Latest News

ഏഷ്യാനെറ്റിൽ പുതിയ പരമ്പര " ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം "

Malayalilife
topbanner
ഏഷ്യാനെറ്റിൽ പുതിയ പരമ്പര

ഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന  "ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" എന്ന പുതിയ പരമ്പരയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.
"ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം" അളകനന്ദയുടെ  കുടുംബ കഥയാണ്,  അവളെ ഒരു ഐ.പി.എസ് ഓഫീസർ ആക്കാനുള്ള അവളുടെ പിതാവിന്റെ സ്വപ്നംമാത്രമല്ല,  ഒരു ഡോക്ടർ ആകാനുള്ള അവളുടെ ആഗ്രഹത്തിന്റെയും കൂടിക്കഥയാണ് ഈ പരമ്പര.  

ബന്ധങ്ങളുടെ , സൗഹൃദങ്ങളുടെ, സ്നേഹത്തിന്റെ  രചനാത്മകമായ ആവിഷ്കാരമാണ് ഓരോ കഥാപാത്രങ്ങളും.രഞ്ജിനി , യദു കൃഷ്ണൻ , സുജേഷ് , ശ്രീദേവി അനിൽ , ലക്ഷ്മിപ്രിയ , സുമി സന്തോഷ് , രശ്മി സോമൻ , ഹരിജിത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
"ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം", നവംബർ 20, 2023 മുതൽ തിങ്കൾ മുതൽ ഞായർ വരെ  രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു . സൂപ്പർഹിറ്റ് പരമ്പര  "കുടുംബ വിളക്ക്" രാത്രി 10 മണിക്കും " സൂര്യ ഫെസ്റ്റിവൽ "  നവംബർ 19 മുതൽ എല്ലാ  ഞായറാഴ്ചയും രാവിലെ  7:00 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

chandrikayil aliyunna chandrakantham

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES