Latest News

പെട്ടെന്ന് ഇത്രയും ക്യാമറ കാണുമ്പോള്‍ ബുദ്ധിമുട്ടാണ്, എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയില്ല'; ചോദ്യം ഇറിറ്റേറ്റിങ് ആണെങ്കിലും പ്രതികരിക്കാതിരുന്നാല്‍ രക്ഷപ്പെട്ട് പോകാമല്ലോ; തുറന്ന് പറഞ്ഞ് നിഖില വിമല്‍ 

Malayalilife
 പെട്ടെന്ന് ഇത്രയും ക്യാമറ കാണുമ്പോള്‍ ബുദ്ധിമുട്ടാണ്, എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയില്ല'; ചോദ്യം ഇറിറ്റേറ്റിങ് ആണെങ്കിലും പ്രതികരിക്കാതിരുന്നാല്‍ രക്ഷപ്പെട്ട് പോകാമല്ലോ; തുറന്ന് പറഞ്ഞ് നിഖില വിമല്‍ 

ഒരുപാട് പേര്‍ ക്യാമറയുമായി വന്ന് മുന്നില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ തനിക്ക് ബുദ്ധിമുട്ടാണെന്ന് തുറന്ന് പറഞ്ഞ് നടി നിഖില വിമല്‍. 'ധൂമകേതു'വിന്റെ റിലീസിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം. ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍ സോഷ്യല്‍ മീഡിയയിലെ പതിവ് കാഴ്ചയായ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. 

ചോദ്യങ്ങളെ പേടിച്ചിട്ടല്ല, കാമറയുമായി എല്ലാവരും വരുമ്പോള്‍ പെട്ടെന്ന് എനിക്ക് പ്രൈവസി സ്‌പെയ്‌സ് എന്നൊരു സാധനം വരുമെന്ന് നിഖില വ്യക്തമാക്കി. 'അതെന്റെ പ്രശ്‌നമാണ്, നിങ്ങളുടെ പ്രശ്‌നമല്ല, എനിക്ക് നിങ്ങളോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയാത്തതിന്റെ പ്രശ്‌നമാണ്. എനിക്ക് പെട്ടെന്ന് ക്യാമറയെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ ബുദ്ധിമുട്ടുണ്ട്. അതും ഇത്രയും ക്യാമറ. ഒരു പ്രസ് മീറ്റ് എന്നൊക്കെ പറയുമ്പോള്‍ ഞാന്‍ തയ്യാറെടുത്തിരിക്കും. അല്ലാതെ പെട്ടെന്ന് ഒരു ദിവസം കാറില്‍ നിന്നിറങ്ങുമ്പോള്‍ ഒരു പത്ത് മീഡിയ വന്ന് നില്‍ക്കുന്നു എന്ന് പറയുമ്പോള്‍ ഞാന്‍ അത്ര തയ്യാറെടുത്ത് നിന്നു എന്ന് വരില്ല.' 

'എനിക്കറിയാം നിങ്ങള്‍ക്ക് അതില്‍ നിന്നൊരു കണ്ടന്റ് ആണ് വേണ്ടതെന്ന്. അപ്പോള്‍ ചോദിക്കുന്ന ചോദ്യം ഇറിറ്റേറ്റിങ് ആണെങ്കിലും പ്രതികരിക്കാതെ ഇരിക്കുകയാണെങ്കില്‍ രക്ഷപ്പെട്ട് പോകാമല്ലോ എന്നോര്‍ത്താണ്. അല്ലാതെ നിങ്ങളോട് ദേഷ്യമുണ്ടായിട്ടല്ല.' നല്ല ക്രൂ അല്ലാ എന്നുണ്ടെങ്കില്‍, നമ്മള്‍ തീര്‍ച്ചയായും വര്‍ക്ക് ചെയ്യും, പക്ഷേ കംഫര്‍ട്ടബിള്‍ സ്‌പെയ്‌സ് ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ് എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും എന്ന് താരം കൂട്ടിച്ചേര്‍ത്തു. 'ധൂമകേതു'വില്‍ കൂടുതലും നൈറ്റ് ഷൂട്ടുകളായിരുന്നുവെന്നും, ഉറക്കം ശരിയാകാത്തതിന്റെയൊക്കെ മൂഡ് സ്വിങ്‌സ് ഉണ്ടെങ്കിലും മികച്ച ഒരു അറ്റ്‌മോസ്ഫിയറാണ് ചിത്രത്തിനുണ്ടായിരുന്നതെന്നും നിഖില പറഞ്ഞു. 

താന്‍ എനിക്ക് കേട്ടിട്ട് വര്‍ക്ക് ആകുന്ന സിനിമകളാണ് ചെയ്യാറുള്ളതെന്ന് നിഖില വ്യക്തമാക്കുന്നു. 'എനിക്ക് കുറച്ചുകൂടി ഇഷ്ടം കോമഡി സിനിമകളുടെ ഭാ?ഗമാകാനാണ്. അത് കുറച്ചു കൂടി ആള്‍ക്കാരിലേക്ക് പെട്ടെന്ന് എത്തും എന്ന് പറയുന്ന കാര്യമുണ്ട്. ഞാന്‍ സീരിയസ് ആണെന്ന് പറഞ്ഞിരിക്കുന്ന എല്ലാ സിനിമകളും കോമഡി സിനിമകളായിരുന്നു. 

ഗുരുവായൂരമ്പല നടയില്‍ തൊട്ട് ഇങ്ങോട്ട് എല്ലാം. ഞാന്‍ ഒട്ടും സീരിയസ് ആയിട്ടുള്ള ഒരാളല്ല. എന്നെ സീരിയസായിട്ട് എടുക്കുന്നത് തന്നെ ഒരു ക്രൈം ആണ് എന്നാണ് എനിക്ക് പറയാനുള്ളത്.' സജിന്‍ ?ഗോപു, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 'ധൂമകേതു' തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
 

nikhila vimal facing online media

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES