Latest News

ലക്ഷ്മിപ്രിയയെ കുറിച്ച് കേട്ടാല്‍ ലജ്ജിച്ചു പോകുന്ന പല കഥകളും അന്‍സിബയ്ക്കും അറിയാം; ഈ കഥാനായികയ്ക്ക് ഇത്തരം നുണക്കഥകള്‍ രചിച്ച് പ്രചരിപ്പിച്ചുകൊണ്ട് വീട്ടില്‍ ഇരിക്കാം; അവരോട് ഇത്തരം ക്രൂരത കാട്ടിയ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് എടുക്കേണ്ടതല്ലേ? ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്

Malayalilife
 ലക്ഷ്മിപ്രിയയെ കുറിച്ച് കേട്ടാല്‍ ലജ്ജിച്ചു പോകുന്ന പല കഥകളും അന്‍സിബയ്ക്കും അറിയാം; ഈ കഥാനായികയ്ക്ക് ഇത്തരം നുണക്കഥകള്‍ രചിച്ച് പ്രചരിപ്പിച്ചുകൊണ്ട് വീട്ടില്‍ ഇരിക്കാം; അവരോട് ഇത്തരം ക്രൂരത കാട്ടിയ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് എടുക്കേണ്ടതല്ലേ? ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്

നടി അന്‍സിബ ഹസനും ലക്ഷ്മി പ്രിയയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്തെത്തി.നടി അന്‍സിബ ഹസനെതിരെ സഹപ്രവര്‍ത്തകയായ ലക്ഷ്മിപ്രിയ ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.ലക്ഷ്മി പ്രിയയെക്കുറിച്ച് കേട്ടാല്‍ ലജ്ജിച്ചുപോകുന്ന പല കഥകളും അന്‍സിബയ്ക്ക് അറിയാമെന്നും അതൊന്നും അന്‍സിബ പുറത്ത് പറഞ്ഞിട്ടില്ലെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മിപ്രിയയുടെ നിലപാടുകളിലെ വൈരുധ്യങ്ങളും സ്വഭാവരീതികളും തുറന്നുകാട്ടി അദ്ദേഹം രംഗത്തെത്തിയത്.  പുലി പതുങ്ങിയത് വെറുതെയായിരുന്നില്ല, അവിഹിത കഥകള്‍ മെനഞ്ഞെടുക്കാന്‍ ആയിരുന്നു എന്ന് ഇപ്പോഴാണ് ജനങ്ങള്‍ക്ക് ബോധ്യമായത് എന്ന് ലക്ഷ്മിപ്രിയയുടെ തന്നെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ആലപ്പി അഷറഫ് പറയുന്നു.  ലക്ഷ്മിപ്രിയയുടെ സ്വഭാവം പ്രവചനാതീതമാണെന്ന് വ്യക്തമാക്കാന്‍ അമ്മ സംഘടനയുടെ ഓഫിസില്‍ നടന്ന ഒരു പുതിയ സംഭവവും ആലപ്പി അഷറഫ് വെളിപ്പെടുത്തി. 

മുന്‍പ് നടി നീനാ കുറുപ്പിനെതിരെ 'പുഴുത്തുചാകും' എന്ന് തുടങ്ങി അങ്ങേയറ്റം അസഭ്യവര്‍ഷം ചൊരിഞ്ഞ ലക്ഷ്മിപ്രിയയുടെ വോയ്‌സ് ക്ലിപ്പ് മലയാളി പ്രേക്ഷകര്‍ കേട്ടതാണ്. എന്നാല്‍, അമ്മയുടെ ജനറല്‍ ബോഡി കഴിഞ്ഞതിന്റെ പിറ്റേന്ന് സംഘടനയുടെ ഓഫിസില്‍ വച്ച് നീനാ കുറുപ്പിനെ കണ്ടപ്പോള്‍ ലക്ഷ്മിപ്രിയ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് മുത്തം നല്‍കുകയും കരയുകയും ചെയ്യുകയായിരുന്നു. ലക്ഷ്മിപ്രിയയുടെ ഈ പെട്ടെന്നുള്ള ഭാവമാറ്റത്തില്‍ നീനാ കുറുപ്പ് പോലും സ്തംഭിച്ചുപോയതായി ആലപ്പി അഷറഫ് വ്യക്തമാക്കുന്നു.

സ്വന്തം അധ്വാനം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ഒരു പാവം പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തെയാണ് ലക്ഷ്മിപ്രിയ പിച്ചിിച്ചീന്തിയതെന്നും, അത്തരം ഹീനമായ പ്രവര്‍ത്തി ചെയ്തതിന് അവര്‍ക്ക് നിയമപരമായും ജനമധ്യത്തിലും കടുത്ത വില നല്‍കേണ്ടി വരുമെന്നും ആലപ്പി അഷ്റഫ് മുന്നറിയിപ്പ് നല്‍കുന്നു. ലോകത്ത് ഇന്നുവരെ ആരും പറയാന്‍ മടിക്കുന്ന അവിഹിത കഥകള്‍ പടച്ചുവിട്ട ലക്ഷ്മിപ്രിയക്കെതിരെ യഥാര്‍ത്ഥത്തില്‍ അന്‍സിബയാണ് കോടതിയെ സമീപിച്ച് മാനനഷ്ടത്തിന് കേസ് കൊടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി എത്ര കോടി രൂപയാണ് നഷ്ടപരിഹാരം ചോദിക്കേണ്ടതെന്ന് ലക്ഷ്മിപ്രിയക്ക് തന്നെ തീരുമാനിക്കാമെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേര്‍ത്തു. ലക്ഷ്മിപ്രിയയുടെ മുന്‍കാല നിലപാടുകളെയും ഇപ്പോഴത്തെ ആരോപണങ്ങളെയും ശക്തമായി വിമര്‍ശിച്ചുകൊണ്ട് ആലപ്പി അഷറഫ് പറഞ്ഞത് ഇങ്ങനെ:  

'അമ്പ് വില്ലില്‍ നിന്നും വാക്ക് നാവില്‍ നിന്നും ജീവന്‍ ശരീരത്തില്‍ നിന്നും പോയാല്‍ പിന്നെ ഒരിക്കലും തിരിച്ചുപിടിക്കാന്‍ പറ്റില്ല.  കോപവും കൊടുങ്കാറ്റും ഒക്കെ ഒരുപോലെയാണ് പലപ്പോഴും അത് ശമിച്ചതിനു ശേഷം മാത്രമായിരിക്കും എത്ര വലിയ നാശമാണ് വിതച്ചതെന്ന് മനസ്സിലാകുക. ലക്ഷ്മിപ്രിയയുടെ പുതിയ കഥയും തിരക്കഥയും റിലീസ് ചെയ്തതിനു ശേഷം ഉണ്ടായ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയിലേക്ക് നമുക്കൊന്ന് കടന്നു ചെല്ലാം. നാലു മാസങ്ങള്‍ക്കു മുന്‍പ് അമ്മയിലെ ഒരു അംഗത്തില്‍ നിന്നും എനിക്കൊരു ഫോണ്‍ കാള്‍ വരുന്നു. അന്‍സിബയും ലക്ഷ്മിപ്രിയയും തൃപ്പൂണിത്തറ വനിതാ പൊലീസ് സ്റ്റേഷനില്‍ ഉണ്ട്, അവിടെ അവര്‍ തമ്മില്‍ വലിയ വഴക്കും ബഹളവും ഒക്കെ നടക്കുകയാണെന്ന്. 
  
ഞാന്‍ ചോദിച്ചു, എന്താണ് അതിനുള്ള കാരണം. അപ്പോള്‍ അയാള്‍ പറഞ്ഞു, ലക്ഷ്മിപ്രിയ ഗള്‍ഫ് യാത്രകഴിഞ്ഞു വന്നപ്പോള്‍ അന്‍സിബ ഒരു മെസ്സേജ് അയച്ചു. 'അവിടെ നടന്നതൊക്കെ ഞാന്‍ അറിഞ്ഞു, അതിന്റെ ഫോട്ടോസ് ഒക്കെ പ്രചരിക്കുന്നുണ്ട് അത് എനിക്കും കിട്ടിയിട്ടുണ്ടെന്ന്'.  ഇതിനിടെ ലക്ഷ്മിപ്രിയയുടെ ഫോണിന് എന്തോ കംപ്ലൈന്റ് വന്നപ്പോള്‍ അത് ശരിയാക്കാന്‍ എടുത്ത ഭര്‍ത്താവിന്റെ ശ്രദ്ധയില്‍ ഈ മെസ്സേജ് പെടുന്നു. ആ വോയിസ് മെസ്സേജ് കേട്ടപാടെ നീ അവിടെ എന്ത് ചെയ്യാനാടി പോയതെന്ന് അലറി ചോദിച്ചുകൊണ്ട് ലക്ഷ്മിപ്രിയയെ ക്രൂരമായി തല്ലി എന്നാണ് അയാള്‍ എന്നോട് പറഞ്ഞത്.  

ഈ കേട്ട വാര്‍ത്ത സത്യമാണോ എന്നറിയാന്‍ ഞാന്‍ തൃപ്പൂണിത്തറ വനിതാ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അപ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു ഇത് സത്യമാണെന്ന്. യഥാര്‍ഥത്തില്‍ ആ സമയത്ത് എനിക്ക് ലക്ഷ്മിപ്രിയയോട് സഹതാപമാണ് തോന്നിയത്.  പിന്നീട് ഞാന്‍ ചെയ്ത വിഡിയോയില്‍ അതായത് 250ാമത്തെ എപ്പിസോഡിന്റെ അവസാന ഭാഗത്ത് ഞാന്‍ ഈ വിവരം സൂചിപ്പിക്കുകയും ചെയ്തു.  എന്നാല്‍ രണ്ടുപേരുടെയും പേരുകള്‍ക്ക് അഭിമാനക്ഷതം സംഭവിക്കേണ്ട എന്ന് കരുതി പേര് ഞാന്‍ വെളിപ്പെടുത്തിയിരുന്നില്ല.  ഇന്നിപ്പോള്‍ കാട്ടുതീ പോലെ പടര്‍ന്ന ഈ വിഷയം ആദ്യമായി വെളിപ്പെടുത്തിയത് ഞാനാണ്. ആ ഭാഗം ഞാനൊന്ന് കേള്‍പ്പിക്കാം. 

(അന്ന് പറഞ്ഞ വിഡിയോയിലുള്ള ഭാഗം) ഇനി ഏറ്റവും അവസാനമായി ഉടലെടുത്ത ഗൗരവമായ മറ്റൊരു സംഭവമുണ്ട്.  'അമ്മ'യുടെ ഉന്നത ഭാരവാഹിത്വം വഹിക്കുന്ന രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ഒരു ഏറ്റുമുട്ടലാണ്. അത് സംഘടനയില്‍ ഒതുങ്ങാതെ പൊലീസ് സ്റ്റേഷന്‍ കയറിയ വിഷയവുമാണ്. അതിനെക്കുറിച്ച് വിശദമായി അറിയണമെങ്കില്‍ തൃപ്പൂണിത്തറ ഹില്‍ പാലസ് വനിതാ പോലീസ് സ്റ്റേഷനില്‍ ഒന്ന് അന്വേഷിച്ചാല്‍ മതിയാകും.  സംഗതി നടന്നിട്ട് ഒരുപാട് ദിവസങ്ങള്‍ ഒന്നും ആയിട്ടില്ല. ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ.  ഒരു നടിയുടെ കുടുംബജീവിതത്തെ അപ്പാടെ ഉലച്ച ഒരു പ്രശ്‌നമായതുകൊണ്ട് എനിക്കത് ഇവിടെ പറയുന്നതിനും വിശദമായി വിവരിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്.  എന്നാല്‍ ഒരു കാര്യം വ്യക്തമാക്കാം ഭാരവാഹിത്വം വഹിക്കുന്ന ഒരു സ്ത്രീ മറ്റൊരു ഭാരവാഹിത്വം വഹിക്കുന്ന സ്ത്രീകിട്ടുവെച്ച ആറ്റം ബോംബാണത്.  അവസാനം പാരപണിത ഭാരവാഹിക്ക് പൊലീസ് സ്റ്റേഷനില്‍ എത്തി മാപ്പെഴുതി വെച്ച് തടിയൂരണ്ടിയും വന്നു.  ഇനി അങ്ങോട്ട് എന്തെല്ലാം കാണാനും കേള്‍ക്കാനും കിടക്കുന്നു.  

ഈ എപ്പിസോഡ് കണ്ട ലക്ഷ്മിപ്രിയ എന്നെ ഫോണില്‍ വിളിച്ച് ഇക്ക ഇക്കയോട് ഈ വിവരം ആരാണ് പറഞ്ഞത് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു പൊലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച വിവരമാണെന്ന്.  അപ്പോള്‍ അപ്പോള്‍ ലക്ഷ്മിപ്രിയ എന്നോട് പറഞ്ഞു, 'ഞാന്‍ അന്‍സിബയോട് പറഞ്ഞു എന്റെ ഭര്‍ത്താവ് ജയേഷിനെ വിളിച്ച് നീ അയച്ച മെസ്സേജില്‍ ഒരു സത്യവുമില്ല ഞാന്‍ വെറുതെ തമാശയ്ക്ക് അയച്ചതാണെന്ന് ഒന്ന് പറയണമെന്ന്. എന്റെ കുടുംബജീവിതം ഇതിന്റെ പേരില്‍ ആകെ പ്രശ്‌നത്തിലാണ്. ഇവിടെ ഇതിന്റെ പേരില്‍ വലിയ വഴക്ക് നടക്കുകയാണ്. നീ ഇത് വെറുതെ അയച്ചതാണെന്ന് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ എന്ന്.  അവള്‍ വിളിച്ചു പറയാമെന്ന് എന്നോട് പറഞ്ഞെങ്കിലും അവള്‍ അത് ചെയ്തില്ല.  പിന്നീട് ഞാന്‍ വിളിക്കുമ്പോള്‍ ഒന്നും  ഫോണും എടുക്കുന്നുണ്ടായിരുന്നില്ല. 
    
അതുകൊണ്ടാണ് ഞാന്‍ പൊലീസില്‍ പരാതിപെട്ടത്. അയാള്‍ എന്നെ കണ്ടമാനം ഉപദ്രവിച്ചു, പട്ടിയെ തല്ലുന്ന പോലെ തല്ലി. അന്‍സിബ പൊലീസ് സ്റ്റേഷനില്‍ പരാതിയുടെ പകര്‍പ്പും മൊഴിപ്പകര്‍പ്പും ഒക്കെ ചോദിച്ചു. അത് നിങ്ങള്‍ പ്രതിയാണ് നിങ്ങള്‍ക്ക് തരാന്‍ പറ്റില്ല എന്ന് അവര്‍ പറഞ്ഞു . അത് പരാതിക്കാരിക്കെ കൊടുക്കൂ എന്ന് പറഞ്ഞപ്പോള്‍ അവള്‍ അവളുടെ കൂട്ടുകാരന്‍ മിഥിലാജിനെ വിളിച്ചുവരുത്തി അവിടെ ബഹളം ഉണ്ടാക്കി. എന്നാല്‍ കോപ്പി കൊടുക്കാത്ത സാഹചര്യത്തില്‍ അതിന്റെ ഒരു ഫോട്ടോ എടുത്തുകൊണ്ടാണ് അവര്‍ പോയതെന്നാണ്' ലക്ഷ്മിപ്രിയ എന്നോട് പറഞ്ഞത്. ഈ വിഷയത്തെക്കുറിച്ച് ലക്ഷ്മിപ്രിയ എന്നോട് സംസാരിച്ചപ്പോള്‍ അന്‍സിബയെക്കുറിച്ച് വളരെ മോശമായി സംസാരിച്ചു. അവള്‍ തീവ്രവാദിയാണ് ഇക്ക എന്ന് പറയുകയും ചെയ്തു.  അത് അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞുപോയതാണെന്നാണ് ഞാന്‍ കരുതിയത്.  
          
കൂടെകൊണ്ടുനടന്ന പ്രിയപ്പെട്ട കൂട്ടുകാരിയെകുറിച്ച് അവിഹിതകഥയും കൂടെ തീവ്രവാദി എന്ന വിളികൂടി വന്നപ്പോള്‍ എനിക്ക് അവരോട് തോന്നിയ ആ സഹതാപം ഇല്ലാതായി. പിന്നീട് അവര്‍ അന്‍സിബയെ കുറിച്ച് ചാനലിലൂടെ പരസ്യമായി പറയുന്നത് കേട്ടു. ഇതിന്റെ പിന്നില്‍ മത തീവ്രവാദ സംഘടനകള്‍ ഉണ്ടെന്ന് ഞാന്‍ ബലമായി സംശയിക്കുന്നുണ്ടെന്ന്. തൊട്ടതിനും പിടിച്ചതിനും ഒക്കെ വര്‍ഗീയത പറഞ്ഞ് മറ്റുള്ളവരെ തീവ്രവാദിയാക്കി സമൂഹത്തില്‍ അരാചകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇവരെ ജനം തിരിച്ചറിഞ്ഞ് മാറ്റിനിര്‍ത്തപ്പെടേണ്ടതാണ്. ഇവരുടെ നാവും പ്രവര്‍ത്തിയും സമൂഹത്തെ വഴിതെറ്റിക്കുന്നതാണ്. സത്യത്തില്‍ അവര്‍ കൊടുത്ത പരാതിയില്‍ തന്നെ മറ്റൊരു ക്രൈം ഒളിഞ്ഞു കിടപ്പുണ്ട്. അത് അന്‍സിബ അയച്ച മെസ്സേജിനേക്കാള്‍ ഗൗരവമേറിയതാണ്. 

അവര്‍ പറയുന്നത് അവരുടെ ഭര്‍ത്താവ് അവരെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു എന്നാണ്. അവര്‍ പറയുന്ന പ്രകാരം ഈ നിസ്സാര പ്രശ്‌നത്തിന്റെ പേരില്‍ അവരോട് ഇത്തരം ക്രൂരത കാട്ടിയ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് എടുക്കേണ്ടതല്ലേ? ഈ ചോദ്യമാണ് അന്‍സിബയും ചോദിക്കുന്നത്. ഇതേ ചോദ്യം ഒരു പ്രസ് മീറ്റില്‍ ലക്ഷ്മിപ്രിയയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ''അത് ഞാനും എന്റെ ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നമാണ്, നിങ്ങള്‍ എന്തിനാ അറിയുന്നത്'' എന്നാണ്. ഗാര്‍ഹിക പീഡനം നടന്നു എന്ന് പറഞ്ഞു പരാതി കൊടുത്ത ഇവര്‍ തന്നെ പറയുന്നു അത് നിങ്ങള്‍ എന്തിനാ അറിയുന്നതെന്ന് എങ്ങനെയുണ്ട് അവരുടെ ന്യായം. പൊതുജന പിന്തുണയും താരസംഘടനയുടെ പിന്തുണയും സാംസ്‌കാരിക നായകന്മാരുടെ പിന്തുണയും ഒക്കെ അന്‍സിബയ്ക്ക് അനുകൂലമാണെന്ന് കണ്ടപ്പോള്‍ തീവ്രവാദവും മത പരിവര്‍ത്തന കഥകളും ഒക്കെ ഒന്ന് വിട്ടുപിടിച്ച് അവിഹിത കഥയിലേക്ക് കടന്നിരിക്കുകയാണ് നമ്മുടെ കഥാനായിക.
          
അവിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കണമെങ്കില്‍ ഏറ്റവും എളുപ്പം അവള്‍ക്കെതിരെ ഒരു അവിഹിത കഥ പൊടിപ്പും തൊങ്ങലും വെച്ച് പടച്ചുവിടുകയാണ്. ഇവിടെ കഥാകൃത്ത് കഥയ്‌ക്കൊരു ഗുമ്മിനു വേണ്ടി മദ്യപാനം കൂടി അന്‍സിബ്ക്ക് മേല്‍ ചാര്‍ത്തി കൊടുത്തു. ഇവിടെ ഒരു കാര്യം ഓര്‍മ വരികയാണ് ബിജെപി നേതാവായ സന്ദീപ് വജസ്പതി ഇവരെക്കുറിച്ച് പറഞ്ഞ ഒരു അഭിപ്രായം.  ''ഇവര്‍ പറയുന്നതൊക്കെ പച്ചക്കള്ളങ്ങളാണ് നുണ പറയാന്‍ ഒട്ടും മടിയില്ലാത്ത സ്ത്രീയാണവര്‍.  ഇവര്‍ പറയുന്നതില്‍ ഒന്നും സത്യത്തിന്റെ കണിക പോലും ഉണ്ടാകില്ല.  ഇവരുടെ വായില്‍ പോയി പിഴച്ചവര്‍ ആരും തന്നെയില്ല'' എന്ന്. ചിലര്‍ പറയുന്നതൊക്കെ കാലം തെളിയിക്കും എന്ന് പറയുന്നത് സത്യമാണ് അതിന്ന് അക്ഷരംപ്രതി ലക്ഷ്മിപ്രിയ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. 
    നടിയും സഹപ്രവര്‍ത്തകയുമായ അന്‍സിബക്കെതിരെ ലക്ഷ്മിപ്രിയ കെട്ടിച്ചമച്ചുണ്ടാക്കിയ ഇല്ലാക്കഥകള്‍ക്ക് അവര്‍ നിയമപരമായും ജനമധ്യത്തിലും കണക്കുപറയേണ്ടി വരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ഒരു പാവം പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തെയാണ് ഇത്തരം ബുദ്ധിമോഷത്തിലൂടെയും തോന്നിവാസത്തിലൂടെയും ലക്ഷ്മിപ്രിയ പിച്ചിച്ചീന്തിയിരിക്കുന്നത്. നിയമവിരുദ്ധവും ഹീനവുമായ ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതിനാല്‍ പൊലീസിന് പോലും ഇനി ഇവരെ സഹായിക്കാന്‍ കഴിയില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണം എന്നതുപോലെ ലക്ഷ്മിപ്രിയ ഇതിന്റെ ആഘാതം അനുഭവിച്ചേ മതിയാകൂ.

ലക്ഷ്മിപ്രിയ കഥയും തിരക്കഥയും രചിച്ച ഈ കെട്ടുകഥയുടെ മുന്‍പില്‍ അന്‍സിബയെ മുട്ടുകുത്തിക്കാമെന്നാണ് ലക്ഷ്മിപ്രിയ വിചാരിച്ചതെങ്കില്‍ അവരുടെ ആ കണക്കുകൂട്ടലുകള്‍ ഒക്കെയും പിഴച്ചുപോയിരിക്കുകയാണ്. ജനങ്ങള്‍ ഒന്നടങ്കം ഇന്ന് താങ്കളെ കല്ലെറിയുകയാണ്.ഇവിടെ മറ്റൊരു രസകരമായ സംഭവമുണ്ട്.  ബാര്‍ ഉദ്ഘാടനത്തിനായി വിദേശത്ത് പോയി ലക്ഷ്മിപ്രിയ മദ്യപിച്ചു എന്ന് പറഞ്ഞുകൊണ്ട് അതിന്റെ ഫോട്ടോകളും മറ്റുമായി പലരും സോഷ്യല്‍ മീഡിയയിലൂടെ വന്നപ്പോള്‍ ഞാന്‍ അങ്ങനെ ബാര്‍ ഉദ്ഘാടനത്തിന് പോയിട്ടില്ല ഞാന്‍ മദ്യപിക്കില്ല, മദ്യത്തിനും മയക്ക് മരുന്നിനും എതിരെ പോരാടുകയും ശബ്ദംഉയര്‍ത്തുകയും ചെയ്യുന്ന ആളാണ് ഞാന്‍ എന്ന് പറഞ്ഞ സത്യസന്ധയായ ഇവര്‍ പറയുന്നു. അന്‍സിബയേക്ക് മദ്യം വാങ്ങിച്ചു കൊടുത്തു കുടിപ്പിച്ചതിന്റെ ബില്ല് താനാണ് കൊടുത്തതെന്ന്. അപ്പോള്‍ ഇവര്‍ പറയുന്നത് സത്യമാണെങ്കില്‍ ഒരു പെണ്‍കുട്ടിയെ ട്രാപ്പിലാക്കി മദ്യം വാങ്ങിച്ചു കൊടുത്തു കുടിപ്പിച്ചതിന്റെ ഉത്തരവാദിത്വം ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കാണ്. 
    
മദ്യസേവ കഴിഞ്ഞ് രണ്ടുമണി വരെ സംസാരിച്ചുകൊണ്ടിരുന്ന ലക്ഷ്മിപ്രിയ റൂമില്‍ പോയി കുളിച്ചിട്ട് മൂന്നു മണിയായപ്പോള്‍ വീണ്ടും തിരിച്ചു ചെന്ന് ചെക്കിങ് നടത്തി പോലും. റൂമില്‍ അപ്പോള്‍ ഉണ്ടായിരുന്ന ആളോട് ചെക്കിങ്  ഇന്‍സ്‌പെക്ടര്‍ ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു.  ഈ കഥ കേള്‍ക്കുന്നവര്‍ക്ക് സ്വാഭാവികമായും ഒരു സംശയം തോന്നാം. ഇവിടെ വെള്ളമടിച്ച് കിളിപോയി ഓടി നടന്നത് ആരാണെന്ന്. നേരത്തെ അന്‍സിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ കൊടുത്ത കേസില്‍ കഴമ്പില്ലെന്ന് കണ്ട് കേസ് അവസാനിപ്പിച്ചപ്പോള്‍ ആ പരാതിയിലെചില ചില വാചകങ്ങള്‍ക്കെതിരെ 10 കോടി മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ശപഥം ചെയ്ത് തന്റെ വക്കീലിന്റെ പേരും പ്രഖ്യാപിച്ചു. നിങ്ങള്‍ ജനങ്ങളോട് പറഞ്ഞ ആ നഷ്ടപരിഹാര കേസ് എവിടം വരെ എത്തി അതറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. 
    
ലോകത്തില്‍ ഇന്നുവരെ ആരും പറയാത്ത പറയാന്‍ മടിക്കുന്ന അവിഹിത കഥകള്‍ അന്‍സിബയ്ക്ക് നേരെ പടച്ചുവിട്ട ലക്ഷ്മിപ്രിയക്കെതിരെ എത്ര കോടി രൂപയ്ക്കാണ് അന്‍സിബ കോടതിയെ സമീപിക്കേണ്ടത്.  തുക ലക്ഷ്മിപ്രിയക്ക് തന്നെ തീരുമാനിക്കാം.  നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം. ലക്ഷ്മിപ്രിയയെ കുറിച്ച് കേട്ടാല്‍ ലജ്ജിച്ചു പോകുന്ന പല കഥകളും അന്‍സിബയ്ക്കും അറിയാം.  അതൊന്നും അവരെ മോശക്കാരിയാക്കാന്‍ അന്‍സിബ ഒരിക്കലും പറഞ്ഞിട്ടില്ല ഒട്ടു പറയുകയുമില്ല. ആശയങ്ങളെയും അഭിപ്രായങ്ങളെയും നിലപാടുകളെയും അവിഹിത കഥകള്‍ കൊണ്ടല്ല നേരിടേണ്ടത്.  പുലി പതുങ്ങിയത് വെറുതെയായിരുന്നില്ല അവിഹിത കഥകള്‍ മെനഞ്ഞെടുക്കാന്‍ ആയിരുന്നു എന്ന് ഇപ്പോഴാണ് ജനങ്ങള്‍ക്ക് ബോധ്യമായത്.  
         
ലക്ഷ്മിപ്രിയ പറഞ്ഞതുപോലെ ഇത് ജനസ്സ് വേറെ തന്നെയാണ് ഇത്തരം ജനസ്സുള്ളവര്‍ ആരും തന്നെ ഇനി ഭൂമിയില്‍ പിറക്കാതിരിക്കട്ടെ. ഇനി എന്തായാലും ഈ കഥാനായികയ്ക്ക് ഇത്തരം നുണക്കഥകള്‍ രചിച്ച് പ്രചരിപ്പിച്ചുകൊണ്ട് വീട്ടില്‍ ഇരിക്കാം.  താരസംഘടനയിലെ ആധിപത്യം ഇനി ഇവര്‍ക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല.  ഇതൊക്കെ പറഞ്ഞാലും ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ ലക്ഷ്മിപ്രിയയുടെ സ്വഭാവം ഒരിക്കലും ആര്‍ക്കും പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റാത്തതാണ്. ഏതു സമയവും ഏതു വിധേയനെയും അത് മാറാം.  ഇത് പറയുവാന്‍ ഇതിനെ ശരിവയ്ക്കുന്ന ഒരു സംഭവമുണ്ട്.  ജനറല്‍ ബോഡിയുടെ അടുത്ത ദിവസം 'അമ്മ'യുടെ ഓഫിസില്‍ അത് അരങ്ങേറി.  

 നീനാകുറുപ്പിന് നേരെ ലക്ഷ്മിപ്രിയ പുഴുത്തുചാകുമെന്ന് പറഞ്ഞുകൊണ്ട് അസഭ്യം പറയുന്ന വോയ്‌സ് ക്ലിപ്പ് കേള്‍ക്കാത്തവര്‍ ആരും തന്നെ ഇല്ലല്ലോ. അതേ ലക്ഷ്മിപ്രിയ തന്നെ നീനാകുറുപ്പിനെ 'അമ്മ'യുടെ ഓഫിസില്‍ വെച്ച് കണ്ടപ്പോള്‍ ഓടിചെന്ന് കെട്ടി പിടിച്ചു മുത്തം കൊടുത്തു.  നീനാകുറുപ്പ് ആകെ സ്തംഭിച്ചു നിന്നുപോയി.  വിശ്വാസം വരുന്നില്ല അല്ലേ എന്നാല്‍ ഇതാ തെളിവ് തരാം.  പ്രശ്‌നങ്ങള്‍ തീരുന്നത് നല്ല കാര്യമാണ്. മനുഷ്യര്‍ പരസ്പരം വൈരം മറന്നു ജീവിക്കുന്നതാണ് ഉത്തമം.  ഇനി അന്‍സിബയോടും താന്‍ ദേഷ്യം വന്നപ്പോള്‍ ചുമ്മാതെ കെട്ടിച്ചമച്ച കഥയാണെന്ന് പറഞ്ഞ ക്ഷമ പറഞ്ഞ് ഒന്ന് കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുത്താല്‍ ഒരുപക്ഷേ ആ പ്രശ്‌നവും അവസാനിച്ചേക്കാം. അങ്ങനെ തന്നെ സംഭവിക്കട്ടെ. 'അമ്മ'യിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിയവസാനം ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു നന്ദി നമസ്‌കാരം.''
     

alleppey ashraf exposes Lakshmipriya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES