Latest News

കുങ്കുമപ്പൂവില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസത്തേക്ക് 4500 രൂപ പ്രതിഫലം; വിമാന ടിക്കറ്റിന് ഒരു ലക്ഷം; ദുബായില്‍ നിന്നും വന്ന് അഭിനയിച്ചത് സ്വന്തം കാശ് മുടക്കി; നാല് വര്‍ഷത്തോളം സ്വന്തം കയ്യില്‍ നിന്നാണ് ടിക്കറ്റ് തുക ചെലവാക്കിയതി; പണത്തിന് വേണ്ടിയല്ല ആ സീരിയല്‍ ചെയ്തത്; തുറന്നുപറഞ്ഞ് ആശ ശരത്ത് 

Malayalilife
കുങ്കുമപ്പൂവില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസത്തേക്ക് 4500 രൂപ പ്രതിഫലം; വിമാന ടിക്കറ്റിന് ഒരു ലക്ഷം; ദുബായില്‍ നിന്നും വന്ന് അഭിനയിച്ചത് സ്വന്തം കാശ് മുടക്കി; നാല് വര്‍ഷത്തോളം സ്വന്തം കയ്യില്‍ നിന്നാണ് ടിക്കറ്റ് തുക ചെലവാക്കിയതി; പണത്തിന് വേണ്ടിയല്ല ആ സീരിയല്‍ ചെയ്തത്; തുറന്നുപറഞ്ഞ് ആശ ശരത്ത് 

സിനിമയില്‍ സജീവമാകുന്നതിന് മുന്‍പ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി ആശ ശരത്തിനെ മാറ്റിയത് 'കുങ്കുമപ്പൂവ്' എന്ന സീരിയലിലെ പ്രൊഫസര്‍ ജയന്തി എന്ന കഥാപാത്രമായിരുന്നു. ഇപ്പോഴിതാ ആ സീരിയലിന്റെ ഓര്‍മ്മകളും അന്ന് തനിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. സീരിയലില്‍ അഭിനയിച്ചിരുന്ന കാലത്ത് തനിക്ക് ലഭിച്ചിരുന്നത് വെറും 4500 രൂപ മാത്രമായിരുന്നുവെന്ന് ആശ വെളിപ്പെടുത്തി. 

'കുങ്കുമപ്പൂവില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസത്തേക്ക് 4500 രൂപയായിരുന്നു പ്രതിഫലം. സീരിയല്‍ അവസാനിക്കാറായപ്പോഴേക്കും അത് 5500 രൂപയായി. അന്ന് ഞാന്‍ ദുബായിലായിരുന്നതിനാല്‍ ഷൂട്ടിംഗിനായി വന്നുപോകാനുള്ള വിമാന ടിക്കറ്റ് നിരക്ക് അവര്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല,' താരം പറഞ്ഞു. ഒരു തവണ വന്നുപോകാന്‍ ഏകദേശം ഒരു ലക്ഷം രൂപയോളം ടിക്കറ്റ് നിരക്ക് വരുമായിരുന്നു. നാല് വര്‍ഷത്തോളം സ്വന്തം കയ്യില്‍ നിന്നാണ് ടിക്കറ്റ് തുക ചെലവാക്കിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

'ഞാന്‍ പണത്തിന് വേണ്ടിയല്ല ആ സീരിയല്‍ ചെയ്തത്. കോസ്റ്റ്യൂമും ആഭരണങ്ങളും എല്ലാം സ്വന്തമായി എടുക്കുമായിരുന്നു. അത്രത്തോളം ആ കഥാപാത്രത്തോട് എനിക്ക് ആത്മബന്ധമുണ്ടായിരുന്നു. ആ തീരുമാനം തെറ്റായിരുന്നില്ലെന്ന് കാലം തെളിയിച്ചു; ജയന്തി എന്ന കഥാപാത്രം ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്കാണ് എന്നെ എത്തിച്ചത്,' ആശ ശരത്ത് പറഞ്ഞു. 'ഒറിജിനല്‍സി'ന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

അതേസമയം, ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ആശകള്‍ ആയിരം' തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ജയറാമും മകന്‍ കാളിദാസ് ജയറാമും 23 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'ഒരു വടക്കന്‍ സെല്‍ഫി'ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേര്‍ന്നാണ്. 

ഷറഫുദ്ദീന്‍, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി, കുഞ്ചന്‍ എന്നിവരടങ്ങുന്ന വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും കൃഷ്ണമൂര്‍ത്തിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 

Read more topics: # ആശ ശരത്ത്
asha sharath about kunkumapoov

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES