Latest News

നടി അപര്‍ണയുടെ അമ്മയെ അപ്രതീക്ഷിതമായി വേദിയില്‍ വച്ച് കണ്ട് മുട്ടല്‍;  അടുത്ത കൂട്ടുകാരിയുടെ അമ്മയെ വീല്‍ച്ചെയറില്‍ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി നടി ദിവ്യാ ശ്രീധര്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

Malayalilife
നടി അപര്‍ണയുടെ അമ്മയെ അപ്രതീക്ഷിതമായി വേദിയില്‍ വച്ച് കണ്ട് മുട്ടല്‍;  അടുത്ത കൂട്ടുകാരിയുടെ അമ്മയെ വീല്‍ച്ചെയറില്‍ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി നടി ദിവ്യാ ശ്രീധര്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി വീഡിയോ

രണ്ടു വര്‍ഷം മുമ്പാണ് സീരിയല്‍ നടി അപര്‍ണാ നായരെ കരമനയിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സഞ്ജിതിനും മൂന്നു വയസുകാരിയായ ഇളയമകള്‍ക്കും ഒപ്പമായിരുന്നു അപര്‍ണ ഇവിടെ താമസിച്ചിരുന്നത്. അപര്‍ണയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച കുട്ടിയാണ് മൂത്തമകള്‍. അവള്‍ അപര്‍ണയുടെ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. വല്ലപ്പോഴുമാണ് അപര്‍ണയ്ക്കൊപ്പം കഴിയുവാന്‍ കരമനയിലെ വീട്ടിലേക്ക് എത്തിയിരുന്നത്. എന്നാല്‍, എല്ലാം നല്‍കി ഭര്‍ത്താവിനെ സ്നേഹിച്ചിട്ടും സഞ്ജിത്തിന്റെ മദ്യപാനവും അവഗണനയും മൂലം മനസു തകര്‍ന്ന അപര്‍ണ മൂത്തമകളെ കൂടി ഒപ്പം നിര്‍ത്താനുള്ള സാഹചര്യത്തിലായിരുന്നില്ല. അങ്ങനെയാണ് മൂത്തമകളെ അമ്മയ്ക്കരികിലേക്ക് മാറ്റിയത്. ഇപ്പോഴിതാ, അപര്‍ണ മരണത്തിനു കീഴടങ്ങി രണ്ടു വര്‍ഷം തികയവേ അപര്‍ണയുടെ അമ്മയെ അപ്രതീക്ഷിതമായി വേദിയില്‍ വച്ച് കാണുകയായിരുന്നു സീരിയല്‍ നടി ദിവ്യാ ശ്രീധര്‍.

അപര്‍ണയുമായി ഏറെക്കാലത്തെ കൂട്ടുണ്ടായിരുന്നു ദിവ്യയ്ക്ക്. സീരിയലില്‍ മാത്രമല്ല, സിനിമകളിലും അഭിനയിച്ചിരുന്ന അപര്‍ണ ദിവ്യയോട് തന്റെ വേദനകളും സങ്കടങ്ങളുമെല്ലാം പങ്കുവെക്കുകയും ചെയ്തിരുന്നു. അധികമാരോടും സ്വകാര്യ സങ്കടങ്ങള്‍ പങ്കുവച്ചിട്ടില്ലാത്ത അപര്‍ണയ്ക്ക് ദിവ്യ ഒരു കൂട്ടുകാരി മാത്രമായിരുന്നില്ല, ഒരു ചേച്ചിയുടേയോ അനുജത്തിയുടേയോ ഒക്കെ സ്ഥാനത്തായിരുന്നു ദിവ്യ ഉണ്ടായിരുന്നത്. മാത്രമല്ല, ദാമ്പത്യ ജീവിതത്തിലെ കഠിന പാതകള്‍ താണ്ടി മക്കളെ വളര്‍ത്തുവാന്‍ പാടുപെട്ടിരുന്ന ദിവ്യയ്ക്ക് അപര്‍ണയെ എളുപ്പം മനസിലാക്കുവാനും സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ, അപ്രതീക്ഷിതമായി എത്തിയ അപര്‍ണയുടെ മരണ വാര്‍ത്ത ദിവ്യയെ ഉലച്ചു കളയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, മാസങ്ങള്‍ക്കു ശേഷം അപര്‍ണയുടെ അമ്മയെ വീല്‍ച്ചെയറില്‍ കണ്ടപ്പോള്‍ വിങ്ങിപ്പൊട്ടി പോവുകയായിരുന്നു ദിവ്യ. നടി മുഖ്യാതിഥിയായി എത്തിയ ഒരു പരിപാടിയിലാണ് വീല്‍ച്ചെയറില്‍ കഴിയുന്നവരുടെ ഒരു ചികിത്സാ ധനസഹായ ക്യാമ്പിലെത്തിയ അമ്മയെ കണ്ടത്.

അമ്മയുടെ ആ അവസ്ഥ കണ്ട് വിങ്ങിപ്പൊട്ടി പോവുകയായിരുന്നു ദിവ്യയ്ക്ക്. ഒപ്പം പഠിക്കാന്‍ പോകുന്ന അപര്‍ണയുടെ മൂത്തമകളെ കുറിച്ച് തിരക്കാനും അവള്‍ക്കായി കുറച്ചു കാശ് നല്‍കാനും ദിവ്യ മറന്നില്ലായെന്നതാണ് സത്യം. ഒരു ദിവസം അവളെ കാണാന്‍ വീട്ടിലേക്ക് വരാം എന്നു വാക്കു നല്‍കിയാണ് ദിവ്യ അവിടെ നിന്നും മടങ്ങിയത്. 2023 ഓഗസ്റ്റ് 31ാം തീയതിയാണ് കരമനയിലെ വീട്ടിനുള്ളില്‍ അപര്‍ണയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് പറഞ്ഞിരുന്ന അപര്‍ണ നിരവധി സീരിയലുകളില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതു കൂടാതെ സോഷ്യല്‍ മീഡിയിലും സജീവമായിരുന്നു. കുടുബത്തോടൊപ്പമുള്ള വീഡിയോ പങ്കുവയ്ക്കാറുണ്ടായിരുന്ന അപര്‍ണ അവസാനം പങ്കുവെച്ചത് വിഷാദം പങ്കുവയ്ക്കുന്ന ഒരു വീഡിയോ ആയിരുന്നു. അഭിനയത്തിനൊപ്പം തന്നെ സ്വകാര്യ ആശുപത്രിയില്‍ ജോലിയും ചെയ്തിരുന്നു.

 

divya sreedhar met apana mother

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES