Latest News

സ്വര്‍ണ്ണം ധരിച്ച് വിവാഹത്തിന് എത്തിയില്ലെന്നതിന്റെ പേരില്‍  വിമര്‍ശനവും ചീത്ത വിളിയും;ക്യാപ്ഷനുകളും തമ്പ്‌നെയില്‍ ഫോട്ടോകളും കാരണം അഹങ്കാരി പട്ടം;പല സിറ്റുവേഷനിലും അഡ്ജസ്റ്റ് ചെയ്ത് നിന്നു;നടി ഗൗരി കൃഷ്ണ പങ്ക് വച്ചത്

Malayalilife
 സ്വര്‍ണ്ണം ധരിച്ച് വിവാഹത്തിന് എത്തിയില്ലെന്നതിന്റെ പേരില്‍  വിമര്‍ശനവും ചീത്ത വിളിയും;ക്യാപ്ഷനുകളും തമ്പ്‌നെയില്‍ ഫോട്ടോകളും കാരണം അഹങ്കാരി പട്ടം;പല സിറ്റുവേഷനിലും അഡ്ജസ്റ്റ് ചെയ്ത് നിന്നു;നടി ഗൗരി കൃഷ്ണ പങ്ക് വച്ചത്

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയകളില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടി ഗൗരി കൃഷ്ണ. തന്റെ വിവാഹസമയത്ത് ഓണ്‍ലൈന്‍ മീഡിയകള്‍ നല്‍കിയ ചില തമ്പ്‌നെയിലുകളും ക്യാപ്ഷനുകളുമാണ് പ്രേക്ഷകര്‍ക്കിടയില്‍ തനിക്കൊരു 'അഹങ്കാരി'യെന്ന പ്രതിച്ഛായ ഉണ്ടാക്കിയതെന്ന് താരം വെളിപ്പെടുത്തി. 'ഏറ്റവും പുതിയ അഭിമുഖത്തിലാണ് താരം തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. 

വിവാഹവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയപ്പോള്‍ അവര്‍ അതിന് നല്‍കിയ വക്രീകരിച്ച തലക്കെട്ടുകളാണ് പലരും തെറ്റിദ്ധരിക്കാന്‍ കാരണമായതെന്ന് ഗൗരി വ്യക്തമാക്കുന്നു. സത്യസന്ധമായി കാര്യങ്ങള്‍ തുറന്നുപറയുന്ന ശൈലിയാണ് തന്റേതെന്നും, എന്നാല്‍ അതിനെ വ്‌ലോഗര്‍മാരും ഓണ്‍ലൈന്‍ മീഡിയകളും തങ്ങളുടെ വ്യൂസിന് വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. 

ഇത്തരം പ്രചാരണങ്ങള്‍ കാരണം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സൈബര്‍ ബുല്ലീയിംഗും അധിക്ഷേപങ്ങളുമാണ് തനിക്ക് നേരിടേണ്ടി വന്നത്. തുടക്കത്തില്‍ ഇതൊക്കെ മാനസികമായി തളര്‍ത്തിയെങ്കിലും പിന്നീട് ഇത്തരം നെഗറ്റീവ് കമന്റുകളെ കാര്യമാക്കാതെ മുന്നോട്ടുപോകാന്‍ ശീലിക്കുകയായിരുന്നുവെന്ന് നടി അഭിമുഖത്തില്‍ വ്യക്തമാക്കി. 

ഗൗരിയുടെ വാക്കുകള്‍... ''കല്യാണം കഴിഞ്ഞ് ഒരു വീട്ടിലേക്ക് പെണ്‍കുട്ടി ചെല്ലുമ്പോള്‍ ആദ്യം എല്ലാവരാലും ഒന്ന് ജഡ്ജ് ചെയ്യപ്പെടും. അത് സ്വാഭാവികമാണ്. നേരത്തെ തന്നെ അഹങ്കാരി എന്നൊരു പട്ടം എനിക്ക് വന്നതുകൊണ്ട് എങ്ങനെയാകും ഞാന്‍ ജഡ്ജ് ചെയ്യപ്പെടുകയെന്ന് ഊഹിക്കാമല്ലോ. അതൊന്നും മീഡിയക്കാര്‍ക്ക് അറിയേണ്ടല്ലോ. എന്റെ ഒരു ഇമോഷന്‍സും ഞാന്‍ ഒളിപ്പിക്കാറില്ല. ഫേക്കായി നില്‍ക്കാന്‍ എനിക്ക് അറിയില്ല. മരണം വരെ ഇങ്ങനെ നില്‍ക്കാനെ എനിക്ക് പറ്റൂ. വിവാഹത്തിന് ഞാന്‍ ഒറ്റയ്ക്കാണ് പല കാര്യങ്ങളും നോക്കിനടത്തിയത്. മീഡിയയെ ക്ഷണിച്ചിരുന്നില്ല. എന്നിട്ടും പ്രതീക്ഷിക്കാതെ അത്രയും ആളുകള്‍ കൂടിയപ്പോള്‍ എനിക്കു തന്നെ എഴുന്നേറ്റു നിന്ന് സംസാരിക്കേണ്ടി വന്നു. 

കല്യാണത്തിനുശേഷം ആത്മഹത്യകള്‍ സംഭവിക്കുന്നതും കൊലപ്പെടുന്നതുമായ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കണം, വീഡിയോ ചെയ്യണം എന്നൊക്കെ എനിക്ക് തോന്നാറുണ്ട്. ചിലത് ചെയ്ത് വെച്ചിട്ടുമുണ്ട്. പക്ഷെ എവിടെയും പോസ്റ്റ് ചെയ്തിട്ടില്ല. മറ്റൊരു ക്യാപ്ഷനില്‍ വരുമ്പോള്‍ ഞാന്‍ പറഞ്ഞതൊക്കെ മാറി മറിയും. ഞാന്‍ കാരണം മറ്റൊരാളെ ഒന്നും ബാധിക്കരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് ആ വീഡിയോകള്‍ പോസ്റ്റ് ചെയ്യാത്തത്'', ഗൗരി പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ എന്ത് ഇട്ടാലും ചിലരെ ബാധിക്കുന്ന അവസ്ഥയാണെന്ന് ഗൗരി പറയുന്നു. വിവാഹത്തിന് ഗൗരി ഇമിറ്റേഷന്‍ ആഭരണങ്ങളായിരുന്നു ഏറെയും ധരിച്ചിരുന്നത്.സ്വര്‍ണ്ണം ധരിച്ച് വിവാഹ?ത്തിന് എത്തിയില്ലെന്നതിന്റെ പേരില്‍ നിരവധി സ്ത്രീകള്‍ തന്നെ വിമര്‍ശിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നും ഗൗരി പറയുന്നു. വിവാഹത്തിന് സ്വര്‍ണ്ണം ധരിച്ചില്ലെന്നതിന്റെ പേരില്‍ എനിക്ക് ഒരുപാട് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. പുരുഷന്മാരെക്കാള്‍ കൂടുതല്‍ എന്നെ വിമര്‍ശിച്ചത് സ്ത്രീകളാണ്. സ്ത്രീകളുടെ ചിന്താഗതിയുടെ പ്രശ്‌നം കൊണ്ടാണ് സമൂഹം മാറാത്തത്.

പേഴ്‌സണലി മെസേജ് വഴി വരെ ഞാന്‍ തെറിവിളി കേട്ടു. സ്വര്‍ണ്ണമിടാത്തത് ആയിരുന്നു അവരുടെ പ്രശ്‌നം. നീ ആരാണെന്നാണ് നിന്റെ വിചാരം. ഇതൊക്കെ അച്ഛന്റേയും അമ്മയുടേയും കയ്യില്‍ നിന്ന് നമുക്ക് കിട്ടേണ്ട അവകാശമാണ്. അവകാശം ചോദിച്ച് വാങ്ങാത്തതുകൊണ്ടാണ് ഞാന്‍ ചീത്ത വിളി കേട്ടത്. ഭയക്കണം... സമൂഹത്തെ ഭയക്കണമെന്ന് എനിക്ക് അന്ന് മനസിലായി. ചെറിയ ചെറിയ സ്വര്‍ണ്ണാഭരണങ്ങള്‍ ഇടുന്നയാളാണ് ഞാന്‍.

വിവാഹ ദിവസത്തേക്ക് മാത്രമായി എന്തിന് സ്വര്‍ണ്ണം വാങ്ങണമെന്ന് കരുതി. ഞാന്‍ പിന്നീട് അത് ഉപയോ?ഗിക്കുക പോലുമില്ല. കുപ്പിവള പോലുള്ളവയാണ് എനിക്ക് താല്‍പര്യം. ഞാന്‍ ഇടുന്നത് ഞാന്‍ വാങ്ങിയാല്‍ പോരേ?. ഒരു കുറ്റബോധം പോലുമില്ല. ഇതൊക്കെ നമ്മുടെ അവകാശമാണെന്നാണ് പറഞ്ഞത്. നീയൊക്കെ എവിടുന്നാണ് വരുന്നത് അത് നമ്മുടെ അവകാശമാണ് എന്നാണ് ഒരു സ്ത്രീ എനിക്ക് മെസേജ് അയച്ചത്.

ചില മെസേജുകള്‍ക്ക് ഞാന്‍ നല്ലത് കൊടുക്കും. സ്വര്‍ണ്ണം ഇട്ട് ചെന്നാല്‍ മാത്രമെ ഭര്‍ത്താവിന്റെ വീട്ടില്‍ വില കിട്ടൂ എന്നൊക്കെയാണ് പറയുന്നത്. അങ്ങനെ സ്വര്‍ണ്ണം ഇട്ട് കയറി ചെന്നിട്ട് കിട്ടുന്ന വില യഥാര്‍ത്ഥ വിലയാണോ?. എന്റെ ചിന്തയുടെ പ്രശ്‌നമാണോയെന്ന് പോലും ഒരു പോയിന്റില്‍ ഞാന്‍ ചിന്തിച്ചുപോയി എന്നും ഗൗരി കൃഷ്ണന്‍ പറഞ്ഞു.

Read more topics: # ഗൗരി കൃഷ്ണ.
gowri krishnan about cyberbullying

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES