2000 ത്തിന്റെ തുടക്കത്തില്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ ആയിരുന്നു ജ്വാലയായ്. അക്കാലത്തെ വീട്ടമ്മമാരും പ്രായമുള്ളവരും ഉച്ച കഴിഞ്ഞു പണിയെല്ലാം ഒതുക്കി ടിവിയുടെ മുന്നില്‍ എത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അക്കാലത്തു സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികളുടെ ഓര്‍മയിലും ഈ സീരിയലിന്റെ പാട്ട് മുഴങ്ങുന്നുണ്ടാകും. ഈ സീരിയല്‍ മമ്മൂട്ടിയായിരുന്നു നിര്‍മ്മിച്ചത്. വയലാന്‍ മാധവന്‍ കുട്ടി സംവിധാനം ചെയ്ത സീരിയലില്‍ കെ.ബി ഗണേഷ് കുമാര്‍, കൊല്ലം തുളസി, വിഷ്ണു പ്രകാശ്, യമുന റാണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ഇപ്പോള്‍ അതിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ മുകുന്ദന്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സില്‍വര്‍ ജൂബി പിന്നിടുന്ന സീരിയല്‍ ജ്വാലയായ് ഓര്‍മ്മകള്‍ എന്ന ക്യാപ്ഷനോട് കൂടി നടന്‍ പങ്കുവെച്ച സീരിയലിലെ ചില ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ജ്വാലയായ് സീരിയല്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ടെങ്കിലും അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യമാണ് ഈ മെഗാ ഹിറ്റ് സീരിയല്‍ പ്രൊഡ്യൂസ് ചെയ്തത് മമ്മൂട്ടിയാണെന്ന കാര്യം. അതെ ജ്വാലയായ് സീരിയല്‍ പ്രൊഡ്യൂസ് ചെയ്തത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായിരുന്ന മെ?ഗാ ബെറ്റ്സാണ് ജ്വാലയായ് നിര്‍മ്മിച്ചത്. നിരവധി പ്രമുഖ താരങ്ങള്‍ ഈ സീരിയലില്‍ അഭിനയിച്ചിരുന്നു. നെടുമുടി വേണു, എം ആര്‍ ഗോപ കുമാര്‍ എന്നിവരൊക്കെ ഈ സീരിയലില്‍ ഉണ്ടായിരുന്നു.
നന്ദിനിയുടെയും അനന്ദന്റെയും കഥയാണ് ജ്വാലയായി എന്ന സീരിയല്‍. ഇതില്‍ നന്ദിനിയായി അഭിനയിച്ചത് വിന്ദുജ മോനോനും അനന്തനായി അഭിനയിച്ചത് മുകുന്ദനുമാണ്. നന്ദിനിക്ക് കസില്‍ ചേട്ടനായ അനന്ദനെ കല്ല്യാണം കഴിക്കേണ്ടതായി വരുന്നു. ചില പ്രത്യേക കാരണത്താലാണ് അവരുടെ കല്ല്യാണം നടക്കുന്നത്. പിന്നീട് ഇവരുടെ വിവാഹ ജീവിതത്തില്‍ ഉണ്ടാകുന്ന അനേകം വെല്ലുവിളികളും സമൂഹത്തില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍, വ്യക്തിപരമായ തര്‍ക്കങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ എല്ലാം ഈ സീരിയലിലൂടെ കടന്ന് പോകുന്നുണ്ട്. വിവാഹ ജീവിതത്തിലും തങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുമായി പോരാടുകയും പിന്നീട് അതില്‍ നിന്ന് ജീവിതം മനസ്സിലാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. ഒരു താല്‍പര്യവും ഇല്ലാതിരുന്ന രണ്ട് പേരുടെയും ബന്ധം ഒടുവില്‍ പരസ്പരം മനസ്സിലാക്കാനും പിന്നീട് അത് സ്നേഹത്തിലേക്കും വഴിമാറുന്ന ഒരു സീരിയലാണ് ജ്വാലയായി. 'ജ്വാലയായി'' എന്ന കഥയില്‍ കുടുംബത്തിന്റെ പ്രാധാന്യം, സമൂഹം ഉദ്ദേശിക്കുന്നതെന്തെന്നുള്ള ആശയം, അങ്ങനെ തന്നെ എല്ലാ വെല്ലുവിളികളെയും കീഴടക്കാന്‍ കഴിയുന്ന സ്നേഹത്തിന്റെ ശക്തി എന്നിങ്ങനെയുള്ള മുഖ്യ തീമുകള്‍ അവതരിപ്പിച്ചിരുന്നത്.
ഇന്നും ഈ സീരിയില്‍ മലയാളികള്‍ക്ക് വളരെ പ്രീയപ്പെട്ടതാണ്. യ്യുട്യൂബില്‍ ഈ സീരിയല്‍ റീ റിലീസ് ചെയ്തപ്പോള്‍ നിരവധിയാളുകളാണ് അത് വീണ്ടും കണ്ടത്. ചിലരുടെ കുട്ടിക്കാലം കടന്ന് പോകുന്നത് തന്നെ ഈ സീരിയലിലൂടെയാണ്. ഈ സീരിയലിലൂടെ നിരവധി താരങ്ങളാണ് പിന്നീട് സിനിമയിലേക്കും മിനിസ്‌ക്രീനിലേക്കും എത്തിച്ചേര്‍ന്നത്. ഇതില്‍ അഭിനയിച്ച പല ആളുകളും ഇന്ന് ഈ ഭൂമിയില്‍ ഇല്ല. ചിലര്‍ ഉപ്പോഴും സിനിമകളിലും സീരിയലുകളിലും ഒക്കെയായി തിളങ്ങുന്നുണ്ട്. മുകുന്ദന്‍ ഇപ്പോഴും സീരിയലുകളില്‍ സജീവമാണ്. നന്ദിനിയായി അഭിനയിച്ച വിന്ദുജ മേനോന്‍ ഡാന്‍സും മറ്റുമായി ഇപ്പോഴും രംഗത്ത് ഉണ്ട്. സോഫിയായി അഭിനയിച്ച സംഗീത ഇപ്പോള്‍ അവരുടെ എഴുത്തുകളുമായി മുന്നോട്ട് പോകുകയാണ്. രശ്മി ബോബനായി അഭിനയിച്ച പാര്‍വ്വതി നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ടിവി ഷോസായി തിരക്കിലാണ് താരം.