മലയാളികളുടെ പ്രിയനടി അന്‍സിബ ഹസന്റെ സഹോദരന്‍ അസീബ് ഹസന്റെ വിവാഹം കൊച്ചിയില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ സിനിമ-ടെലിവിഷന്‍ രംഗത്തെ പ്രമുഖരും സാന്നിധ്യമറിയിച്ചു. കഴിഞ്ഞ ആഴ്ച നടന്ന വിവാഹച്ചടങ്ങിന്റെ മനോഹരമായ ചിത്രങ്ങള്‍ അന്‍സിബ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചു
ശ്വേത മേനോന്‍, ബാബുരാജ് തുടങ്ങിയ സിനിമാ താരങ്ങളും അന്‍സിബയ്ക്കൊപ്പം ബിഗ് ബോസിലുണ്ടായിരുന് സഹ മത്സരാര്‍ഥികളും വിവാഹത്തില്‍ അതിഥികളായെത്തി. ഹസന്‍ , റസിയ എന്നിവരാണ് അന്‍സിബയുടെ മാതാപിതാക്കള്‍. ആഷിക്, അസീബ്, അഫ്സല്‍ , അഫ്സാന എന്നിങ്ങനെ നാലു സഹോദരങ്ങളാണ് അന്‍സിബയ്ക്കുളളത്.
കോഴിക്കോട് സ്വദേശിയായ അന്‍സിബ റിയാലിറ്റി ഷോയിലൂടെയാണ് സിനിമയിലെത്തിയത്. ഇന്നത്തെ ചിന്താവിഷയം, അണ്ണാരക്കണ്ണനും തന്നാലായത് എന്നീ സിനിമകളിലൂടെ ബാലതാരമായി. ജീത്തുജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഗീതിക എന്നായിരുന്നു ആദ്യസിനിമയിലെ പേര്. പിന്നീട് അന്‍സിബ എന്ന പേരില്‍ത്തന്നെ അഭിനയിക്കുകയായിരുന്നു. ദൃശ്യം 3 യാണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.