Latest News

അമ്മയ്ക്ക് പിറന്നാള്‍ സമ്മാനം വാങ്ങി പത്മ; കാശ് തീര്‍ന്നോ എന്ന ചോദ്യത്തിന് 'ഇനിയും വിഷു വരില്ലേ' എന്ന് മറുചോദ്യവുമായി മകളും; പിറന്നാള്‍ ദിനത്തില്‍ മകളില്‍ നിന്ന് ലഭിച്ച സമ്മാനത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്

Malayalilife
 അമ്മയ്ക്ക് പിറന്നാള്‍ സമ്മാനം വാങ്ങി പത്മ; കാശ് തീര്‍ന്നോ എന്ന ചോദ്യത്തിന് 'ഇനിയും വിഷു വരില്ലേ' എന്ന് മറുചോദ്യവുമായി മകളും; പിറന്നാള്‍ ദിനത്തില്‍ മകളില്‍ നിന്ന് ലഭിച്ച സമ്മാനത്തെക്കുറിച്ച് അശ്വതി ശ്രീകാന്ത്

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്തിന് തന്റെ പിറന്നാള്‍ ദിനത്തില്‍ മൂത്തമകള്‍ പത്മ നല്‍കിയത് ഹൃദയസ്പര്‍ശിയായ സമ്മാനം. മാസങ്ങളായി സ്വരുക്കൂട്ടിയ പണം കൊണ്ട് അമ്മയ്ക്ക് വസ്ത്രങ്ങളും ചെരുപ്പുകളും വാങ്ങി നല്‍കിയാണ് പത്മ സ്‌നേഹം പ്രകടിപ്പിച്ചത്. അശ്വതി ശ്രീകാന്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ഈ അനുഭവം പങ്കുവെച്ചതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

പിറന്നാളിന് മുന്‍പേ അമ്മയ്‌ക്കൊപ്പം ഷോപ്പിങ്ങിന് പോകണമെന്ന് പത്മ നിര്‍ബന്ധം പിടിച്ചിരുന്നു. ഫോറം മാളില്‍ വെച്ച് അമ്മയ്ക്കുള്ള വസ്ത്രങ്ങളും ചെരുപ്പുകളും തിരഞ്ഞെടുക്കുന്നതിനിടെ ട്രയല്‍ റൂമിന് മുന്നില്‍ കാത്തിരുന്ന മകളോട് 'മടുക്കുന്നുണ്ടോ' എന്ന് ചോദിച്ചപ്പോള്‍, 'അമ്മാ, നിങ്ങള്‍ക്കുവേണ്ടി എത്രനേരം വേണമെങ്കിലും കാത്തിരിക്കാം' എന്നായിരുന്നു പത്മയുടെ മറുപടി.

കൗണ്ടറില്‍ എത്തിയപ്പോള്‍, താന്‍ സ്വരുക്കൂട്ടിയ പണത്തേക്കാള്‍ കൂടുതല്‍ ബില്‍ തുക വരുമോ എന്ന് പത്മ ആശങ്കപ്പെട്ടു. ബാക്കി പണം അമ്മ നല്‍കാമെന്ന് പറഞ്ഞിട്ടും അവളുടെ മുഖം വാടിയിരുന്നു. എന്നാല്‍, പിറന്നാള്‍ മാസത്തിന്റെ ഭാഗമായി ലഭിച്ച പത്ത് ശതമാനം ഡിസ്‌കൗണ്ട് ബില്ലില്‍ കുറഞ്ഞതോടെ പത്മ അങ്ങേയറ്റം സന്തോഷവതിയായി.

'അതെ, ഇനിയും വിഷു വരും, തിരുവോണം വരും. നീയിനിയും വളരും. നിന്റെ നിഴല്‍ പറ്റി ഞാനും,' എന്ന് അശ്വതി ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വികാരനിര്‍ഭരയായി പങ്കുവെച്ചു. മകളുടെ നിഷ്‌കളങ്കമായ സ്‌നേഹവും കരുതലും വ്യക്തമാക്കുന്ന ഈ കുറിപ്പിന് താഴെ, 'ഒരു കൊച്ചുകുഞ്ഞില്‍ നിന്ന് ഇത്രയും വലിയൊരു കാര്യത്തെക്കുറിച്ച് ചിന്തിക്കാന്‍ അവള്‍ക്ക് കഴിഞ്ഞല്ലോ,' എന്നും 'ആളുകള്‍ പരസ്പരം തണലാകുന്നത് കാണാന്‍, അത് ഒരു കുട്ടിയാണെങ്കില്‍ പോലും എന്തൊരു ഭംഗിയാണ്' എന്നുമുള്ള കമന്റുകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതികരണങ്ങളറിയിച്ചു.

aswathy sreekanth about daughter padma

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES