ബിഗ് ബോസ് സീസണ്‍ 7നായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍. സീസണിന്റെ പ്രമോ വന്നിതിന് പിന്നാലെ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്. ഈ സീസണിലും സോഷ്യല്‍ മീഡിയയിലെ വിവാദ താരങ്ങള്‍ ബിഗ്ബോസില്‍ അണിനിരക്കുമെന്നാണ് വിവരം. ഇത്തവണത്തെ മത്സരാര്‍ത്ഥികള്‍ ആരെല്ലാമായിരിക്കും എന്നതിന്റെ ചര്‍ച്ചകള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ബിഗ്ഗ് ബോസ്സ് സീസണ്‍ 7 ലോഗോ നേരത്തെ ഏഷ്യാനെറ്റ് അവതരിപ്പിച്ചത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹന്‍ലാലിനെ ഉദ്ദേശിച്ചുള്ള 'L' ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന '7' ഉം ചേര്‍ത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പില്‍ ലോഗോ തയ്യാറാക്കിയിരിക്കുന്നത്.
പാലുംവെള്ളത്തില്‍ പണി വരുന്നുണ്ടേ എന്നാണ് പ്രമോയില്‍ പറയുന്നത്. ലക്ഷ്വറി ബഡ്ജറ്റിലും ക്യാപ്റ്റന്‍സി ടാസ്‌കിലും ജയില്‍ വാസത്തിലും ആകെ മൊത്തം പണി വരുന്നുണ്ട് എന്നും വീഡിയോയില്‍ പറയുന്നുണ്ട്. മാത്രമല്ല ഇനി ഞാന്‍ പറയും നീയൊക്കെ കേള്‍ക്കും എന്നുളള മോഹന്‍ലാലിന്റെ കലിപ്പന്‍ ഡയലോഗും പ്രമോയില്‍ ഉണ്ട്.
മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന പേരുകളില്‍ ഒന്ന് കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടേതാണ്. കഴിഞ്ഞ ഏതാനും നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് രേണു സുധി. പല വേദികളിലായി തനിക്ക് ബിഗ്ബോസില്‍ പോകാനുള്ള താത്പര്യം ഇവര്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, തന്നെ ഇതുവരെ ബിഗ് ബോസ് വിളിച്ചിട്ടില്ലെന്നാണ് രേണു വ്യക്തമാക്കിയത്. സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റൊരു താരം നടിയും സ്റ്റാര്‍ മാജിക് താരവുമായ അനുമോള്‍ ആണ്. നേരത്തെയും ബിഗ് ബോസിന്റെ പുതിയ സീസണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അനുവിന്റെ പേര് ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നെങ്കിലും ഇത്തവണ തീര്‍ച്ചയായും ഉണ്ടാകുമെന്നാണ് ചില യുട്യൂബര്‍മാരുടെ പ്രവചനം.
കൂടാതെ, ഏഷ്യാനെറ്റിലെ 'പവിത്രം' എന്ന സീരിയയിലെ നടിയായ അമയ പ്രസാദും, അവതാരകയായ ശാരികയും ഇത്തവണത്തെ ബിഗ് ബോസ് സീസണില്‍ ഉണ്ടാകുമെന്നും പറയപ്പെടുന്നു. ശാരികയുടെ രേണു സുധിയുമായുള്ള അഭിമുഖം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൂടാതെ, ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ 'അങ്കമാലി ഡയറീസ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അപ്പാനി ശരത്തും ബിഗ് ബോസ് സീസണ്‍ 7ല്‍ ഉണ്ടാകുമെന്നാണ് പ്രവചനം. കൂടാതെ, ഇത്തവണത്തെ കോമണര്‍ മത്സരാര്‍ത്ഥിയായി സോഷ്യല്‍ മീഡയ താരം ബബിത ബബി മത്സരിക്കുമെന്നും സൂചനയുണ്ട്.