Latest News

സാധാരണ അമൃത ആയി ഇരുന്നപ്പോള്‍ പരിഹാസങ്ങള്‍ ഉണ്ടായിട്ടില്ല; അഭിനയ ജീവിതത്തില്‍ എത്തിയപ്പോള്‍ ഒരുപാട് ഇന്‍സള്‍ട്ടുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്: അമൃത

Malayalilife
topbanner
 സാധാരണ അമൃത ആയി ഇരുന്നപ്പോള്‍ പരിഹാസങ്ങള്‍ ഉണ്ടായിട്ടില്ല; അഭിനയ ജീവിതത്തില്‍ എത്തിയപ്പോള്‍ ഒരുപാട് ഇന്‍സള്‍ട്ടുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്: അമൃത

മിനി സ്‌ക്രീനില്‍ ടോപ് റേറ്റിങ്ങില്‍ നില്‍ക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ സീരിയല്‍ പ്രേമികളുടെ നിറഞ്ഞ കൈയ്യടി വാങ്ങുന്ന താരമാണ് അമൃത നായര്‍. ശീതള്‍ ആയി എത്തും മുന്‍പേ തന്നെ മിനി സ്‌ക്രീന്‍ പരമ്പരകളിലും സ്റ്റാര്‍മാജിക്കിലും അമൃത തിളങ്ങിയിട്ടുണ്ട്. തനിക്ക് പ്രതീക്ഷിക്കാതെ കൈ വന്ന ഭാഗ്യം ആണ് ശീതള്‍ എന്ന് പറയുകയാണ് അമൃത നായര്‍.

സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്യുകയായിരുന്നു അമൃത ആദ്യം. ആയിടയ്ക്കാണ് ജീവിതം തന്നെ വഴിതിരിച്ചുവിട്ട ഒരു ഓഡിഷനില്‍ പങ്കെടുത്തത്. അന്ന് മുതല്‍ ഇന്ന് വരെ ദൈവാനുഗ്രഹം കൊണ്ട് ശീതള്‍ വരെ എത്താന്‍ സാധിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ നന്ദി അറിയിക്കാന്‍ ഉള്ളത് കുടുംബവിളക്ക് സംവിധായകന്‍ മഞ്ജുധര്‍മ്മനോടാണ്. ജോസ് പേരൂര്‍ക്കട വഴിയാണ് അമൃത പരമ്പരയിലേക്ക് എത്തുന്നത്. ഇപ്പോള്‍ ഒരു ആശുപത്രിയില്‍ പോയാലോ ഷോപ്പിംഗിന് പോയാലോ ഒക്കെ ആളുകള്‍ തന്നെ തിരിച്ചറിയുന്നുണ്ട്.

സാധാരണ അമൃത ആയി ഇരുന്നപ്പോള്‍ പരിഹാസങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അഭിനയ ജീവിതത്തില്‍ എത്തിയപ്പോള്‍ ഒരുപാട് ഇന്‍സള്‍ട്ടുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അഭിനയിക്കാന്‍ കൊള്ളില്ല, കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞു, ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്. പബ്ലിക്കിന്റെ മുന്‍പില്‍ വച്ചു വരെ ഞാന്‍ ഇന്‍സള്‍ട്ടുകള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതൊന്നും മരണം വരെ മറക്കാന്‍ ആകില്ല. അത് തന്നെയാകാം എന്റെ ജീവിതത്തില്‍ ഒരു ഇന്‍സ്പിരേഷന്‍ ആയി മാറിയത്.

ഇനിയും സ്വപ്നങ്ങള്‍ ഒരുപാട് ഉണ്ട്. അതിനു സിനിമ കിട്ടിയാല്‍ മാത്രമേ എന്റെ ജീവിതത്തിലെ പല കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ആകൂ. അതിനു ഒന്ന് രണ്ടു പ്രോജക്ടുകള്‍ കൊണ്ടൊന്നും സാധിക്കുകയില്ല. ദൈവം അനുഗ്രഹിച്ചാല്‍ നല്ല പ്രോജക്റ്റുകള്‍ കിട്ടുമായിരിക്കും. അതിനുശേഷം കുടുംബത്തിന്റെ ബാധ്യതകള്‍ തീര്‍ത്തിട്ട് ഒക്കെയേ വിവാഹം ഉണ്ടാകൂവെന്നും അമൃത പറയുന്നു.

അമ്മയെ കുറിച്ച് പറയുമ്പോള്‍ അമൃത ഇമോഷണല്‍ ആകാറുണ്ട്. എനിക്ക് അത്ര സുഹൃത്തുക്കള്‍ ഒന്നും തന്നെയില്ല. എന്റെ അമ്മയാണ് എന്റെ ബാക്ക് ബോണ്‍. അമ്മ ഇല്ലെങ്കില്‍ എനിക്കും അനുജനും വേറെ ആരും ഇല്ല. അമ്മയുടെ ജീവിതം ഏതാണ്ട് സുമിത്രയുടെ കഥാപാത്രവുമായി ഒരു സാമ്യതയുണ്ടെന്നും അമൃത പറയുന്നു. കയ്യില്‍ പണമില്ലാതിരുന്ന കാലത്ത് ഏറ്റവും കൂടുതല്‍ കോസ്റ്റ്യൂമ്‌സ് തന്നു സഹായിച്ചത് നടിമാരായ വിന്ദുജ വിക്രമനും, പ്രതീക്ഷയും ഒക്കെയാണ് പിന്നെ വീടിന്റെ ഓണറുടെ മകള്‍ ശ്രീക്കുട്ടിയും. ഇനിയും ജീവിതത്തില്‍ തീര്‍ക്കാനായി പലതും ബാക്കിയാണ് അതിനുള്ള ശ്രമത്തിലാണ് താനെന്നും അമൃത പറയുന്നു

Actress Amrutha words about her old life

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES