പെട്ടി പൊക്കിയുള്ള ബിഗ് ബോസ് എലിമിനേഷനില്‍ കണ്‍ഫ്യുഷന്‍; പൊങ്ങുന്ന പെട്ടികളുടെ ഉടമ സേഫ് ആണോ.? ആദ്യം പൊങ്ങിയത് അര്‍ച്ചനയുടെ പെട്ടി.!

Malayalilife
പെട്ടി പൊക്കിയുള്ള ബിഗ് ബോസ് എലിമിനേഷനില്‍ കണ്‍ഫ്യുഷന്‍; പൊങ്ങുന്ന പെട്ടികളുടെ ഉടമ സേഫ് ആണോ.?   ആദ്യം പൊങ്ങിയത് അര്‍ച്ചനയുടെ പെട്ടി.!

ബിഗ്ബോസിലെ ഓരോ എലിമിനേഷനുകളും ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്. കഴിഞ്ഞ വാരം  ആതിഥിയെ പെട്ടിയുമെടുപ്പിച്ച് പുറത്താക്കിയതിന് പിന്നാലെ ഹിമയെ ഔട്ടാക്കി അതിഥിയെ തിരികെ എത്തിച്ചതുമൊക്കെ ബിഗ്ബോസിന്റെ എലിമിനേഷന് ട്വിസ്റ്റുകളാണ്.  ഇന്നലെ നടന്നത് അതിലും വലിയ ട്വിസ്റ്റുകള്‍ . ഓരോ എലിമിനേഷന്‍ എപിഡോഡും ട്വിസ്റ്റുകള്‍ നിറയുന്നത് പ്രേക്ഷകര്‍ക്ക് ആവേശം പകരുന്നു..

നോമിനേഷനിലുള്ള ബിഗ്ബോസ് അംഗങ്ങളുടെ പെട്ടി കയറില്‍ തൂക്കി എടുക്കുന്നതായിരുന്നു ഇക്കുറി ബിഗ്ബോസിലെ എലിമിനേഷന്‍ പ്രക്രിയ. നോമിനേഷന്‍ ഉള്ള അംഗങ്ങളെ ബിഗ്ബോസിന് വെളിയില്‍ നിരത്തി നിര്‍ത്തിയായിരുന്നു പുറത്താകേണ്ടവരെ പ്രഖ്യാപിച്ചത്. ഇവര്‍ക്ക് മുന്നിലായി ഇവരുടെ ചിത്രം ഒട്ടിച്ച പെട്ടികളും കയറില്‍തൂക്കി ഇട്ടിരുന്നു. ആരുടെ പെട്ടിയാണോ പൊങ്ങുന്നത് അവര്‍ സേഫ് ആകുമെന്നതായിരുന്നു ഇന്നലെത്തെ എലിമിനേഷന്‍ നിയമം. എന്നാല്‍ ആദ്യം മത്സരാര്‍ഥികളുടെ പ്രേക്ഷകരും കരുതിയത് പെട്ടി പൊങ്ങുന്നവര്‍ ഔട്ട് ആകുമെന്നായിരുന്നു. അര്‍ച്ചനയുടെ പെട്ടി പൊങ്ങിയപ്പോള്‍ എല്ലാവരും കരുതിയത് അര്‍ച്ചന പുറത്തായി എന്നാണ്. അര്‍ച്ചന സേഫാണെന്ന് ബിഗ്ബോസിന്റെ അറിയിപ്പ് എത്തിയപ്പോഴാണ് പെട്ടി പൊങ്ങിയവരാണ് സേഫ് എന്ന് പ്രേക്ഷകര്‍ക്കും ബിഗ്ബോസ് അംഗങ്ങള്‍ക്കും മനസിലായത്.

പിന്നീട് സാബുവും അരിസ്റ്റോ സുരേഷും പേളിയും സേഫായി. പിന്നാലെയായിരുന്നു ട്വിസ്റ്റ് എത്തിയത്. അവസാനം ശ്രീനിഷും ബഷീറും മാത്രമായപ്പോള്‍ ആദ്യം പൊങ്ങിയത് ബഷീറിന്റെ പെട്ടിയായിരുന്നു. അല്‍പനേരം പെട്ടി അവിടെ നിന്നതോടെ ശ്രീനി പുറത്തായെന്ന് കരുതി പേളി കരച്ചിലും ആരംഭിച്ചു. എന്നാല്‍ പിന്നീട് ശ്രീനിയുടെ പെട്ടി താഴുകയും ബഷീറിന്റെ പെട്ടി പൊങ്ങുകയുമായിരുന്നു. പ്രേക്ഷകരെയും മത്സരാര്‍ഥികളെയും ഒരിക്കല്‍കൂടി എലിമിനേഷനില്‍ ടെന്‍ഷനിലാഴ്ത്താന്‍ ബിഗ്ബോസിന് കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ടെന്‍ഷനാക്കാന്‍ വേണ്ടി മാത്രം ഇത്തരത്തില്‍ ബഷീര്‍ സേഫാണ് എന്ന പ്രതീതി നിലനിര്‍ത്തയെന്നതിന്റെ പേരില്‍ പലരും ബിഗ്ബോസിനെതിരെ വിമര്‍ശനവുമായി എത്തുകയും ചെയ്തു.

Read more topics: # bigg boss,# elimination,# story
bigg boss,elimination,story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES