Latest News

പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല;അപകീര്‍ത്തിക്കേസ് അന്വേഷണം തൃപ്തികരമല്ല;അന്വേഷണത്തില്‍ നിന്ന് പാലാരിവട്ടം എസ്‌ഐയെ മാറ്റണം; ഡിജിപിക്ക് പരാതി നല്‍കി അന്‍സിബ

Malayalilife
 പരാതി നല്‍കിയിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല;അപകീര്‍ത്തിക്കേസ് അന്വേഷണം തൃപ്തികരമല്ല;അന്വേഷണത്തില്‍ നിന്ന് പാലാരിവട്ടം എസ്‌ഐയെ മാറ്റണം; ഡിജിപിക്ക് പരാതി നല്‍കി അന്‍സിബ

താന്‍ നല്‍കിയ അപകീര്‍ത്തിക്കേസിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്ന് ആരോപിച്ച് നടി അന്‍സിബ സംസ്ഥാന പോലീസ് മേധാവിയെയും കൊച്ചി സിറ്റി പോലീസ് കമ്മിഷണറെയും സമീപിച്ചു.കേസിന്റെ അന്വേഷണ ചുമതലയിലുള്ള പാലാരിവട്ടം സബ് ഇന്‍സ്‌പെക്ടറെ മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ആവശ്യമാണ് അന്‍സിബ പരാതിയിലൂടെ ഉന്നയിച്ചിരിക്കുന്നത്.

നടി ലക്ഷ്മിപ്രിയക്കെതിരെ താന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തില്ല. പാലാരിവട്ടം പൊലീസില്‍ നല്‍കിയ പരാതിയില്‍ ഒരു അന്വേഷണവും നടത്തിയില്ലെന്നും എസ്എച്ച്ഒയെ മാറ്റിനിര്‍ത്തി മറ്റൊരാളെ കേസ് ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. 
സാമൂഹ്യ മാധ്യമത്തിലൂടെ ലക്ഷ്മിപ്രിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാണ് പരാതി. യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരമായതും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. 

തനിക്കെതിരായ തെറ്റായ ഉള്ളടക്കം കൂടുതല്‍ പ്രചരിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടു. വീഡിയോ പ്രചരിക്കുന്നത് തന്റെ പ്രശസ്തിക്കും അന്തസ്സിനും കോട്ടം വരുത്തുന്നതായും പറഞ്ഞു. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ മറ്റ് നടപടികള്‍ സ്വീകരിക്കാനോ എസ്എച്ച്ഒ തയ്യാറായില്ല. യൂട്യൂബ് ചാനലിലൂടെ തനിക്കെതിരെ വ്യാജപ്രചാരണം നടത്താനുള്ള അവസരമാണ് എസ്എച്ച്ഒ ഒരുക്കി നല്‍കുന്നതെന്നും അന്‍സിബ ആരോപിക്കുന്നു. എസ്എച്ച്ഒയുടെ നടപടി മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്ന് അന്‍സിബ പറയുന്നു.

ലക്ഷ്മിപ്രിയക്കും കാന്‍ മീഡിയ ചാനലിനുമെതിരെ ജൂണ്‍ 26നായിരുന്നു അന്‍സിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. യൂട്യൂബ് ചാനലിലൂടെ അപകീര്‍ത്തികരവും അശ്ലീലവും വ്യാജവുമായ പ്രചാരണങ്ങള്‍ നടത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും ഗൂഢാലോചന നടത്തി. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വീഡിയോയിലെ പരാമര്‍ശങ്ങള്‍ തികച്ചും അശ്ലീലവും ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ അന്തസിനെയും മര്യാദയെയും തകര്‍ക്കുന്നതും പൊതുസമൂഹമധ്യത്തില്‍ അപകീര്‍ത്തി പ്പെടുത്തുന്നതുമാണെന്നും അന്‍സിബ പറഞ്ഞിരുന്നു.

Read more topics: # അന്‍സിബ
complaint filed against ansiba and Lakshmi priya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES