സ്റ്റേജ് പരിപാടി കഴിഞ്ഞ് ഞാന്‍ ചാടി എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ഒക്കെ ആയി; അനുഭവം പങ്കുവച്ച് സ്വാസിക

Malayalilife
സ്റ്റേജ് പരിപാടി കഴിഞ്ഞ് ഞാന്‍ ചാടി എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ഒക്കെ ആയി; അനുഭവം പങ്കുവച്ച് സ്വാസിക

ന്ദ്രന്റെ സീതയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ വഴിയില്ല. അത്രയ്ക്കും പ്രേക്ഷക മനസ്സില്‍ പതിഞ്ഞ രണ്ട് കഥാപാത്രങ്ങളായിരുന്നു സീത സീരിയലിലെ ഇന്ദ്രനും ഇന്ദ്രന്റെ സ്വന്തം സീതയും. തമിഴ് സിനിമകളിലൂടെയാണ് സ്വാസിക തന്റെ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും മിനിസ്ര്കീന്‍ സീരിയലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. സീതയാണ് അതിന് വഴിയൊരിക്കിയത്. ഇന്ന് അവതാരകയായും നർത്തകിയായും എല്ലാം തന്നെ താരം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ പീരിയഡ്‌സ് ആയിരുന്ന സമയത്ത് ഒരു പരിപാടിയ്ക്ക് പോയ സംഭവത്തെ കുറിച്ച്  ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരിക്കുകയാണ്.


“പീരിയഡ്സ് ആയ സമയത്താണ് ആ ഫങ്ഷന് പോകുന്നത്. പോയിക്കഴിഞ്ഞപ്പോ കുറേ നേരം ഇരുന്നു. സംസാരിക്കുകയൊക്കെ ചെയ്തു. ഞാന്‍ എല്ലാം ഓകെ ആണ്, പ്രൊട്ടക്റ്റഡ് ആണ് എന്നൊക്കെ വിചാരിച്ചാണ് പോകുന്നത്. പക്ഷെ കുറേ നേരം ഇരുന്നതിന്റെയാണോ ക്ലൈമെറ്റിന്റെ ആണോ എന്താണെന്ന് അറിയില്ല, നമ്മള്‍ പ്രതീക്ഷിക്കാത്തത് പോലെ പീരിയഡ്സിന്റെ കാര്യം കൂടി. പ്രോഗ്രാം കഴിഞ്ഞ് ഞാന്‍ ചാടി എഴുന്നേറ്റപ്പോള്‍ പുറകിലൊക്കെ ബ്ലഡ് സ്റ്റെയ്ന്‍ ഒക്കെ ആയി” സ്വാസിക പറഞ്ഞു.

ഇതോടെ പെട്ടെന്ന് ആള്‍ക്കാരൊക്കെ ‘അയ്യോ മോളേ’ എന്നൊക്കെ പറഞ്ഞപ്പോ ഞാന്‍ ഒന്ന് ശേ.. എന്നായിയെന്നും സ്വാസിക പറയുന്നു. ‘ക്യാമറകള്‍ക്ക് മുന്നിലാണ് നില്‍ക്കുന്നതെന്നതായിരുന്നു കാരണമെന്നാണ് സ്വാസിക പറയുന്നത്. ആളുകള്‍ കണ്ണില്‍ കാണുന്നത് മാത്രമാണെങ്കില്‍ ചിലപ്പോ കുഴപ്പമില്ലെന്ന് പറയും. പക്ഷെ ഇത്രയും ക്യാമറയുടെ നടുക്ക്, എനിക്ക് അറിയില്ല അത് ആരൊക്കെ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട് എന്ന്. പക്ഷെ ഇന്നു വരെ അത് പുറത്തു വന്നിട്ടില്ല’ സ്വാസിക പറയുന്നു.

Actress swasika words about stage program

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES