കാവ്യയും നീതുവും ശത്രുക്കളല്ല; ജീവിതത്തില്‍ സ്ഥിരം പ്രശന്ങ്ങള്‍ ഉണ്ടാക്കുന്ന വില്ലത്തിയും നായികയും മാത്രം; സീരിയലിലെ നായികയും വില്ലത്തിയും ജീവിതത്തില്‍ ഉറ്റകൂട്ടുകാരികള്‍

Malayalilife
 കാവ്യയും നീതുവും ശത്രുക്കളല്ല; ജീവിതത്തില്‍ സ്ഥിരം പ്രശന്ങ്ങള്‍ ഉണ്ടാക്കുന്ന വില്ലത്തിയും നായികയും മാത്രം; സീരിയലിലെ നായികയും വില്ലത്തിയും ജീവിതത്തില്‍ ഉറ്റകൂട്ടുകാരികള്‍

സ്തൂരിമാന്‍ സീരിയന്‍ കാണുന്ന എല്ലാവരും വെറുക്കുന്ന കഥാപാത്രമാണ് നീതു. നായികയായ കാവ്യയുടെ ജീവിതത്തില്‍ സ്ഥിരം പ്രശന്ങ്ങള്‍ ഉണ്ടാക്കുന്ന വില്ലത്തിയായി സീരിയലില്‍ വേഷമിടുന്നത് ശ്രേയ രാജ് ആണ്. എന്നാല്‍ സീരിയയില്‍ ശത്രുക്കളാണെങ്കിലും ജീവിതത്തില്‍ ശ്രേയ രാജും കാവ്യയുടെ വേഷത്തിലെത്തുന്ന റബേക്ക സന്തോഷും ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരുടെയും സൗഹൃദത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സീരിയല്‍ പ്രേമികള്‍ ഏറ്റെടുക്കുന്നത്.

റബേക്ക ശ്രേയയെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്ന ചിത്രം ശ്രേയയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അതിന് താഴെയായി ഇത് ഓഫ് സ്‌ക്രീന്‍ കാവ്യയും നീതുവും. ഞങ്ങള്‍ ശത്രുക്കളാണോ എന്ന് ചോദിക്കുന്നവര്‍ക്കാണ് ഇതെന്നും, ഈ ചിത്രം എല്ലാം പറയും എന്നും കസ്തൂരിമാര്‍ ഫാന്‍സിന് ചിത്രം ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നും ശ്രേയ കുറിച്ചിട്ടുണ്ട്. എന്തായാലും കസ്തൂരിമാന്‍ ആരാധകര്‍ ചിത്രം ആഘോഷമാക്കുകയാണ്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാന്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സീരിയലാണ്. ഇതിലെ കേന്ദ്രകഥാപാത്രമായ കാവ്യയെ ആണ് റബേക്ക സന്തോഷ് അവതരിപ്പിക്കുന്നത്. കാവ്യയുടെ ഭര്‍ത്താവ് ജീവയുടെ മുന്‍കാമുകയായിട്ടാണ് ശ്രേയ വേഷമിടുന്നത്. മറ്റൊരു കല്യാണം കഴിച്ചെങ്കിലും ജീവയെ സ്വന്തമാക്കണമെന്ന ആഗ്രഹവുമായി കുതന്ത്രങ്ങള്‍ മെനയുന്ന യുവതിയാണ് നീതു. ഇപ്പോള്‍ ജീവയുടെ കുഞ്ഞാണ് തന്റെ വയറ്റില്‍ വളരുന്നതെന്ന് അവകാശവാദവുമായി എത്തി കാവ്യയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ് നീതു. അവിഹിതവും പ്രണയവും ജീവിതവുമെല്ലാം കൂടിക്കുഴഞ്ഞ സീരിയല്‍ എന്തായാലും വന്‍ ഹിറ്റായി മുന്നേറുകയാണ്.

kasthooriman- asianet serial-actress- negative role character -friends

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES