Latest News

കുടുംബത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാവാം;പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്നു പറയാന്‍ പറ്റാത്ത പല കാര്യങ്ങളും നമ്മുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാവാം; അതെല്ലാം എനിക്ക് നിങ്ങളോട് പങ്കുവെയ്ക്കാനാകില്ല;ബുദ്ധിയും ബോധവുമുണ്ടെങ്കില്‍ മറ്റുള്ളവരുടെ കുടുംബത്തില്‍ നുഴഞ്ഞുകയറില്ല; കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ക്കെതിരെ നടി ശ്രീക്കുട്ടി 

Malayalilife
 കുടുംബത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാവാം;പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്നു പറയാന്‍ പറ്റാത്ത പല കാര്യങ്ങളും നമ്മുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാവാം; അതെല്ലാം എനിക്ക് നിങ്ങളോട് പങ്കുവെയ്ക്കാനാകില്ല;ബുദ്ധിയും ബോധവുമുണ്ടെങ്കില്‍ മറ്റുള്ളവരുടെ കുടുംബത്തില്‍ നുഴഞ്ഞുകയറില്ല; കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ക്കെതിരെ നടി ശ്രീക്കുട്ടി 

മലയാളം മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ശ്രീക്കുട്ടി. ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്രീക്കുട്ടി നിലവില്‍ അഭിനയത്തില്‍ സജീവമല്ല. ക്യാമറാമാന്‍ മനോജ് കുമാര്‍ ആണ് ശ്രീക്കുട്ടിയുടെ ഭര്‍ത്താവ്. ഇപ്പോള്‍ യൂട്യൂബ് ചാനലുമായി സജീവമാണ് താരം. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോകള്‍ക്ക് താഴെ വരുന്ന അനാവശ്യ കമന്റുകള്‍ക്കും കുടുംബകാര്യങ്ങളിലുള്ള അതിരുവിട്ട ഇടപെടലുകള്‍ക്കുമെതിരെ മറുപടിയുമായി താരം രംഗത്തെത്തുകയാണ്.

തന്റെ വീഡിയോകളില്‍ കാണിക്കാത്ത ചിലരുമായി പിണക്കത്തിലാണെന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് ശ്രീക്കുട്ടി വിമര്‍ശകരുടെ വായടപ്പിച്ചത്.  തന്റെ പുതിയ വീഡിയോയിലൂടെയാണ് വ്യക്തിജീവിതത്തെക്കുറിച്ചും കുടുംബാംഗങ്ങളെക്കുറിച്ചും നിരന്തരമായി ചോദ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അവര്‍ മറുപടി നല്‍കിയത്. 'എന്റെ വീഡിയോകള്‍ കാണുന്ന കുറച്ചുപേര്‍ക്ക് ചിലരെ കണ്ടില്ലെങ്കില്‍ ഭയങ്കര വിഷമമാണ്,' ശ്രീക്കുട്ടി പറഞ്ഞു. ഒരു കുടുംബത്തില്‍ പലവിധ പ്രശ്‌നങ്ങളും വ്യക്തിപരമായ കാര്യങ്ങളും ഉണ്ടാകാമെന്നും, അതെല്ലാം പൊതുവേദികളില്‍ പങ്കുവെക്കാനാകില്ലെന്നും താരം ചൂണ്ടിക്കാട്ടി. 

കുടുംബത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാവാം, പലപല കാര്യങ്ങള്‍ ഉണ്ടാവാം. എന്റെ അച്ഛനോടോ അമ്മയോടോ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ ഉണ്ടാകും. അച്ഛനോടും അമ്മയോടും പറയുന്ന ചില കാര്യങ്ങള്‍ ഭര്‍ത്താവിനോട് പറയാന്‍ പറ്റിയെന്നു വരില്ല. ഇതുപോലുള്ള പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്നു പറയാന്‍ പറ്റാത്ത പല കാര്യങ്ങളും നമ്മുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാവാം. അതെല്ലാം എനിക്ക് നിങ്ങളോട് പങ്കുവെയ്ക്കാനാകില്ല.

കുറച്ചു ബുദ്ധിയും ബോധവുമുണ്ടെങ്കില്‍ മറ്റുള്ളവരുടെ കുടുംബജീവിതത്തില്‍ ഇങ്ങനെ നുഴഞ്ഞുകയറില്ല. അല്ലാത്തവരാണ് മറുപടി പോലും കിട്ടാതിരുന്നിട്ടുപോലും വീണ്ടും വീണ്ടും ചോദിക്കുന്നത്,' അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരേ ആളുകള്‍ തന്നെയാണ് എന്നും ഈ കമന്റുകളിടുന്നത്, അത് കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണെന്നും ശ്രീക്കുട്ടി ആരോപിച്ചു. സംസാരവിഷയം ആക്കരുതെന്ന് കരുതിയിട്ടും വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്. 'വീഡിയോയില്‍ കാണിക്കാത്തവരും ഞാനും തമ്മില്‍ പിണക്കത്തിലാണ്, ഇപ്പോള്‍ സമാധാനം ആയല്ലോ. ഇനി ഇതിനെപ്പറ്റി ചോദിക്കേണ്ട ആവശ്യം ഇല്ല,' അവര്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

actor sreekkutty against criticisers

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES