Latest News

അശ്വതി ശ്രീകാന്തിനെ ഞെട്ടിച്ച് ആഘോഷം; ചക്കപ്പഴം ടീം ഒരുക്കിയ ബേബി ഷവർ ചിത്രങ്ങൾ വൈറൽ

Malayalilife
topbanner
അശ്വതി ശ്രീകാന്തിനെ ഞെട്ടിച്ച് ആഘോഷം; ചക്കപ്പഴം ടീം ഒരുക്കിയ ബേബി ഷവർ ചിത്രങ്ങൾ വൈറൽ

ര്‍ജെ, വിജെ, എഴുത്തുകാരി, അവതാരക എന്നീ പദവികളില്‍ തിളങ്ങിയ അശ്വതി ശ്രീകാന്ത് വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. റേഡിയോ ജോക്കിയായിരുന്ന അശ്വതി കോമഡി സൂപ്പര്‍ നൈറ്റില്‍ അവതാരകയായി എത്തിയാണ് ശ്രദ്ധ നേടിയത്. ശ്രീകാന്താണ് അശ്വതിയുടെ ഭര്‍ത്താവ്. ഇവരുടെത് പ്രണയവിവാഹമായിരുന്നു. തന്റെ കൊച്ച് കൊച്ച് വിശേഷങ്ങളും കുറിപ്പുകളുമൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ അശ്വതി എത്തിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അശ്വതി പങ്കുവച്ച ചെറിയ ഒരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എന്നാൽ മലയാള കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ടെലിവിഷൻ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയിൽ ആശ എന്ന കഥാപാത്രമായി അശ്വതിയാണ് വേഷമിടുന്നത്. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പരമ്പരയ്ക്ക് പ്രേക്ഷക പിന്തുണയും ഏറെയാണ്. എന്നാൽ ഇപ്പോൾ പാരമ്പരയാകട്ടെ  ഉത്തമന്റേയും ആശയുടേയും കുടുംബത്തിലെക്ക് ഒരു കുഞ്ഞ് അദിതി എത്തുകയാണ്. എന്നാൽ പരമ്പരയിൽ എന്ന പോലെ തന്നെ അശ്വതി യഥാർത്ഥ ജീവിതത്തിലും 'അമ്മ അകാൻ ഉള്ള തായ്യാറെടുപ്പിലാണ് താരം. നിലവിൽ ചക്കപ്പഴം  ടീം അംഗങ്ങൾ അശ്വതിക്ക് ആയി ഒരുക്കിയ ബേബി ഷവർ ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പാട്ടുപുടവയിൽ സുന്ദരിയായി എത്തിയ താരത്തിന് ആശംസകൾ നേർന്ന് കൊണ്ട് സഹതാരങ്ങൾ ഉൾപ്പെടെ ഉള്ളവർ എത്തിയിരിക്കുകയാണ്.

Actress Aswathy sreekanth baby shower celebration images

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES