പ്രമുഖ ചലച്ചിത്ര- നാടക നടി സാവിത്രി ശ്രീധരന്റെ വിയോഗത്തില്‍ കുറിപ്പുമായി ജോയ് മാത്യു.നാടവേദിയിലും സിനിമയിലും തനിക്കൊപ്പം വേദി പങ്കിട്ട പ്രിയപ്പെട്ട സാവിത്രിയേടത്തിയെ ഓര്‍ത്തെടുക്കു്ന്നതാണ് കുറിപ്പ്. ഇരുപതുകളില്‍ സാവിത്രി ശ്രീധരനുമൊത്ത് അരങ്ങില്‍ പ്രണയിതാക്കളായി അഭിനയിച്ച അപൂര്‍വ്വ ഓര്‍മ്മയാണ് ജോയ് മാത്യു പങ്കുവെച്ചത്
ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്:
മികച്ച നാടക -സിനിമ അഭിനേത്രി ,കോഴിക്കോടിന്റെ സ്വന്തം സാവിത്രിയേടത്തി വിടപറഞ്ഞു. കോഴിക്കോട് കളിത്തറ അവതരിപ്പിച്ച 'മതിലുകള്‍ 'എന്ന നാടകത്തില്‍ എന്റെ കാമുകിയായി അഭിനയിക്കുമ്പോള്‍ എന്റെ പ്രായം 29 സാവിത്രിയേടത്തിക്ക് 52 .! പിന്നെയും നിരവധി അരങ്ങുകള്‍,
പിന്നീട് ഞങ്ങള്‍ അമ്മയും മകനുമായി ക്രിസ്റ്റി എന്ന സിനിമയിലും അഭിനയിച്ചു .
പ്രായത്തെ അതിജീവിക്കുന്ന അഭിനയ മികവുകൊണ്ട് അരങ്ങിനെയും അഭ്രപാളിയെയും അതിശയിപ്പിച്ച സാവിത്രി ശ്രീധരന്‍ എന്ന നടിയെ 'സുഡാനി ഫ്രം നൈജീരിയ 'എന്ന സിനിമ കണ്ട ആരും മറക്കില്ല .വിട സാവിത്രിയേടത്തി, പ്രിയ അഭിനേത്രിക്ക് ആദരാഞ്ജലികള്‍