Latest News

കൂട്ടുകാരനെ കാണാന്‍ ഉറക്കമിളച്ച് യാത്ര; കൊച്ചിയിലെത്തും മുന്നേ 33കാരനെ വൈക്കത്ത് കാത്തിരുന്നത് മരണം; ആ മിടുക്കന്‍ ഡോക്ടര്‍ പയ്യന് സംഭവിച്ചത്; ദുരന്തമായി ഡോക്ടറുടെ അപ്രതീക്ഷിത മരണം

Malayalilife
കൂട്ടുകാരനെ കാണാന്‍ ഉറക്കമിളച്ച് യാത്ര; കൊച്ചിയിലെത്തും മുന്നേ 33കാരനെ വൈക്കത്ത് കാത്തിരുന്നത് മരണം; ആ മിടുക്കന്‍ ഡോക്ടര്‍ പയ്യന് സംഭവിച്ചത്; ദുരന്തമായി ഡോക്ടറുടെ അപ്രതീക്ഷിത മരണം

വൈക്കം തോട്ടുവക്കത്തിന് സമീപം രാത്രിയില്‍ നടന്ന ഒരു അപകടം ഒരു യുവ ഡോക്ടറുടെ മരണം കരിയറിനെയും കുടുംബത്തെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 33കാരന്‍ ഡോ. അമല്‍ സൂരജ്, സുഹൃത്തിനെ കാണാന്‍ എറണാകുളത്തേക്ക് പോകുകയായിരുന്നു. പക്ഷേ, രാത്രിയിലെ ആ യാത്ര പക്ഷേ അവസാനിച്ചത് മരണത്തിലേക്കാണ്. കൂട്ടകാരനെ കാണുന്നതിന് വേണ്ടി ഉറക്കമിളച്ച് യാത്ര ചെയ്യതതാണ് അപകടത്തിന് കാരണം ആയിരിക്കുന്നത്. പക്ഷേ കൊച്ചിയിലേക്ക് എത്തും മുന്നേ ആ 33 കാരനെ വൈക്കത്ത് കാത്തിരുന്നത് മരണമായിരുന്നു. 

കോളേജില്‍ മികച്ച പഠനം പൂര്‍ത്തിയാക്കി, കരിയറിലും മറ്റും തിളങ്ങി മുന്നേറിയ ഡോക്ടര്‍ അമല്‍ സൂരജിന്റെ മരണം സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ആഴത്തില്‍ സങ്കടത്തിലാഴ്ത്തി. അപ്രതീക്ഷിതമായ അപകടങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നമ്മുടെ ജീവിതം മാറ്റിവെക്കാമെന്നു വീണ്ടും ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ അപകടം. വൈക്കം തോട്ടുവക്കത്തിന് സമീപം, ഡ്രൈവിങ് ചെയ്യുമ്പോള്‍ ഉറങ്ങിപ്പോയതുകൊണ്ടാണ് അമലിന്റെ കാറ് തോട്ടിലേക്ക് മറിഞ്ഞത്. അമല്‍ ഒറ്റപ്പാലം കണിയാംപുറം സ്വദേശിയാണ്. കൊട്ടാരക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തുകൊണ്ടിരുന്നതായിരുന്നു. സുഹൃത്തിനെ കാണാനായി കൊട്ടാരക്കരയില്‍നിന്ന് എറണാകുളത്തേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്  അപകടം സംഭവിച്ചത്. കാറില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അമല്‍ ഒറ്റക്കാണ് യാത്ര ചെയ്തത്. 

രാത്രിയായിരുന്നു അപകടം നടന്നത്. അമലിന്റെ കാറ് തോട്ടുവക്കത്തിനടുത്തുള്ള കനാലിലേക്ക് മറിഞ്ഞു വീണു. റോഡിനു വശത്തിരുന്ന മരക്കുറ്റികള്‍ ഇടിച്ചുതെറിപ്പിച്ചാണ് കാറ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. ഈ അപകടം സംഭവിക്കുമ്പോള്‍ ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല, അതുകൊണ്ട് ഉടനെ ആരും സഹായം എത്തിച്ചേരാന്‍ സാധിച്ചില്ല. തോട്ടിനടുത്തുള്ള ഭാഗത്ത് കുറച്ച് വീടുകളുണ്ടായിരുന്നു, എന്നാല്‍ അവ റോഡില്‍നിന്ന് അല്‍പം മാറിയതിനാല്‍ ആളുകളുടെ കണ്ണിലേക്ക് അപകടം നടന്ന വിവരം അറിഞ്ഞില്ല. കനാലിന്റെ മറുവശത്ത് വീടുകളൊന്നും ഇല്ലാത്തതിനാല്‍ ആ ഭാഗത്ത് യാതൊരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ ആ വഴി നടക്കാന്‍ പോയ ആളുകളാണ് ആദ്യമായി കാറ് കനാലില്‍ കിടക്കുന്നത് കണ്ടു. ഇതോടെയാണ് അപകടവിവരം പുറത്തറിയുന്നത്. കാറിന്റെ ചക്രങ്ങള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് കണ്ട വഴിയാത്രക്കാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയപ്പോഴാണ് ഉള്ളില്‍ ആളുണ്ടെന്ന് മനസിലായത്. പിന്നാലെ അഗ്‌നിരക്ഷാ സേന അമലിനെ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറും. 

വേമ്പനാട്ടുകായലുമായി ബന്ധിപ്പിക്കുന്ന കെവി കനാലിലാണ് അപകടം നടന്നത്. രാത്രിയാണ് കാര്‍ തോട്ടുവക്കം കനാലിലേക്ക് മറിഞ്ഞത്. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഡോക്ടര്‍ അമല്‍ യാത്ര ചെയ്തതെന്നാണ് പൊലീസിന്റെ സംശയം. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, അപകടമുണ്ടായ ഭാഗത്ത് കനാലിന് കൈവരികളോ സംരക്ഷണ ഭിത്തിയോ ഇല്ലായിരുന്നുവെന്നും ഇതും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്ന് നാട്ടുകാര്‍ പറയുന്നു. കരിയാറും വേമ്പനാട്ട് കായലും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന കനാലാണിത്. ദിവസങ്ങള്‍ക്കു മുന്‍പാണ് കനാല്‍ ജെസിബി ഉപയോഗിച്ച് ആഴം കൂട്ടിയത്. വൈക്കം ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് കാര്‍ കനാലില്‍ നിന്നും ഉയര്‍ത്തി. അമലിന്റെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 

സൂരജ് കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍ തന്റെ പോസ്റ്റ്ഗ്രാജുവേറ്റ് പഠനം പൂര്‍ത്തിയാക്കി. പഠനത്തിനൊപ്പം, അദ്ദേഹം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലും പൊതുആശുപത്രികളിലും രോഗികളെ ചികിത്സിക്കുകയും ചികിത്സാ രംഗത്ത് തന്റെ കഴിവുകള്‍ തെളിയിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ സമര്‍പ്പിതത്വവും കഠിനാധ്വാനവും പ്രശംസിച്ചിരുന്നു. അപകടം സംഭവിക്കുന്ന കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് സൂരജ് തന്റെ വീട്ടില്‍ പാലക്കാട് സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ നിന്നു തിരിച്ചു വന്ന ശേഷം, സുഹൃത്തുക്കളോട് എറണാകുളത്തേക്ക് പോകാന്‍ പോകുകയാണെന്ന് പറഞ്ഞിരുന്നു. ആ യാത്രയാണ് പിന്നീട് ദുരന്തത്തിലേക്ക് വഴിമാറിയത്.

dr amal sooraj accident death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES