഞതും രഞ്ജിനി എഴുന്നേറ്റ് പോയി. പേളിയുടെ സംശയം രഞ്ജിനിയേയും സാബുവിനേയുമായിരുന്നു. ഇരുവര്‍ക്കുമുള്ള മറുപടിയായി സാബുവും രഞ്ജിനിയും തമ്മിലുള്ള ബന്ധം പേളിയും സൂചിപ്പിച്ചു. രഞ്ജിനി സാബുവിനെ ഷീല്‍ഡായി ഉപയോഗിക്കുകയാണെന്ന് പേളിയും കൂട്ടിച്ചേര്‍ത്തു. എന്തായാലും ബിഗ് ബോസില്‍ ഇപ്പോള്‍ വഴക്കാണ്. സൗഹൃദവും പ്രണയവും സ്വാര്‍ത്ഥതയും അതിരു കടക്കുമ്പോഴുള്ള ആശയക്കുഴപ്പങ്ങള്‍. എല്ലാ തവണത്തേയും പോലെ ഇതിന് ബിഗ് ബോസ് എന്തെങ്കിലും ട്വിസ്റ്റ് കൊണ്ടുവരുമോ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.

 

Read more topics: # big boss,# athithi,# perly
big-boss-athithi-perly

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല; കന്നഡ ബിഗ് ബോസിന്റെ സെറ്റിന് പൂട്ടിട്ട് സര്‍ക്കാര്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ കന്നഡ പതിപ്പ് ചിത്രീകരിക്കുന്ന ജോളിവുഡ് സ്റ്റുഡിയോസ് ആന്‍ഡ് അഡ്വഞ്ചേഴ്സ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ്. നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും ഉള്‍പ്പെടെയാണ് നടപടി. ബിഗ് ബോസ് മത്സരാര്‍ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് ഇന്നലെ പുറപ്പെടുവിച്ച നോട്ടിസിലാണ് ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ എത്രയും വേഗം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. പരിസ്ഥിതിമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കന്നഡ ബിഗ് ബോസിന്റെ 12-ാം സീസണ്‍ ആണിത്. കന്നഡ താരം കിച്ച സുദീപ് ആണ് കന്നഡ ബിഗ് ബോസ് ഹോസ്റ്റ് ചെയ്യുന്നത്. ഷോ നിര്‍ത്തിവെച്ചതോടെ സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 700-ല്‍ അധികം ആളുകളാണ് ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറുമാസമായി ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെ മൂന്ന് ഷിഫ്റ്റുകളിലായി തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഞ്ച് കോടിയിലേറെ ചെലവഴിച്ചാണ് ഈ ബിഗ് ബോസിന്റെ സെറ്റ് നിര്‍മിച്ചത്. നിയമലംഘനത്തിന് നോട്ടീസ് നല്‍കിയിട്ടും അണിയറപ്രവര്‍ത്തകര്‍ ഷോ തുടര്‍ന്നെന്നും ആരും നിയമത്തിന് അതീതരല്ലെന്നും വനം വകുപ്പ് മന്ത്രി ഈശ്വര്‍ ഖണ്ഡ്രെ ബെംഗളൂരുവില്‍ പറഞ്ഞു. അതേസമയം, ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ സ്റ്റുഡിയോക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.