ചെമ്പരത്തിയിലെ വില്ലത്തി ഗംഗ ചില്ലറക്കാരിയല്ല; പാലക്കാട്ടുകാരിയായ ഹരിത മിസ് കേരള വിജയി

Malayalilife
topbanner
 ചെമ്പരത്തിയിലെ വില്ലത്തി ഗംഗ ചില്ലറക്കാരിയല്ല; പാലക്കാട്ടുകാരിയായ ഹരിത മിസ് കേരള  വിജയി

സാധാരണ സീരിലുകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയവും അവതരണവുമായിട്ടാണ് സീ കേരളം ചാനലിലെ സീരിയലുകള്‍ എത്തുന്നത്. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത സീരിയലാണ് സീയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി. വളരെ കുറച്ച് നാള്‍കൊണ്ട് തന്നെ ജനപ്രിയ സീരിയലായി ചെമ്പരത്തി മാറി. സീരിയലിലെ നായികയായ കല്യാണിയായി എത്തുന്നത് നടി അമല ഗിരീശനാണ്. ആനന്ദായി എത്തുന്നത് സെറ്റെബിന്‍ ആണ്. താരാകല്യാണി ഉള്‍പ്പെടെ നിരവധി താരങ്ങളാണ് സീരിയലില്‍ അണിനിരക്കുന്നത്. നിരവധി വില്ലത്തിമാരാണ് സീരിയല്‍ ഉളളത്.

എന്നാല്‍ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഒരു വില്ലത്തിയാണ് ആനന്ദിനെ സ്വന്തം ആക്കാന്‍ എത്തിയ ഗംഗ. കല്യാണിയ്ക്ക് വെല്ലുവിളി ആയിട്ടാണ് ഗംഗയുടെ റോള്‍ എങ്കിലും പഴയ സീരിയല്‍ സങ്കല്പ്പങ്ങള്‍ മാറിമറിഞ്ഞത് കൊണ്ട് തന്നെ വില്ലത്തി ആയെത്തിയ ഗംഗയോടും ആരാധകര്‍ക്ക് പ്രിയം ഏറെയാണ്.

ഗംഗയായി എത്തുന്നത് മുംബൈ മലയാളിയായ പാലക്കാട് കാരി ഹരിത നായര്‍ ആണ്. മിസ് ചെന്നൈ, മിസ് കേരള വിജയി കൂടിയായ ഹരിത അപ്രതീക്ഷിതമായിട്ടാണ് അഭിനയത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷമായി മുംബൈയില്‍ സ്ഥിര താമസമാക്കിയ ഹരിത ഇപ്പോള്‍ ഷൂട്ടിങ് തിരക്കുകളുമായി കേരളത്തില്‍ തന്നെയാണ്.മോഡല്‍ ആയ ഹരിതയുടെ ഒട്ടുമിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

chembarathi serial ganga negative role haritha nair

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES