Latest News

സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചത് നന്നായി, ജീവിതത്തില്‍ ഇപ്പോള്‍ കൂടുതല്‍ സമാധാനം: മനസ്സ് തുറന്ന് നടി ഐശ്വര്യ ലക്ഷ്മി; ഡിജിറ്റല്‍ ലോകത്തുനിന്ന് വിട്ടുനിന്നിട്ട് ഒരു വര്‍ഷത്തിലേറെയായി; തീരുമാനം തികച്ചും ശരിയായിരുന്നുവെന്ന് തുറന്നുപറച്ചില്‍ 

Malayalilife
 സോഷ്യല്‍ മീഡിയ ഉപേക്ഷിച്ചത് നന്നായി, ജീവിതത്തില്‍ ഇപ്പോള്‍ കൂടുതല്‍ സമാധാനം: മനസ്സ് തുറന്ന് നടി ഐശ്വര്യ ലക്ഷ്മി; ഡിജിറ്റല്‍ ലോകത്തുനിന്ന് വിട്ടുനിന്നിട്ട് ഒരു വര്‍ഷത്തിലേറെയായി; തീരുമാനം തികച്ചും ശരിയായിരുന്നുവെന്ന് തുറന്നുപറച്ചില്‍ 

സോഷ്യല്‍ മീഡിയയില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം ജീവിതത്തില്‍ വലിയ സമാധാനവും സന്തോഷവും നല്‍കിയെന്ന് നടി ഐശ്വര്യ ലക്ഷ്മി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചിരുന്ന കാലത്തേക്കാള്‍ സമാധാനപരമായ അന്തരീക്ഷമാണ് ഇപ്പോള്‍ ജീവിതത്തിലുള്ളതെന്നും താരം വ്യക്തമാക്കി. 'ദി പൂജ തല്‍വാര്‍' ഷോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോഷ്യല്‍ മീഡിയ വിട്ടതിനു ശേഷമുള്ള തന്റെ ജീവിതാനുഭവങ്ങള്‍ ഐശ്വര്യ പങ്കുവെച്ചത്. 

സോഷ്യല്‍ മീഡിയയോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷത്തിലേറെയായെന്ന് താരം ഓര്‍ത്തെടുത്തു. സോഷ്യല്‍ മീഡിയയില്‍നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ച പല ഘടകങ്ങളും ഇപ്പോഴും അവിടെത്തന്നെയുണ്ടെങ്കിലും, അവ നിരന്തരം കാണേണ്ടിവരുന്നില്ലെന്നതും അതുവഴി ഉണ്ടാകുമായിരുന്ന അസ്വസ്ഥതകളില്‍നിന്ന് മുക്തി നേടിയെന്നതുമാണ് വലിയ ആശ്വാസമെന്ന് ഐശ്വര്യ കൂട്ടിച്ചേര്‍ത്തു. അതേസമയം, പുതിയ തലമുറയിലെ അഭിനേതാക്കള്‍ക്കും കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ നല്‍കുന്ന വിപുലമായ അവസരങ്ങളെ ഐശ്വര്യ അഭിനന്ദിച്ചു. 

സ്വന്തം കഴിവുകള്‍ ആളുകളിലേക്ക് നേരിട്ടെത്തിക്കാനും ശ്രദ്ധ നേടാനും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ സഹായിക്കുന്നുണ്ട്. കേരളത്തില്‍ വലിയ തരംഗമുണ്ടാക്കിയ 'വാഴ 2' ചിത്രത്തിലെ നായകന്‍ ഹാഷിര്‍ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറാണെന്ന കാര്യം ചൂണ്ടിക്കാട്ടിയ താരം, വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ ഇതില്‍നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമാക്കി. 2025 സെപ്റ്റംബറിലാണ് ഐശ്വര്യ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കിയത്. ഒരു അഭിനേത്രിയെന്ന നിലയില്‍ കരിയറില്‍ മുന്നേറാന്‍ സോഷ്യല്‍ മീഡിയ അനിവാര്യമാണെന്ന ധാരണയിലാണ് ഏറെക്കാലം മുന്നോട്ടുപോയതെന്ന് അന്ന് പങ്കുവെച്ച കുറിപ്പില്‍ താരം വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ക്രമേണ, സ്വന്തം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സോഷ്യല്‍ മീഡിയ തന്റെ വ്യക്തിജീവിതത്തെയും ചിന്തകളെയും നിയന്ത്രിക്കുന്ന അവസ്ഥയുണ്ടായി. സ്വതന്ത്രമായ ചിന്തകളെയും സംസാരിക്കുന്ന രീതിയെയും ഭാഷയെപ്പോലും ഇത് പ്രതികൂലമായി ബാധിച്ചു. സാധാരണ ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ പോലും ആസ്വദിക്കാന്‍ കഴിയാത്ത വിധം സോഷ്യല്‍ മീഡിയ വരുതിയിലാക്കിയതോടെയാണ് പൂര്‍ണ്ണമായും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഐശ്വര്യ വ്യക്തമാക്കിയിരുന്നു. നിലവില്‍ നെറ്റ്ഫ്ലിക്സിന്റെ പുതിയ സീരീസായ 'ലവ്'ന്റെ പ്രചാരണ തിരക്കുകളിലാണ് താരം. നിര്‍മ്മാതാവ് സൗന്ദര്യ രജനീകാന്തിനും സഹതാരം അര്‍ജുന്‍ ദാസിനുമൊപ്പമാണ് ഐശ്വര്യ പ്രമോഷന്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നത്.

aishwarya lekshmi about social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES