Latest News

ഥാര്‍ വാങ്ങിയത് ബിഗ് ബോസില്‍ നിന്നും സമ്പാദിച്ച പണം കൊണ്ടല്ല; കൈയ്യിലുണ്ടായിരുന്ന രണ്ട് വണ്ടിയും കൊടുത്തിട്ടാണ് വാങ്ങിയത്; ആദ്യം 'നോ' പറഞ്ഞിട്ടും നൂബിന്‍ കേട്ടില്ല; പുതിയ വാഹനം വാങ്ങിയ കഥ പറഞ്ഞ് ബിന്നി സെബാസ്റ്റ്യന്‍

Malayalilife
ഥാര്‍ വാങ്ങിയത് ബിഗ് ബോസില്‍ നിന്നും സമ്പാദിച്ച പണം കൊണ്ടല്ല; കൈയ്യിലുണ്ടായിരുന്ന രണ്ട് വണ്ടിയും കൊടുത്തിട്ടാണ് വാങ്ങിയത്; ആദ്യം 'നോ' പറഞ്ഞിട്ടും നൂബിന്‍ കേട്ടില്ല; പുതിയ വാഹനം വാങ്ങിയ കഥ പറഞ്ഞ് ബിന്നി സെബാസ്റ്റ്യന്‍

നടി ബിന്നി സെബാസ്റ്റ്യന്‍ താന്‍ അടുത്തിടെ സ്വന്തമാക്കിയ മഹീന്ദ്ര ഥാര്‍ കാറിനെക്കുറിച്ച് വെളിപ്പെടുത്തി. ഈ വാഹനം വാങ്ങിയത് ബിഗ് ബോസ് മലയാളം സീസണ്‍ 7-ല്‍ പങ്കെടുത്തതില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ചല്ലെന്ന് താരം വ്യക്തമാക്കി. ഥാര്‍ വാങ്ങിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഭര്‍ത്താവും നടനുമായ നൂബിനാണ് ബിന്നി നല്‍കുന്നത്. 

പുതിയ വ്ളോഗിലൂടെയാണ് ഇരുവരും ഥാര്‍ വാങ്ങിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചത്. ഥാര്‍ വാങ്ങുന്നതിന് താന്‍ ആദ്യം 'നോ' പറഞ്ഞിരുന്നതായും ബിന്നി വെളിപ്പെടുത്തി. ബിഗ് ബോസിലേക്ക് പോകുന്നതിന് മുമ്പ് തന്നെ നൂബിന്‍ വാഹനം ബുക്ക് ചെയ്തിരുന്നു. എന്നാല്‍, താന്‍ ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന ശേഷമാണ് ഥാര്‍ കൈകളില്‍ കിട്ടിയത്.

ഫാമിലി വീക്കിന്റെ ഭാഗമായി നൂബിന്‍ ബിഗ് ബോസ് വീട്ടില്‍ വന്നപ്പോള്‍ ഥാര്‍ വാങ്ങുന്നതിനെക്കുറിച്ച് സംസാരിച്ചത് ഒരു 'ആക്ടിങ്' ആയിരുന്നുവെന്നും, അപ്പോഴേക്കും വാഹനം ബുക്ക് ചെയ്തിരുന്നുവെന്നും ബിന്നി പറഞ്ഞു. പുറത്തുവന്ന് പുതിയ വണ്ടി കണ്ടപ്പോള്‍ നൂബിനെ വഴക്ക് പറയാന്‍ തോന്നിയില്ല.

നേരത്തെ തങ്ങള്‍ക്ക് നൂബിന്റെ കൊറോള ആള്‍ട്ടീസും ഒരു പഴയ വിന്റേജ് കോണ്ടസ കാറും ഉണ്ടായിരുന്നു. വാഹനം ഇടാന്‍ സ്ഥലമില്ലാത്തതിനാല്‍ ഈ രണ്ട് വണ്ടികളും വിറ്റാണ് ഥാര്‍ വാങ്ങിയതെന്നും ബിന്നി കൂട്ടിച്ചേര്‍ത്തു.

binny sebastian new car

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES