ചൂരല്‍മല എന്ന് കേള്‍ക്കുന്ന ആര്‍ക്കും ആദ്യം മനസ്സിലേക്ക് ഓടി എത്തുന്നത് ഉരുള്‍പ്പൊട്ടലില്‍ ഒലിച്ചുപോയ ഒരു നാട് എന്നാണ്. പക്ഷേ അതിന് മുന്‍പ് പ്രകൃതി ഭംഗിക്കൊണ്ട് നിറഞ്ഞതായിരുന്നു ചൂരല്‍മല. ഒരുപാട് സ്വപ്‌നങ്ങളുമായി ജീവിച്ച നിരവധി ജീവനുകളാണ് ആ മണ്ണിലൊച്ചിലില്‍ പൊലിഞ്ഞത്. നിരവധി ആളുകള്‍ക്കാണ് അവരുടെ വീടും കടപ്പാടവും സ്ഥലവും വരുമാന മാര്‍ഗവും എല്ലാം ഇല്ലാതായത്. ഏക്കര്‍ കണക്കിന് ഭൂമികളാണ് ഉരുള്‍ എടുത്തുകൊണ്ട് പോയത്. പണ്ട് പച്ചപ്പ് നിറഞ്ഞ് നിന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ കല്ലുകളും മണ്ണുകളും മാത്രമാണ്. അങ്ങനെ എല്ലാം നഷ്ടപ്പെട്ട് ഇപ്പോള്‍ ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഒരാളുണ്ട്. അണ്ണയ്യന്‍. ഏക്കര്‍ കണക്കിന് കൃഷി ഉണ്ടായിരുന്ന ആളാണ്. പക്ഷേ ആ അപകടത്തില്‍ എല്ലാം നഷ്ടമായി.
ഇന്ന് ജീവിക്കാന്‍ വേണ്ടിയാണ് അണ്ണയ്യന്‍ ഓട്ടോ ഓടിക്കുന്നത്. കാപ്പിയും കുരുമുളകും അടക്കയും ഏലവും വിളയുന്ന രണ്ടരയേക്കര്‍ ഭൂമി. അതില്‍ നിന്നുള്ള വാര്‍ഷിക വരുമാനം ഇരുപത് ലക്ഷം. അതിന് റിസോര്‍ട്ടുകാര്‍ പറഞ്ഞ വില നാലരക്കോടി. അത് വെള്ളരിമലയില്‍ നിന്ന് ഉരുള്‍പൊട്ടി ഒഴുകുന്നതിന് മുന്‍പുള്ള അണ്ണയ്യന്റെ കഥ. ഇന്നാ രണ്ടരയേക്കറില്ല. അവിടെ ഉരുളിന്റെ ബാക്കിയായ മണ്ണും കടപുഴകി ഒഴുകിവന്ന മരങ്ങളും അതിനടിയില്‍ അജ്ഞാതരായ കുറേ മനുഷ്യരുടെ ജഡങ്ങളും മാത്രം. ആ ഭൂമിയുടെ ഉടമ അണ്ണയ്യന്റെ ഇന്നത്തെ സമ്പാദ്യം ദാനം കിട്ടിയ ഒരു ഓട്ടോ മാത്രമാണ്. അണ്ണയ്യയ്ക്ക് ഒരുകാലത്ത് എല്ലാവരും അതൃപ്തിയോടെ നോക്കിയിരിയ്ക്കുന്നൊരു ജീവിതമുണ്ടായിരുന്നു. രണ്ടു ഏക്കര്‍ നല്ല കൃഷിയഭൂമി, അതിലൊരു സുഖവാസത്തിനുള്ള വീട്, ടൗണില്‍ ആറു കടമുറികള്‍ എല്ലാം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു. കാപ്പിയും കുരുമുളകുമൊക്കെ വിളയിച്ച് ഭൂമിയില്‍ നിന്നു വരുമാനം ഉണ്ടാകുമായിരുന്നു.
കടകളില്‍ നിന്നുമുള്ള വാടകയും ചേര്‍ന്ന്, വര്‍ഷംതോറും ഏകദേശം 25 ലക്ഷം രൂപ വരുമാനമുണ്ടായിരുന്നവനാണ് അണ്ണയ്യ. പക്ഷേ, ഒറ്റ നിമിഷം കൊണ്ട് ആ സമൃദ്ധിയും നിലംപതിച്ചു. പ്രകൃതിദുരന്തം അണ്ണയ്യയുടെ ജീവിതത്തെ അടിയന്തിരമായി മാറ്റിമറിച്ചു. ഉരുള്‍പൊട്ടലില്‍ ഭൂമി തകര്‍ന്നു, വീട് പാതാളത്തില്‍ പോയി, കടകളെല്ലാം നശിച്ചു. ഇപ്പോഴിതാ, ഇന്നത്തെ അണ്ണയ്യന്‍ ആഹാരം കിട്ടണമെന്നൊരു ലക്ഷ്യത്തോടെ, ദിവസവും ഓട്ടോ ഓടിക്കുന്നു അതും ദിവസസമയം 200 രൂപ പോലും കിട്ടുമോ എന്ന അനിശ്ചിതത്വത്തില്‍. അണ്ണയ്യയ്ക്ക് ഭാഗ്യം കൊണ്ടാണ് ജീവന്‍ മാത്രം രക്ഷപ്പെട്ടത്. പക്ഷേ, ജീവിച്ചിരിപ്പുണ്ടെന്നതിന്റെ അര്‍ത്ഥം ഇനിയും ജീവതം സാധാരണ നിലയിലായെന്നും അല്ല. ഇന്നും അന്ന് അനുഭവിച്ച നഷ്ടത്തിന്റെ ഭാരം അണ്ണയ്യയുടെ ഓരോ ദിവസത്തിലും കാണാം.
എല്ലാവരെയും കൈ അയച്ചു സഹായിച്ചിരുന്നു. ഇപ്പോള്‍ ചെലവുകാശിനുവേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്നു''. സ്വന്തം ഗതികേടോര്‍ത്ത് അണ്ണയ്യന്‍ വിങ്ങിപ്പൊട്ടി. 298 പേരുടെ ജീവനെടുത്ത മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും, ജീവന്‍ മാത്രം തിരിച്ചുകിട്ടിയ അണ്ണയ്യനെപ്പോലുള്ള ഒട്ടേറെപ്പേര്‍ നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടിലാണ്. ചൂരല്‍മലയില്‍ 2 ഏക്കര്‍ കൃഷിയിടവും നല്ലൊരു വീടും ടൗണിലെ 5 സെന്റ് സ്ഥലത്ത് 6 കടമുറികളും അണ്ണയ്യനു സ്വന്തമായിരുന്നു. റേഷന്‍കടയും മലഞ്ചരക്ക് കടയുമെല്ലാമുണ്ടായിരുന്ന മുറികള്‍. വാടക ഇനത്തില്‍ മാത്രം മാസം 50,000 രൂപയായിരുന്നു വരുമാനം. പക്ഷേ, ആ കൃഷിത്തോട്ടവും വലിയ വീടും വണ്ടിയും കടമുറികളുമെല്ലാം ജൂലൈ 30നുണ്ടായ ഉരുള്‍പൊട്ടല്‍ കൊണ്ടുപോയി.
അണ്ണയ്യന്‍ ഇന്നൊരു ഓട്ടോറിക്ഷാ ഡ്രൈവറാണ്.പതിനായിരങ്ങള്‍ മാസ വരുമാനം ഉണ്ടായിരുന്ന അണ്ണയ്യന്‍ ഇന്ന് 200 രൂപക്ക് വേണ്ടി ഓട്ടോ ഓടിക്കുകയാണ്. ചില ദിവസങ്ങളില്‍ 200 രൂപ പോലും തികച്ചു കിട്ടില്ല. കൃഷിയല്ലാതെ മറ്റൊരു പണിയും തനിക്ക് അറിയില്ല. തോട്ടത്തില്‍ അടിഞ്ഞ മരങ്ങള്‍ മാറ്റി കൃഷി തുടങ്ങാനുള്ള അനുമതിക്കായി പലതവണ റവന്യു അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല എന്ന് എന്ന് വിങ്ങിപ്പൊട്ടി അണ്ണയ്യന്‍ പറയുന്നു. എല്ലാവരെയും കൈ അയച്ചു സഹായിച്ചിരുന്നു. ഇപ്പോള്‍ ചെലവുകാശിനുവേണ്ടി മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്നു''. സ്വന്തം ഗതികേടോര്‍ത്ത് അണ്ണയ്യന്‍ വിങ്ങിപ്പൊട്ടി. 298 പേരുടെ ജീവനെടുത്ത മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴും, ജീവന്‍ മാത്രം തിരിച്ചുകിട്ടിയ അണ്ണയ്യനെപ്പോലുള്ള ഒട്ടേറെപ്പേര്‍ നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടിലാണ്.
ഒരു വര്‍ഷം മുന്‍പ് ചൂരല്‍മലയിലെ ഏറ്റവും മികച്ച കര്‍ഷകരില്‍ ഒരാളായ അണ്ണയ്യന് ഇന്നെടുക്കാന്‍ കൈയില്‍ നൂറ് രൂപപോലുമില്ല. ഭാര്യയ്ക്ക് താത്കാലിക തൂപ്പുകാരിയുടെ ജോലിയാണുള്ളത്. മകന്‍ നട്ടെല്ലിന് പരിക്കുപറ്റി കിടപ്പിലും. എന്നിട്ടും അണ്ണയ്യന് ഇന്ന് വേണ്ടത് പണമല്ല. ഉരുള്‍ കവര്‍ന്ന തന്റെ ഭൂമിയാണ്. ആ ഭൂമി തിരിച്ചുകിട്ടിയാല്‍, അവിടുത്തെ മരങ്ങള്‍ ഒന്ന് മാറ്റിക്കൊടുത്താല്‍ അവിടെ പഴയതുപോലെ പൊന്നുവിളയിക്കാമെന്ന് ആത്മവിശ്വാസമുണ്ട്. ജീവിത തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും.