Latest News

സീരിയല്‍ നടി ബിന്നി സെബാസ്റ്റ്യന്‍ സിനിമയിലേക്ക്; ഷൂട്ടിങ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം; ആശംസകള്‍ അറിയിച്ച് ആരാധകരും സഹപ്രവര്‍ത്തകരും

Malayalilife
സീരിയല്‍ നടി ബിന്നി സെബാസ്റ്റ്യന്‍ സിനിമയിലേക്ക്; ഷൂട്ടിങ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം; ആശംസകള്‍ അറിയിച്ച് ആരാധകരും സഹപ്രവര്‍ത്തകരും

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യ്തിരുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യന്‍. സീരിയല്‍ താരം നൂബിനാണ് ബിന്നിയുടെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇരുവരും. ഇവര്‍ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുമുണ്ട്. തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ബിന്നി ഇന്‍സ്റ്റായിലും പങ്കുവെക്കാറുമുണ്ട്. ഏഷ്യനെറ്റിലെ എല്ലാവരുടെയും ഫേവറേറ്റ് സീരിയലുകളില്‍ ഒന്നായിരുന്നു ഗീതാഗോവിന്ദം. കഴിഞ്ഞ് ദിവസമാണ് സീരിയല്‍ അവസാനിപ്പിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ബിന്നി. സീരിയലില്‍ നിന്ന് സിനിമയിലേക്ക് ചുവടുവെച്ചതിന്റെ സന്തോഷമാണ് ബിന്നി തന്റെ ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നായികാ കഥാപാത്രമായിട്ടാണ് ബിന്നി തന്റെ പുതിയ ചിത്രത്തില്‍ എത്തുന്നത്. വേറെ ഒരു കേസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ് ബിന്നി. ഷെബി ചൗഘട്ടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പോലീസ് സ്റ്റേഷനില്‍ സിഐഎയുടെ മുറിയില്‍ മാത്രം പുരോഗമിക്കുന്ന ചിത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍സിനോടൊപ്പമാണ് താരം പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്റെ പുതിയ ചിത്രമായ 'വേരെ ഒരു കേസ്' ന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു കാഴ്ച പങ്കുവെക്കുന്നു, അതില്‍ ഭാഗ്യശ്രീയെ - ഒരു വൈകാരിക നായിക കഥാപാത്രത്തെ - ഞാന്‍ അവതരിപ്പിക്കുന്നു. നമ്മുടെ സമൂഹത്തില്‍ വിവാഹിതരായ നിരവധി സ്ത്രീകള്‍ നിശബ്ദമായി അഭിമുഖീകരിക്കുന്ന - പലപ്പോഴും ഒരു പോലീസ് സ്റ്റേഷന്റെ ചുവരുകള്‍ക്കുള്ളില്‍ - ശക്തവും പ്രസക്തവുമായ ഒരു വിഷയത്തെ ഈ ചിത്രം വെളിച്ചത്തു കൊണ്ടുവരുന്നു.ഈ സിനിമയുടെ എഴുത്തുകാനും അവിശ്വസനീയമായ സംഘത്തിനും എന്റെ സഹ-നടന്മാര്‍ക്കും വളരെയധികം നന്ദി. നിങ്ങളോടൊപ്പമുള്ള പ്രവര്‍ത്തനം ശരിക്കും സവിശേഷമാണ്. എന്റെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ കുടുംബത്തിന് - നിങ്ങളുടെ സ്‌നേഹവും പിന്തുണയും എല്ലാം അര്‍ത്ഥമാക്കുന്നു. ഈ പ്രോജക്റ്റിനെ നിങ്ങളുടെ ഹൃദയങ്ങളാല്‍ അനുഗ്രഹിച്ചുകൊണ്ടിരിക്കുക. എന്ന കുറിപ്പോടെയാണ് ബിന്നി പുതിയ വിശേഷം പങ്കുവെച്ചത്.

ഒരു പരീക്ഷണ ചിത്രമാണ് വേറെ ഒരു കേസ അണിയറയില്‍ ഒരുങ്ങുന്നത്. സാമൂഹിക പ്രസകത്തിയുള്ള പ്രത്യേക നിമിഷങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ഒരു കഥയാണ്. വിജയ് നെല്ലീസ്, ബിന്നി സെബാസ്റ്റ്യന്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ മറ്റ് പ്രധാന താരങ്ങളും അഭിനയിക്കുന്നുണ്ട്. അലന്‍സിയറും ഈ സിനിമയില്‍ മുഖ്യ കഥാപാത്രമായി എത്തുന്നുണ്ട്. ഫുവാദ് പനങ്ങായ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരീഷ് വി.എസാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ബിന്നിയുടെ ആദ്യ സിനിമയായതുകൊണ്ട് തന്നെ നിരവധിയാളുകളാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ബിന്നിയെ മലയാളികള്‍ ആദ്യം പരിചയപ്പെടുന്നത് നൂബിന്റെ വധുവായിട്ടാണ്. കുടുംബവിളക്ക് സീരിയിലൂടെ താരമായി മാറിയ നടനാണ് നൂബിന്‍. പിന്നാലെ ബിന്നിയും അഭിനയത്തിലേക്ക് എത്തുകയായിരുന്നു. ബിന്നിയ്ക്ക് താരായി മാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ബിന്നിയും നൂബിനും. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്.
ബിന്നിയുടെ കഥാപാത്രത്തേയും ജനങ്ങള്‍ ഏറ്റെടുത്തു. ഇന്ന് ടെലിവിഷനിലെ ജനപ്രീയ താരമാണ് ബിന്നി. ഗീത ഗോവിന്ദം എന്ന പരമ്പരയിലൂടെയാണ് ബിന്നിയുടെ എന്‍ട്രി.പരമ്പര വലിയ വിജയമായി മാറി.

കുടുംബവിളക്ക് താരം നൂബിന്റെ ഭാര്യയായായിരുന്നു ബിന്നിയെ മലയാളികള്‍ക്ക് ആദ്യം പരിചയം. ഒരാഴ്ചക്കാലത്തോളം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടേതും. അതിനിടയിലാണ് തന്റെ ഭാര്യ ഒരു ഡോക്ടര്‍ മാത്രമല്ല, നടി കൂടെയാണെന്ന് നൂബിന്‍ അറിയിക്കുന്നത്. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍, മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റ്യന്‍ ആണ്.

binny first movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES