Latest News

എല്ലാ പെരുന്നാളിനും പള്ളിയില്‍ നിന്നിറങ്ങി വാപ്പച്ചി ഞങ്ങളെ ഈ കടവില്‍ കൊണ്ടുവരും; പെരുന്നാള്‍ ദിനത്തില്‍ നവാസിനൊപ്പമുള്ള വീഡിയോയുമായി മക്കള്‍; അവാസനമായി തന്റെ ഫോണിലേക്ക് വാപ്പിച്ചിയുടെ കോളെത്തിയിട്ട്  ഇന്നേക്ക് 231 ദിവസം കടന്നുവെന്നും മകന്റെ കുറിപ്പ്

Malayalilife
 എല്ലാ പെരുന്നാളിനും പള്ളിയില്‍ നിന്നിറങ്ങി വാപ്പച്ചി ഞങ്ങളെ ഈ കടവില്‍ കൊണ്ടുവരും; പെരുന്നാള്‍ ദിനത്തില്‍ നവാസിനൊപ്പമുള്ള വീഡിയോയുമായി മക്കള്‍; അവാസനമായി തന്റെ ഫോണിലേക്ക് വാപ്പിച്ചിയുടെ കോളെത്തിയിട്ട്  ഇന്നേക്ക് 231 ദിവസം കടന്നുവെന്നും മകന്റെ കുറിപ്പ്

കലാഭവന്‍ നവാസില്ലാത്ത ആദ്യത്തെ പെരുന്നാളായിരുന്നു ഇന്നലെ കടന്ന് പോയത്. താരത്തിന്റെ പെട്ടെന്നുള്ള മരണം കുടുംബത്തിനെന്ന പോലെ നവാസിന്റെ സഹപ്രവര്‍ത്തകര്‍ക്കും ഞെട്ടലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ഹോട്ടല്‍ മുറിയിലെത്തിയതായിരുന്നു നവാസ്. ഹൃദയാഘാതമാണ് മരണ കാരണം. ഇപ്പോള്‍ പെരുന്നാള്‍ ദിവസം നവാസിന്റെ മക്കള്‍ പങ്കുവെച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഭാര്യയെയും മക്കളെയും കൂട്ടി എന്നും പെരുന്നാളിന് ശേഷം നവാസ് ഒരു കടവില്‍ പോകാറുണ്ടത്രെ. കഴിഞ്ഞ പെരുന്നാളിന് പോയപ്പോള്‍ എടുത്ത വീഡിയോയും, ആ പെരുന്നാളിന് പാടിയ പാട്ടും ചേര്‍ത്തുവച്ചാണ് ഇപ്പോള്‍ മകന്‍ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. കണ്ടു നില്‍ക്കുന്നവരെയും ഇമോഷണലാക്കുന്നതാണ് വീഡിയോ.

എല്ലാ പെരുന്നാളിനും പള്ളിയില്‍ നിന്നിറങ്ങി വാപ്പച്ചി ഞങ്ങളെ ഈ കടവില്‍ കൊണ്ടുവരും. ഇത് കഴിഞ്ഞ പെരുന്നാളിന് ഇവിടെ വന്നപ്പോള്‍ എടുത്ത വീഡിയോ ആണ്. വാപ്പച്ചി ഞങ്ങള്‍ക്ക് പറഞ്ഞു തന്ന എല്ലാ പാഠങ്ങള്‍ക്കും നന്ദി. വാപ്പച്ചി എന്നും ഞങ്ങള്‍ക്കൊപ്പമുണ്ട് - എന്ന് മക്കള്‍ കുറിക്കുന്നു.

വാപ്പിച്ചി എന്നെ അവസാനം കോ്ള്‍ ചെയ്തത് ഓഗസ്റ്റ് 1 വെള്ളിയാഴ്ച്ച രാവിലെ ആയിരുന്നു,അന്ന് ഇതേ സ്ഥലത്തു ഇരുന്നാണ് ഞാന്‍ സംസാരിച്ചത് ??ആ കോള്‍ കഴിഞ്ഞിട്ട് ഇന്നേക്ക് 231 ദിവസം കടന്നു ??വെന്നും മകന്‍ റിഹാന്‍ നവാസ് കുറിച്ചു.

നഹ്‌റിന്‍, റിഹാന്‍, റിദ്വാന്‍ എന്നീ മൂന്ന് മക്കളാണ് നവാസിനും രഹ്നയ്ക്കും.

kalabhavan navas kids shares old video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES