Latest News

സ്ട്രാപ്ലെസ്സ് സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ച് ഉദ്ഘാടനെത്തിയ നടി ഐശ്വര്യ ലക്ഷ്മിക്ക് നേരെ സൈബര്‍ ആക്രമണം; കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ? എന്ന ചോദ്യമുയര്‍ത്തി വിമര്‍ശകര്‍; ചെന്നൈയില്‍ നടന്ന ഉദ്ഘാടന പരിപാടിയുടെ ചിത്രങ്ങള്‍ ചര്‍ച്ച

Malayalilife
 സ്ട്രാപ്ലെസ്സ് സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ച് ഉദ്ഘാടനെത്തിയ നടി ഐശ്വര്യ ലക്ഷ്മിക്ക് നേരെ സൈബര്‍ ആക്രമണം; കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ? എന്ന ചോദ്യമുയര്‍ത്തി വിമര്‍ശകര്‍; ചെന്നൈയില്‍ നടന്ന ഉദ്ഘാടന പരിപാടിയുടെ ചിത്രങ്ങള്‍ ചര്‍ച്ച

സ്ത്രധാരണത്തിന്റെ പേരില്‍ പല നടിമാര്‍ക്കും സൈബര്‍ ആക്രമണം നേരിടാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും പുതിയ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ചെന്നൈയിലെ ഒരു പ്രമുഖ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ താരത്തിന്റെ വസ്ത്രധാരണമാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്.

മഞ്ഞ നിറത്തിലുള്ള സ്ട്രാപ്ലെസ്സ് സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ചാണ് താരം പരിപാടിയില്‍ എത്തിയത്. ഈ വേഷം ഒരുകൂട്ടം ആളുകളെ ചൊടിപ്പിച്ചിരിക്കുകയാണ്. പൊതു വേദിയില്‍ വരാന്‍ അനുയോജ്യമായ വസ്ത്രമല്ല ഇതെന്നാണ് സദാചാര കണ്ണുകള്‍ പറയുന്നത്. അല്‍പ്പം കൂടി മാന്യമായ വസ്ത്രം ധരിക്കാമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. ഐശ്വര്യയുടെ ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കും താഴെ വളരെ മോശം ഭാഷയിലുള്ള അധിക്ഷേപം തുടരുകയാണ്.

ഒരു ഉദ്ഘാടനത്തിന് ധരിക്കാന്‍ പറ്റിയ വേഷമാണോ ഇത് എന്നാണ് അവരുടെ ചോദ്യം. ഈ വേഷത്തില്‍ ഐശ്വര്യയെ കാണാന്‍ ഭംഗിയില്ലെന്ന് പറയുന്നവരുമുണ്ട്. 'കുളിക്കാന്‍ കയറിയപ്പോള്‍ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തില്‍ ഇങ്ങ് പോന്നതാണോ?' എന്നതടക്കമുള്ള പരിഹാസരൂപേണയുള്ള കമന്റുകളാണ് വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ സ്വകാര്യതയെയും വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കണമെന്ന വാദവുമായി ഐശ്വര്യയെ പിന്തുണച്ചും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്.

സൈബര്‍ ഇടങ്ങളിലെ അനാവശ്യ കമന്റുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും താന്‍ വലിയ വില നല്‍കുന്നില്ലെന്നു വ്യക്തമാക്കിയിട്ടുള്ള താരം ഇതിന്റെ ഭാഗമായി തന്റെ ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നാളുകള്‍ക്ക് മുന്‍പ് നീക്കം ചെയ്തിരുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Senthil kumar (@camerasenthil)

aishwarya lekshmi in Chennai

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES