ഇന്ന് ഉള്ള ആളുകള്‍ അതിനെ മറ്റൊരു തലത്തിലേക്ക് ആണ് കൊണ്ട് പോകുന്നത്;മതപഠനം എന്നാല്‍ സത്യത്തില്‍ വേ ഓഫ് ലൈഫ് ആണ്: ഡയാന ഹമീദ്

Malayalilife
topbanner
   ഇന്ന് ഉള്ള ആളുകള്‍ അതിനെ മറ്റൊരു തലത്തിലേക്ക് ആണ് കൊണ്ട് പോകുന്നത്;മതപഠനം എന്നാല്‍ സത്യത്തില്‍ വേ ഓഫ് ലൈഫ് ആണ്: ഡയാന ഹമീദ്

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ്  ഡയാന ഹമീദ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോള്‍ നടിയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.  താരം മദ്രസ പഠനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

ഡയാനയുടെ വാക്കുകള്‍ ഇങ്ങനെ,

 മദ്രസയെ കുറിച്ച് പറയുമ്പോള്‍ ഇന്ന് ഉള്ള ആളുകള്‍ അതിനെ മറ്റൊരു തലത്തിലേക്ക് ആണ് കൊണ്ട് പോകുന്നത്. എന്നാല്‍ സത്യത്തില്‍ അത് അങ്ങനെ അല്ല. എന്റെ ജീവിതത്തിലെ മധുരമായ ഓര്‍മകളില്‍ ഏറെ കുറയും മദ്രസ പഠന കാലത്തിലേത് ആയിരുന്നു. മതപഠനം എന്നാല്‍ സത്യത്തില്‍ വേ ഓഫ് ലൈഫ് ആണ് എന്നാണ് തന്റെ വിശ്വാസം എന്നും താന്‍ പഠിക്കുന്ന കാലങ്ങളില്‍ ഒക്കെ മദ്രസ എന്നാല്‍ അങ്ങനെ ആയിരുന്നു

 കമന്റുകളുമായി വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് എത്തിയിരിക്കുന്നത്. മദ്രസ എന്നാല്‍ വിദ്യാലയം എന്നേയുള്ളൂ. ബ്രിട്ടീഷ് വിദ്യാഭ്യാസം വരുന്നതിനു മുന്‍പ് മദ്രാസയാണ് വിദ്യാഭ്യാസാം നല്‍കിയത്. രാജ രാം മോഹന്‍ റോയ് ഒക്കെ മദ്രാസയിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. മതത്തെ കൃത്യമായി പഠിക്കുവാന്‍ കഴിഞ്ഞാല്‍ ഒരു പ്രശ്‌നവുമില്ല. ഈ ചോദ്യം മനപ്പൂര്‍വ്വം ഒരു വിവാദത്തിനായ് എടുത്തിടുന്ന അവതാരകരും ചാനലുകളുമാണ് പ്രശ്‌നം തുടങ്ങിയ നിരവധി കമന്റുകളാണ് വരുന്നതും.

Actress dayana hameed words about madrasa

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES