Latest News

വിവാഹനിശ്ചയത്തിരക്കാണെങ്കിലും ദൃശ്യം 3 കാണാതിരിക്കാനാകുമോ? ഗീത പ്രഭകറിനൊപ്പം സിനിമ കാണാനെത്തി കുടുംബം; ആശ ശരത്തിന്റെ മകള്‍ കീര്‍ത്തന പങ്ക് വച്ച വീഡിയോ വൈറല്‍

Malayalilife
വിവാഹനിശ്ചയത്തിരക്കാണെങ്കിലും ദൃശ്യം 3 കാണാതിരിക്കാനാകുമോ? ഗീത പ്രഭകറിനൊപ്പം സിനിമ കാണാനെത്തി കുടുംബം; ആശ ശരത്തിന്റെ മകള്‍ കീര്‍ത്തന പങ്ക് വച്ച വീഡിയോ വൈറല്‍

ദൃശ്യം 3' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ഐ.ജി. ഗീത പ്രഭാകറിനെ അവതരിപ്പിച്ച നടി ആശ ശരത്ത് കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആശാ ശരത്തിന്റെ മകള്‍ കീര്‍ത്തന ശരത്താണ് അമ്മയ്ക്കും കുടുംബത്തിനുമൊപ്പം തിയറ്ററിലെത്തിയ സന്തോഷം കുറിച്ച് വിഡിയോ പങ്കുവച്ചത്. 'കുടുംബത്തോടൊപ്പം ദൃശ്യം കാണുന്നു' എന്ന കുറിപ്പോടെയാണ് കീര്‍ത്തന ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്.

തന്റെ വിവാഹനിശ്ചയത്തിന്റെ തിരക്കുകള്‍ക്കിടയിലും 'ദൃശ്യം 3' കാണാന്‍ സമയം കണ്ടെത്തിയതിനെക്കുറിച്ച് വളരെ രസകരമായ ഒരു കുറിപ്പും കീര്‍ത്തന വിഡിയോയ്‌ക്കൊപ്പം പങ്കുവച്ചിട്ടുണ്ട്. വിവാഹനിശ്ചയം നടക്കാന്‍ പോവുകയാണെങ്കിലും ദൃശ്യം 3 റിലീസ് ചെയ്താല്‍ അത് കാണാതിരിക്കാന്‍ കഴിയില്ലെന്നാണ് കീര്‍ത്തന പറയുന്നത്. 

കുടുംബത്തോടൊപ്പം തിയറ്ററിലിരിക്കുമ്പോള്‍ താന്‍ ചെയ്യുന്നത് കാണുമ്പോള്‍ സഹോദരിക്ക് 'ക്രിഞ്ച്' ആയി തോന്നുന്നുണ്ടെന്നും എന്നാല്‍ അച്ഛന് താന്‍ ക്യൂട്ട് ആണെന്നും കീര്‍ത്തന കുറിച്ചു. ഒപ്പം കാണികള്‍ക്കിടയില്‍ ഇരിക്കുന്നത് യഥാര്‍ഥത്തില്‍ ഗീത പ്രഭാകര്‍ ആണോ എന്ന് ചോദിച്ചുകൊണ്ട് അമ്മൂമ്മയും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് താരം പറയുന്നുണ്ട്. ഗീത പ്രഭാകര്‍ വരുന്നുണ്ടെന്നും ജോര്‍ജുകുട്ടി കരുതിയിരുന്നോളൂ എന്നു പറഞ്ഞാണ് വിഡിയോ അവസാനിപ്പിക്കുന്നത്.

 

Read more topics: # ആശ ശരത്ത്
asha saraths family watching drishyam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES