Latest News

'മസ്തിഷ്‌ക മരണത്തിനായി ഒരുപാട് ഹോംവര്‍ക്ക് എടുത്തിട്ടില്ല; അവരുടെ പാറ്റേണ്‍ എങ്ങനെയാണോ..അതിലേക്ക് ഞാന്‍ അഡാപ്റ്റ് ചെയ്യും;് ദിവ്യ പ്രഭ പുതിയ ചിത്രത്തെക്കുറിച്ച് പങ്ക് വച്ചത്

Malayalilife
 'മസ്തിഷ്‌ക മരണത്തിനായി ഒരുപാട് ഹോംവര്‍ക്ക് എടുത്തിട്ടില്ല; അവരുടെ പാറ്റേണ്‍ എങ്ങനെയാണോ..അതിലേക്ക് ഞാന്‍ അഡാപ്റ്റ് ചെയ്യും;് ദിവ്യ പ്രഭ പുതിയ ചിത്രത്തെക്കുറിച്ച് പങ്ക് വച്ചത്

മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടി ദിവ്യ പ്രഭ, കൃഷാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മസ്തിഷ്‌ക മരണം' എന്ന സിനിമയിലെ കഥാപാത്രത്തിനായി അമിത തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി. കഥ ഭാവിയില്‍ നടക്കുന്ന ഒന്നായതിനാലും സംവിധായകന്‍ കൃഷാന്തിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ടുമാണ് ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നും അവര്‍ ഇന്‍ഡിവുഡിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

 ഓരോ സിനിമയ്ക്കും ഓരോ കഥാപാത്രത്തിനും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്താറുണ്ടെങ്കിലും, 'മസ്തിഷ്‌ക മരണം' എന്ന ചിത്രത്തിന് അത്തരമൊരു 'ഹോംവര്‍ക്കി'ന്റെ ആവശ്യം തോന്നിയില്ലെന്ന് ദിവ്യ പ്രഭ പറഞ്ഞു. താന്‍ തയ്യാറെടുപ്പുകളില്‍ ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും, എന്നാല്‍ അതേസമയം സംവിധായകന്റെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വഴങ്ങാന്‍ ഒരു കലാകാരി എന്ന നിലയില്‍ തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അറിയിപ്പ്' പോലുള്ള ചിത്രങ്ങള്‍ക്ക് വ്യക്തമായ റെഫറന്‍സുകള്‍ ലഭ്യമായിരുന്നു. 

എന്നാല്‍, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പ്രി പുരസ്‌കാരം നേടിയ പായല്‍ കപാഡിയയുടെ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിനായി വര്‍ക്ക്ഷോപ്പുകള്‍ മാത്രമാണ് നടത്തിയത്, അല്ലാതെ ഒരു റഫറന്‍സും ലഭിച്ചിരുന്നില്ലെന്നും ദിവ്യ പ്രഭ ഓര്‍മ്മിപ്പിച്ചു. 'ടേക്ക് ഓഫ്', 'കമ്മാര സംഭവം', 'തമാശ', 'മാലിക്' തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധേയയായ ദിവ്യ പ്രഭ, 'അറിയിപ്പ്' എന്ന ചിത്രത്തിലെ രശ്മി എന്ന കഥാപാത്രത്തിലൂടെയാണ് കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്. 

ഈ ചിത്രത്തിലെ അഭിനയത്തിന് ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള നോമിനേഷന്‍ ലഭിച്ചിരുന്നു. അടുത്തിടെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം നേടിയ 'ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിലെ ദിവ്യ പ്രഭയുടെ കഥാപാത്രവും ഏറെ ചര്‍ച്ചയായിരുന്നു. ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' എന്ന ചിത്രത്തിലെ പ്രകടനവും നിരൂപകശ്രദ്ധ നേടിയിരുന്നു. 

തയ്യാറെടുപ്പുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു നടി, പ്രത്യേക സാഹചര്യത്തില്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്, 'മസ്തിഷ്‌ക മരണം' എന്ന ചിത്രത്തിന്റെ സ്വഭാവത്തെയും ഉള്ളടക്കത്തെയും കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കുന്നതാണ്.

Read more topics: # ദിവ്യ പ്രഭ
divya prabha about masthishka maranam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES