Latest News

നവാസിന്റെ അഭിനയം കണ്ടപ്പോള്‍ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി തോന്നി; ഇനിയായിരുന്നു നല്ല കഥാപാത്രങ്ങളെ നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്; പ്രകമ്പനത്തിലെ നവാസിന്റെ പ്രകടനത്തെക്കുറിച്ച്  നിയാസ് ബക്കറിന്റെ കുറിപ്പ്

Malayalilife
 നവാസിന്റെ അഭിനയം കണ്ടപ്പോള്‍ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി തോന്നി; ഇനിയായിരുന്നു നല്ല കഥാപാത്രങ്ങളെ നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്; പ്രകമ്പനത്തിലെ നവാസിന്റെ പ്രകടനത്തെക്കുറിച്ച്  നിയാസ് ബക്കറിന്റെ കുറിപ്പ്

കലാഭവന്‍ നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഭാര്യ രഹനയും മക്കളും ചിത്രം കാണാന്‍ തിയറ്ററിലെത്തിയ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്ന്. ഇപ്പോഴിതാ ആ ചിത്രത്തിലെ നവാസിന്റെ പ്രകടനം കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരനും നടനുമായ നിയാസ് ബക്കര്‍

നിയാസ് ബക്കറിന്റെ കുറിപ്പ്:

ഞങ്ങളെത്ര നന്നായി അഭിനയിച്ചാലും ഞങ്ങളുടെ വാപ്പിച്ചിയെ ( actor അബൂബക്കര്‍ late ) അടുത്തറിയുന്നവര്‍ വാപ്പിച്ചിയുടെ പഴയകാല നാടകങ്ങളും സിനിമകളും കണ്ടിട്ടുള്ളവര്‍ പറയും കൊള്ളാം... എങ്കിലും അബൂബക്കറിനോളം വന്നില്ല എന്ന്. അങ്ങിനെ ആവുക എളുപ്പമല്ലെന്ന് ഞങ്ങള്‍ക്കും അറിയാം. എന്നാല്‍ ഇന്നലെ പ്രകമ്പനം എന്ന സിനിമയിലെ നവാസിന്റെ അഭിനയം കണ്ടപ്പോള്‍ പല സീനുകളിലും വാപ്പിച്ചിയുടെ അനായാസമായ അഭിനയ ശൈലി അവനിലെത്തിയതായി എനിക്ക് തോന്നി. ഇനിയായിരുന്നു ഏറെ നല്ല കഥാപാത്രങ്ങളെ അവന് നമുക്ക് വേണ്ടി കാണിക്കാനുണ്ടായിരുന്നത്. 

ഓര്‍ക്കുമ്പോള്‍ സഹിക്കുന്നില്ല. എങ്കിലും ജീവിതയാഥാര്‍ഥ്യങ്ങളെ ഞാന്‍ ഉള്‍കൊള്ളുന്നു. ഞങ്ങളുടെ നവാസിന് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് അവന്റെ മക്കള്‍ക്ക് സാധ്യമാവട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് ഞങ്ങള്‍. പ്രകമ്പനം ഒരു തികഞ്ഞ entertainment movie യാണ്. സിനിമയുടെ എല്ലാ ഘടകങ്ങളിലും ആ മികവ് പുലര്‍ത്തിയിട്ടുണ്ട്. 

അതുകൊണ്ട് തന്നെ ഈ സിനിമ നിങ്ങള്‍ തിയ്യേറ്ററില്‍ തന്നെ പോയി കാണണം നഷ്ടം വരില്ല. എന്റെ അനുജന് ഈ ഹിറ്റ് സിനിമയില്‍ ഒരു നല്ല വേഷം നല്‍കിയ പ്രകമ്പനത്തിന്റെ പ്രൊഡ്യൂസര്‍, ഡയറക്ടര്‍, and all members ന് എന്റെ നിറഞ്ഞ സ്‌നേഹം പ്രാര്‍ത്ഥന.
 

niyas backer praises kalabhavan navas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES