ബാലതാരമായി എത്തി മലയാളികളുടെ മനം കവര്‍ന്ന ജോമോന്‍ ജോഷി കഴിഞ്ഞ ദിവസം വിവാഹിതനായത്. ജോമോന്റെ വിവാഹ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ വധു ആഷ്‌ന ആന്‍ഡ്രിയ സന്തോഷവതിയല്ലെന്നും അവര്‍ക്ക് വിവാഹത്തിന് താല്‍പ്പര്യമില്ലെന്നുമുള്ള കമന്റുകള്‍ വിഡിയോയ്ക്ക് താഴെ നിറഞ്ഞു. ഇപ്പോള്‍ അതില്‍ മറുപടിയുമായി വധുവിന്റെ സഹോദരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്
അമ്മ യാത്ര പറഞ്ഞ് ഇറങ്ങുന്നതിന്റെ വിഷമമാണ് ചേച്ചിക്കുള്ളത് എന്നാണ് സഹോദരി കുറിക്കുന്നത്. അമ്മ യാത്ര പറയുമ്പോള്‍ വിഷമിച്ചു നില്‍ക്കുന്ന ആഷ്‌നയുടെ വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ചേച്ചി ചിരിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അതുകൂടി കണ്ടിട്ടുവേണം കമന്റ് ഇടാനെന്നും സഹോദരനി ആഞ്ജലീന കുറിക്കുന്നു.
കോട്ടയം സ്വദേശിനിയും സൗദിയില്‍ നേഴ്‌സുമായ ആഷ്‌നയും ജോമോനും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. വിവാഹ വിഡിയോയില്‍ ആഷ്‌ന ചിരിക്കുന്നില്ലെന്നു പറഞ്ഞാണ് ഒരു വിഭാഗം അപവാദ പ്രചാരണവുമായി എത്തിയത്. വിവാഹത്തിന് ആഷ്‌നയ്ക്ക് താല്‍പ്പര്യമില്ലെന്നാണ് ഒരു വിഭാഗം കണ്ടെത്തിയത്. എന്നാല്‍ ഒരു നിമിഷത്തെ മുഖഭാവം കണ്ട് ഒരാളെ വിലയിരുത്തരുത് എന്ന് പറഞ്ഞുകൊണ്ട് നിരവധി പേരും രംഗത്തെത്തി. പിന്നാലെയാണ് സഹോദരി തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.