നടന്‍ ഷാനവാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ ജോയ് മാത്യു പങ്ക് വച്ചതിങ്ങനെയാണ്. രണ്ട് മൂന്ന് സിനിമകളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പിതാവിനെ പോലെ ഒരു കാര്യത്തിലും ആരോടും പരിഭവം കാണിക്കാതെ സെറ്റില്‍ എപ്പോഴും സൗമന്യായിട്ടാണ് അദ്ദേഹം ഇടപഴകിയിരുന്നതെന്ന് ജോയ് മാത്യു ഓര്‍ത്തു.
ജോയ് മാത്യു പങ്കുവെച്ച കുറിപ്പ്:
ഷാനാവാസ് വിട ചൊല്ലി. രണ്ടോ മൂന്നോ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിട്ടുണ്ട് .പിതാവും എക്കാലത്തെയും മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുമായ പ്രേംനസീറിനെപ്പറ്റി എനിക്കറിയാന്‍ കഴിയാതിരുന്ന പലതും ശ്രീ ഷാനവാസ് ഞാനുമായി പങ്കുവെച്ചത് ഓര്‍ക്കുന്നു.പിതാവിനെപ്പോലെ യാതൊരു പരിഭവവും ഒരു കാര്യത്തിലും ആരോടും കാണിക്കാതെ സെറ്റില്‍ സൗമ്യനായി അദ്ദേഹം ഇടപഴകിയത് ഇപ്പോള്‍ ദുഖത്തോടെ ഓര്‍മ്മിക്കുന്നു .ഷാനാവാസ് എന്ന സഹപ്രവര്‍ത്തക സുഹൃത്തിനു വിട.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.15-ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 71 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1981-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ' പ്രേമഗീതങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. 50-ലേറെ മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചിത്രം ' ജനഗണമന' യിലാണ് ഒടുവില്‍ അഭിനയിച്ചത്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്