ഞാൻ ‘ബ്രാ’ എന്ന ഷോർട്ട് ഫിലം ചെയ്തപ്പോൾ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു;ലപ്പോഴും അവർ പറഞ്ഞ റിയാക്ഷനേ കാണിക്കാൻ കഴിയൂ: സാധിക വേണുഗോപാൽ

Malayalilife
topbanner
ഞാൻ ‘ബ്രാ’ എന്ന ഷോർട്ട് ഫിലം ചെയ്തപ്പോൾ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു;ലപ്പോഴും അവർ പറഞ്ഞ റിയാക്ഷനേ കാണിക്കാൻ കഴിയൂ: സാധിക വേണുഗോപാൽ

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമെല്ലാമാണ് സാധിക വേണുഗോപാല്‍. സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഒരു സ്ഥാനമുറപ്പിച്ച നടി പിന്നീട് അവതാരകയായും എത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അതിനാല്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്.എന്നാൽ ഇപ്പോൾ സാധിക തന്റെ  സിനിമ വിശേഷത്തെക്കുറിച്ച് പറയുകയാണ്.

സാധികയുടെ വാക്കുകളിലൂടെ ...

സിനിമകളിൽ ഇൻറിമേറ്റ് സീനുകളിൽ അഭിനയിക്കുമ്പോൾ അത് ഏതാനും നിമിഷത്തെ മാത്രം കാര്യമാണ്. നമ്മളെ ഏറ്റവും കംഫർട്ടാക്കിയാണ് ആ രംഗം ചിത്രീകരിക്കാറുള്ളത്. അത് ഒരു സിനിമയിലെ ഏതാനും സെക്കൻഡുകൾ മാത്രമുള്ള ഒന്നായിരിക്കും. അത് അഭിനയം മാതമല്ലേ. അത് മാത്രം നോക്കി ഒരു രണ്ട് മണിക്കൂർ സിനിമയെ മൊത്തം കാണരുത്. ഇത് അങ്ങനെ കാണുന്നവർക്കാണ് പലപ്പോഴും പ്രശ്നം. ഇത് ഞങ്ങൾ പ്രൊഫഷൻറെ ഭാഗമായി ചെയ്യുന്നതല്ലേ, എല്ലാദിസവും ചെയ്യുന്നതല്ലോ, ആക്ഷനും കട്ടിനും ഇടയിൽ നടക്കുന്നതല്ലേ. അങ്ങനെ ചിന്തിക്കാൻ പലർക്കും കഴിയുന്നില്ല.

ഇൻറിമേറ്റ് രംഗങ്ങളിൽ കൂടുതൽ വിമർശിക്കപ്പെടുന്നത് പെൺകുട്ടികളാണെന്ന് തോന്നുന്നില്ല. കോ ആർടിസ്റ്റുകൾക്കും കമൻറുകൾ വരാറുണ്ട്. അവൻ നന്നായിട്ട് ആസ്വദിക്കുന്നുണ്ട്, അവൾ ആസ്വദിച്ചു അങ്ങനെയൊക്കെ കമൻറുകൾ കണ്ടിട്ടുണ്ട്. ഞാൻ ‘ബ്രാ’ എന്ന ഷോർട്ട് ഫിലം ചെയ്തപ്പോൾ ഓപ്പോസിറ്റ് അഭിനയിച്ച പയ്യന് 22 വയസ്സായിരുന്നു. ഇൻ്‍റിമേറ്റ് രംഗം ചിത്രീകരിക്കാൻ അവൻ കംഫർട്ട് ആയിരുന്നില്ല. അവന് ടെൻഷൻ ഉണ്ടായിരുന്നു, തൊടുമ്പോൾ പോലും എന്നോട് ചോദിച്ചിട്ടാണ് തൊട്ടത്. അങ്ങനെ ഏറ്റം കംഫർട്ടാക്കിയാണ് അഭിനയം. പലപ്പോഴും അവർ പറഞ്ഞ റിയാക്ഷനേ കാണിക്കാൻ കഴിയൂ. നമുക്ക് വേദനയോ മറ്റോ ഉണ്ടെങ്കിലും അതൊന്നും കാണിക്കാനാകില്ല. അതാണ് ആർടിസ്റ്റ്. ഓഡിയൻസിന് ജെന്യുവിൻ ആയിട്ട് തോന്നണം. എൻറെ സിനിമകളൊക്കെ കണ്ട് എന്നെ കൈൻഡ് ഓഫ് പ്രൊസ്റ്റിറ്റ്യൂട്ട് എന്ന രിതീയിൽ വിളിക്കുന്നവരുണ്ട്. അതിനർഥം ചെയ്ത കാരക്ടറുമായി അവർ എന്നെ ഉറപ്പിച്ചു, അത് ക്യാരക്ടറിൻറെ ഗുണമാണ്.

Actress sadhika venugopal words about short film

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES