ആങ്കറിംഗ് രംഗത്ത് നിരവധി വര്‍ഷങ്ങളായി തന്റെ കഴിവും ചാരുതയും കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് ജുവല്‍ മേരി. ടെലിവിഷന്‍ ഷോകളിലും സ്റ്റേജ് പരിപാടികളിലും അവരുടെ ആത്മവിശ്വാസമുള്ള അവതരണവും സൗഹൃദപരമായ സംഭാഷണശൈലിയുമാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. പ്രേക്ഷകര്‍ക്ക് മാത്രമല്ല, സഹപ്രവര്‍ത്തകര്‍ക്കിടയിലും ജുവല്‍ മേരിക്ക് നല്ലൊരു പേര് ഉണ്ടായിരുന്നു. പിന്നീട്, അവര്‍ സിനിമാരംഗത്തും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും ചില ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ലൈംലൈറ്റില്‍ നിന്ന് ജുവല്‍ മേരി ഏറെ അകന്നിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിലൂടെ വീണ്ടും ജുവലിനെ സോഷ്യല്‍ മീഡിയയില്‍ ഒക്കെ നിറയുകയാണ്. അഭിനയ-അവതാരകരംഗത്ത് ഒരു പോലെ തിളങ്ങിയ ജുവല്‍ മേരിയുടെ കഥ, ഒരു പ്രചോദനമാണ്.
അവതാരക ആകണമെന്നോ സിനിമയില്‍ അഭിനയിക്കണമെന്നോ ഒരിക്കല്‍ പോലും വിചാരിച്ചിരുന്നില്ല ജുവല്‍. പക്ഷേ പഠിക്കുന്ന സമയം തൊട്ടെ പരിപാടികള്‍ ഹോസ്റ്റ് ചെയ്യാന്‍ ഒരുപാട് താല്‍പര്യം കാണിച്ചിരുന്ന ആളാണ് ജുവല്‍. സെബി ആന്റണി റോസ്‌മേരി ദമ്പതികളുടെ മകളായി 1990 ജൂലൈ 11നാണ് ജുവല്‍ ജനിക്കുന്നത്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് ജുവല്‍. എങ്കിലും എട്ടാം ക്ലാസ് വരെ ആലുവയിലാണ് താമസിച്ചിരുന്നത്. അച്ഛ സെബി എഫ്എസിടി ഉദ്യേഗസ്ഥനായതുകൊണ്ട് തന്നെ അവരുടെ കോട്ടേഴ്‌സിലായിരുന്നു ആദ്യമൊക്കെ താമസിച്ചിരുന്നത്. എട്ടാം ക്ലാസ് പൂര്‍ത്തിയാക്കതിന് ശേഷമാണ് അച്ഛന്റെ സ്വന്തം വീടായ തൃപ്പൂണിത്തുറിയിലേക്ക് താമസം മാറ്റിയത്. സ്‌കൂളില്‍ പഠിക്കുന്ന സമയം തൊട്ട് കലാപരമായി പരിപാടികള്‍ ചെയ്തിരുന്നു ജുവല്‍.
പിന്നീട് ഹയര്‍ എജുക്കേഷനായി തിരഞ്ഞെടുത്ത് ബിഎസ് സി നഴ്‌സിങ്ങായിരുന്നു. ഇഷ്ടമില്ലാതെയാണ് ജുവല്‍ നഴ്‌സിങ് പഠനം തിരഞ്ഞെടുത്തത്. എങ്കിലും പഠിക്കാന്‍ ഒട്ടും മടി കാണിച്ചിരുന്നില്ല. കോളജില്‍ പഠിക്കുന്ന സമയത്ത് ബോധവല്‍ക്കരണ പരിപാടികള്‍ ഒക്കെ ചോദിച്ച് മേടിച്ച് ഹോസ്റ്റ് ചെയ്യുമായിരുന്നു. അങ്ങനെ പിന്നെ കുഞ്ഞ് എംസി ഒക്കെ ചെയ്ത് തുടങ്ങിയിരുന്നു. ബിഎസി സി നഴ്‌സിങ് പഠനത്തിന് ശേഷം കാനഡയിലേക്ക് പോകാനായിരുന്നു ജുവല്‍ ഇരുന്നത്്. പക്ഷേ ജുവലിന് പോകാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. ആ സമയത്താണ് ഡി ഫോന്‍ ഡാന്‍ എന്ന റിയാലിറ്റി ഷോയിലേക്ക് ഓഡീഷനായി വിളിക്കുന്നത്. പല സ്ഥലങ്ങളിലും ഹോസ്റ്റ് ചെയ്ത് കുഞ്ഞ് എംസി ഒക്കെ ചെയ്തിരുന്നതുകൊണ്ട് ഓഡീഷനില്‍ മികച്ച പ്രകടനം നടത്താന്‍ ജുവലിന് സാധിച്ചു. അങ്ങനെയാണ് മഴവില്‍ മനോരമ്മയിലെ ഡി ഫോര്‍ ഡാന്‍സിലേക്ക് ഗോവിന്ദ് പത്മസൂര്യയുടെ കോ ആങ്കറായി അവസരം ലഭിക്കുന്നത്.
ഡിഫോറില്‍ അവതാരകയായി ഇരിക്കുമ്പോഴാണ് പത്തേമാരി എന്ന സിനിമയിലേക്ക് വിളി വരുന്നത്. സലിം അഹമ്മദ് ആണ് വിളിക്കുന്നതെന്നും ഇന്നപോലെ ഒരു ക്യാര്കടര്‍ ഉണ്ടെന്നും പറഞ്ഞാണ് സലിം ജുവലിനെ വിളിക്കുന്നത്. എന്നാല്‍ ആദ്യം കരുതിയിരുന്നത് പ്രാങ്ക് എന്നാണ്. പിന്നീടാണ് മനസ്സിലായത് സലിമാണ് ശരിക്കും വിളിക്കുന്നത് എന്ന്. അങ്ങനെ 2015ലാണ് ആദ്യമായി സിനിമയിലേക്ക് ചുവടുവെക്കുന്നത്. മമ്മൂട്ടിയുടെ നായികയായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ ജുവല്‍ അഭിനയിച്ചിരുന്നു.
മഴവില്‍ മനോരമയില്‍ വെച്ചാണ് അവര്‍ തന്റെ ഭാവി ഭര്‍ത്താവ് ജെന്‍സണെ കണ്ടുമുട്ടിയത്, അദ്ദേഹം അവിടെ ഒരു നിര്‍മ്മാതാവാണ്. സുഹൃത്തുക്കളായി മാറിയ ഈ ദമ്പതികള്‍ പ്രണയത്തിലാവുകയും താമസിയാതെ വിവാഹിതരാകുകയും ചെയ്തു. 2015 ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ വിവാഹ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല ജുവലിന്.
2021 മുതല്‍ അദ്ദേഹവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന ജുവലിന് ഡിവോഴ്‌സ് ലഭിച്ചിട്ട് ഒരു വര്‍ഷം മാത്രമേ ആകുന്നുള്ള. വളരെയധികം സ്ട്രഗിള്‍ ചെയ്ത് പോരാടി നേടിയെടുത്താണ് ജുവല്‍ തന്റെ ഡിവോഴ്‌സ്. എന്നാല്‍ അതിനിടെയാണ് തനിക്ക് ക്യാന്‍സര്‍ ആണെന്ന് സ്ഥിരീകരിക്കുന്നത്. ഏഴ് വര്‍ഷമായി തൈറോയിഡ് ഉണ്ടായിരുന്നു ജുവലിന്. ഇത് കൂടാതെ ഇന്റേണല്‍ ട്രോമയും, പിസിഒഡിയും, തൈറോയിഡും എല്ലാം കൂടിയായപ്പോള്‍ ആകെ തകര്‍ന്ന് പോയിരുന്നു. ബയോപ്‌സി എടുത്തതിലൂടെയാണ് ക്യാന്‍സര്‍ ആണെന്ന് അറിയുന്നത്. പിന്നീട് സര്‍ജറിയിലൂടെയാണ് ക്യാന്‍സറിനെ പൂര്‍ണ്ണമായും മാറ്റാന്‍ സാധിച്ചത്. സര്‍ജറിക്ക് ശേഷം ജുവലിന്റെ ശബ്ദം പൂര്‍ണ്ണമായും നഷ്ടമായിരുന്നു. ഇടത് കൈയ്യുടെ സ്വാധീനം കുറഞ്ഞിരുന്നു. പിന്നീട് ഫിസോ ഒക്കെ ചെയ്താണ് പൂര്‍ണ്ണമായി എല്ലാത്തില്‍ നിന്നും മോചിതയായത്. അന്ന് ജുവല്‍ അനുഭവിച്ചത് വളരെയധികം ബുദ്ധിമുട്ടുകളാണ്. ഏറെ സംഘര്‍ഷമായി ജീവിതത്തില്‍ നിന്നും തിരികെ ഒരു ലൈഫിലേക്ക് എത്തിയിരിക്കുകയാണ് ജുവല്‍. തന്റെ ജീവിതത്തില്‍ നടന്നത് എല്ലാം ലക്കുകൊണ്ടാണ്. അതുപോലെ ഭാഗ്യം ഇനിയും തുണയ്ക്കും എന്നാണ് ജുവല്‍ പ്രതീക്ഷിക്കുന്നത്.
ആങ്കറിങ്ങിലും, സിനിമയും ഒക്കെ ചെയ്‌തെങ്കിലും ജുവലിന്റെ ആഗ്രഹം ഏറ്റവും വലിയ ആഗ്രഹം ഫിലിം മേക്കള്‍ ആകണം എന്നായിരുന്നു. ഇപ്പോള്‍ ആ സ്വപ്‌നത്തിലേക്ക് കടക്കുകയാണ് ജുവല്‍. അതികം വൈകാതെ തന്നെ സംവിധാന രംഗത്തേക്ക് കടക്കും. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് നാടകങ്ങള്‍ എഴുതിയിരുന്നു ജുവല്‍. അന്ന് തൊട്ടുള്ള ആഗ്രഹമായിരുന്നു ഫിലിം മേക്കള്‍ ആകുക എന്നത്. ഇപ്പോള്‍ ആ സ്വപ്‌നത്തിലേക്ക് കടക്കുകയാണ് ജുവല്‍.