Latest News

എനിക്ക് അതിന്റെ സത്യാവസ്ഥ അറിയില്ല; അറിയാത്ത കാര്യത്തില്‍ ഞാന്‍ എങ്ങനെ നിലപാട് അറിയിക്കും; ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി സാധിക വേണുഗോപാല്‍

Malayalilife
topbanner
എനിക്ക് അതിന്റെ സത്യാവസ്ഥ അറിയില്ല;  അറിയാത്ത കാര്യത്തില്‍ ഞാന്‍ എങ്ങനെ നിലപാട് അറിയിക്കും; ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി  സാധിക വേണുഗോപാല്‍

 മലയാള താരങ്ങള്‍ എല്ലാം തന്നെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രതികരണ തിരക്കിലാണ്.  സണ്ണി വെയ്ന്‍, ഷെയ്ന്‍ നിഗം, ജൂഡ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ പൃഥ്വിരാജ് തുടങ്ങിവെച്ച പ്രതികരണക്കുറിപ്പിനു പിന്നാലെ ലക്ഷദ്വീപിലെ പുതിയ നയങ്ങള്‍ക്കെതിരെ പ്രതിഷേധമറിയിച്ച്‌ കൊണ്ട്  രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ  വിഷയത്തില്‍ നടി സാധിക വേണുഗോപാലിന്റെ മറുപടിയാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്.

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവയാണ് താരം. 'ലക്ഷദ്വീപിനെ കുറിച്ച്‌ ഒരു പോസ്റ്റ് ഇടുമോയെന്ന' അന്‍വര്‍ മുഹമ്മദ് കബീറിന്റെ കമന്റിനു സാധിക നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. നടി ഇതിന് അറിയാത്ത കാര്യം പറഞ്ഞ് കയ്യടി വാങ്ങിക്കാനും ആളെ കൂട്ടാനും തനിക്ക് താല്‍പ്പര്യമില്ലെന്ന മറുപടിയാണ്  നല്‍കിയത്. യുവാവിനു സാധിക നല്‍കിയിരിക്കുന്ന മറുപടി കമന്റ് ഇങ്ങനെ:

'എനിക്ക് അതിന്റെ സത്യാവസ്ഥ അറിയില്ല. അതുകൊണ്ട് തന്നെ എന്റെ നിലപാട് നിഷ്പക്ഷം ആണ്. അറിയാത്ത കാര്യത്തില്‍ ഞാന്‍ എങ്ങനെ നിലപാട് അറിയിക്കും. എനിക്ക് രാഷ്ട്രീയപരമായും മതപരമായും ആ വിഷയത്തെ നോക്കി കാണാനാകില്ല. പിന്നെ ഇത് ഇന്ത്യയാണ്, അതുകൊണ്ട് തന്നെ ഇവിടെ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല. ജനങ്ങളുടെ തീരുമാനം തന്നെയാകും മുന്‍തൂക്കം. അതുകൊണ്ട് തന്നെ കോടതി ഇടപെടും, നിലപടെടുക്കും. അല്ലാതെ അറിയാത്ത കാര്യം പറഞ്ഞു കയ്യടി വാങ്ങാനും ആളെ കൂട്ടാനും താല്‍പ്പര്യം ഇല്ല. ഞാന്‍ ഇപ്പോഴും ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. കേരളത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനുണ്ടി സംസാരിച്ചിട്ടുണ്ട്. പലതും കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. സ്വന്തം നാട്ടിലെ കാര്യങ്ങള്‍ക്ക് വാ തുറക്കാതെ കയ്യടി കിട്ടുന്ന സ്ഥലത്തു മാത്രം അഭിപ്രായം എന്ന നിലപാടിനോട് എനിക്ക് വ്യക്തിപരമായി താല്‍പ്പര്യം ഇല്ല'- സാധിക കമന്റ് ചെയ്തു.

Actress sadhika venugopal words about lakshadeep

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES