Latest News

ശാന്തനായി നിന്ന് ആന പെട്ടെന്ന് സ്വഭാവം മാറി; ഒന്നാം പാപ്പാനെ തുമ്പികൈയിക്ക് വലിച്ച് താഴെ ഇട്ടു; വയറില്‍ കുത്തി; ഹരിപ്പാട് സ്‌കന്ദന്റെ ചവിട്ടേറ്റ് ഒന്നാം പാപ്പാന്‍ മുരളീധരന് സംഭവിച്ചത്

Malayalilife
ശാന്തനായി നിന്ന് ആന പെട്ടെന്ന് സ്വഭാവം മാറി; ഒന്നാം പാപ്പാനെ തുമ്പികൈയിക്ക് വലിച്ച് താഴെ ഇട്ടു; വയറില്‍ കുത്തി; ഹരിപ്പാട് സ്‌കന്ദന്റെ ചവിട്ടേറ്റ് ഒന്നാം പാപ്പാന്‍ മുരളീധരന് സംഭവിച്ചത്

എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള മൃഗങ്ങളില്‍ ഒന്നാണ് ആന. അതിന്റെ വലിയ ശരീരം, നീണ്ട തുമ്പിക്കൈ, ഭംഗിയായ കൊമ്പുകള്‍ ഇവയെല്ലാം ആളുകളെ ആകര്‍ഷിക്കുന്നു. എത്ര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാലും, ചിലപ്പോള്‍ അക്രമിച്ചു ആളുകളെ പേടിപ്പിച്ചാലും പോലും, ഉത്സവങ്ങളില്‍ ആന ഇല്ലാതെ ആരും ചിന്തിക്കാറില്ല. ക്ഷേത്രോത്സവങ്ങള്‍, പൂരം, പരേഡ്  എല്ലായിടത്തും ആനകള്‍ പങ്കുചേരുമ്പോഴാണ് ആഘോഷത്തിന് പൂര്‍ണതയാകുന്നത്. കുട്ടികളില്‍ നിന്നു മുതിര്‍ന്നവരെ വരെ എല്ലാവര്‍ക്കും ആനയെ കാണാന്‍ വളരെ ഇഷ്ടമാണ്. എന്നാല്‍ ഇതേ ആനകളുടെ മതപ്പാടുകള്‍ കാരണം എത്ര ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. എത്ര നിയമങ്ങള്‍ എത്തിയാളും അതൊന്നും മാറ്റാന്‍ ഈ സമൂഹം മനസ്സ് കാണിക്കുന്നില്ല എന്നതാണ് സത്യം. അത്തരത്തില്‍ ആനയുടെ മദപ്പാട് മൂലം മറ്റൊരു പാപ്പാന്റെ കൂടെ ജീവനാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. 

ഞായറാഴ്ച ഉച്ചയ്ക്കാണ് ഈ സംഭവം നടന്നത്. മദപ്പാട് ഉണ്ടായതിനാല്‍ മാര്‍ച്ച് മുതല്‍ ആനയെ തളച്ചുവെച്ചിരിക്കുകയായിരുന്നു. ഏറെ മാസങ്ങള്‍ക്ക് ശേഷം ഞായറാഴ്ചയാണ് ആനയെ അഴിച്ചത്. ആദ്യം ക്ഷേത്രത്തില്‍ എത്തിച്ച് ദര്‍ശനം നടത്തി. അതിനുശേഷം ആനയെ തന്ത്രികുടുംബമായ പടിഞ്ഞാറെ പുല്ലാംവഴിയിലേക്ക് കൊണ്ടുപോയി. അവിടെ വീണ്ടും തളയ്ക്കുന്നതിനിടയിലാണ് സംഭവം നടന്നത്. ഒന്നാം പാപ്പാനായ മുരളീധരന്‍ നായര്‍ ആനയെ പിടിച്ചുനിര്‍ത്തുന്നതിനിടയില്‍ ആന അപ്രതീക്ഷിതമായി ചാടിയെത്തി അദ്ദേഹത്തെ തട്ടിയിടുകയും അവനെ നിലത്തുവീഴ്ത്തുകയും ചെയ്തു. സംഭവസമയത്ത് സുനില്‍കുമാര്‍ ആനപ്പുറത്ത് ഇരിക്കുകയായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം സുനില്‍ കുമാര്‍ ആനപ്പുറത്ത് ഇരുന്നത്. ഈ സമയം ആനയെ എല്ലാവരും ചേര്‍ന്ന് തളയ്ക്കാന്‍ നോക്കുകയായിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന ആളുകള്‍ പെട്ടെന്ന് തന്നെ ഭയന്ന് ഓടി മാറി. ആന മറ്റൊരു വശത്തേക്ക് തിരിഞ്ഞപ്പോള്‍ രണ്ടാം പാപ്പാന്‍ മുരളീധരനെ സുരക്ഷിതമായി മാറ്റുകയായിരുന്നു. അപ്പോള്‍ ന്നും മുരളീധരന് ഒന്നും സംഭവിച്ചില്ല. 

അപ്പോഴേക്കും സുനില്‍കുമാര്‍ ആനപ്പുറത്ത് തന്നെ ഇരിക്കുകയായിരുന്നു. ശാന്തമായി കുറച്ച് നേരം നിന്ന് ആന പെട്ടെന്ന് തന്നെ സ്വഭാവം മാറി. ആനയുടെ പുറത്ത് ഇരുന്ന സുനികുമാറിനെ തുമ്പികൈ കൊണ്ട് പിടിച്ച് താഴെ ഇട്ടു. നിലത്തേക്ക് വീണ അയാളെ രക്ഷിക്കാന്‍ നോക്കിയെങ്കിലും ആന കാലുകൊണ്ട് ചവിട്ടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ എല്ലാം ഭയന്ന് ഓടി മാറി. സംഭവസ്ഥലം അപ്പോള്‍ തന്നെ ആശങ്ക നിറഞ്ഞതായിരുന്നു. ഉടന്‍ തന്നെ സുനില്‍കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. ആന ഇടഞ്ഞ കാര്യം അറിഞ്ഞ് ആ സമയം അവിടെ ഉണ്ടായിരുന്ന പാപ്പാന്‍മാര്‍ എല്ലാം ചേര്‍ന്ന് ഉടന്‍ തന്നെ സ്ഥലത്ത് എത്തി. എല്ലാവരും ചേര്‍ന്ന് ആനയെ ശാന്തമാക്കാനും സുരക്ഷിതമായി ആനത്തറയിലേക്കു മാറ്റാനും ശ്രമിച്ചു. എന്നാല്‍ ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് ആനയെ നിയന്ത്രണത്തിലാക്കിയത്. 

പുല്ലാംവഴി വളപ്പില്‍നിന്ന് വലിയകൊട്ടാരത്തിനു സമീപത്തുള്ള ആനത്തറയിലേക്ക് കനത്ത സുരക്ഷയില്‍ ആനയെ നടത്തുകയായിരുന്നു. ഈ സമയം മുരളീധരന്‍നായര്‍ ആനപ്പുറത്തു കയറി. മറ്റു പാപ്പാന്മാര്‍ വടംകൊണ്ടു ബന്ധിച്ചാണ് ആനയെ നടത്തിയത്. വലിയകൊട്ടാരത്തിന്റെ വടക്കേ വാതിലിനടുത്തെത്തിയപ്പോള്‍ ആന മുരളീധരന്‍നായരെ തുമ്പിക്കൈകൊണ്ടുവലിച്ച് താഴെയിട്ട് കുത്തുകയായിരുന്നു. ഉടന്‍ മറ്റു പാപ്പാന്മാര്‍ ചേര്‍ന്ന് ആനയെ കൊട്ടാരവളപ്പിലേക്കു കയറ്റി. ഇതിനിടെ ദേവസ്വം വെറ്ററിനറി ഡോക്ടര്‍ ആനയെ മയക്കാനുള്ള മരുന്നു കുത്തിവെച്ചു. ഏറെനേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ കൊട്ടാരവളപ്പില്‍ തളച്ചു. മദകാലം കഴിഞ്ഞതിനാല്‍ ആനയെ അഴിക്കാമെന്ന് ഒരുമാസം മുന്‍പ് വെറ്ററിനറി ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും ആനയെ അഴിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായി. ഹരിപ്പാട് ക്ഷേത്രത്തില്‍ ആവണി ഉത്സവമാണ്. തിരുവോണത്തിനാണ് ആറാട്ട്. അന്ന് ഈ ആനയെ എഴുന്നള്ളിക്കുന്നതിനു മുന്നോടിയായാണ് ഞായറാഴ്ച അഴിച്ചതെന്നാണ് അറിയുന്നത്.

സുനില്‍കുമാര്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആനയുടെ കുത്തേറ്റ ഒന്നാം പാപ്പാന്‍ മാവേലിക്കര കണ്ടിയൂര്‍ ക്ഷേത്രത്തിലെ അടൂര്‍ തെങ്ങമം ഗോകുലം വീട്ടില്‍ മുരളീധരന്‍ നായരാണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് ഇന്നലെ രാത്രിയിലാണ് പാപ്പാന്‍ മരിച്ചത്. ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ആന സ്‌കന്ദനാണ് ഇടഞ്ഞത്. 

haripad skanthan elephant attack

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES