Latest News

പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ; പ്രയാസമുണ്ട്; ഞങ്ങള്‍ രണ്ടുപേരും ഇപ്പോഴും നല്ല ഫ്രണ്ട്‌സാണ്; അപര്‍ണയുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് ജീവ ജോസഫ് പറയുന്നത്

Malayalilife
പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ; പ്രയാസമുണ്ട്; ഞങ്ങള്‍ രണ്ടുപേരും ഇപ്പോഴും നല്ല ഫ്രണ്ട്‌സാണ്; അപര്‍ണയുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് ജീവ ജോസഫ് പറയുന്നത്

സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ട സെലിബ്രിറ്റി കപ്പിളായിരുന്നു ജീവയും അപര്‍ണ തോമസും. എന്നാല്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരും വേര്‍പിരിയുകയാണെന്നുള്ള വാര്‍ത്ത പുറത്തുവന്നത്. പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇരുവരും പ്രഖ്യാപിച്ചത്.

ഇപ്പോള്‍ വിവാഹമോചനത്തെ കുറിച്ച് ജീവ ജോസഫ് പ്രതികരിച്ചിരിച്ച വാക്കുകളാണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്. ഫൈസല്‍ മലബാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിലായിരുന്നു അപര്‍ണയെ കുറിച്ച് ജീവ സംസാരിച്ചത്. നിങ്ങള്‍ പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ... അതുകൊണ്ട് പെട്ടെന്ന് പിരിയുമ്പോള്‍ നിങ്ങള്‍ക്ക് പ്രയാസമുണ്ടാവില്ലേ? എന്ന ഫൈസലിന്റെ ചോദ്യത്തിനായിരുന്നു ജീവയുടെ മറുപടി. തീര്‍ച്ചയായും ഉണ്ടാകും. അതുകൊണ്ടാണ് നമ്മള്‍ ഇപ്പോഴും നല്ല ഫ്രണ്ട്‌സായി ഇരിക്കുന്നത്. ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചതല്ലേ. ഇത്രയും വര്‍ഷം ഒരുമിച്ച് ജീവിച്ചുവെന്നത് മാത്രമല്ല... ഞങ്ങള്‍ അങ്ങനെയായിരുന്നല്ലോ.

നിങ്ങളുടെ വീഡിയോസ് കാണുമ്പോള്‍ ശരിക്കും നിങ്ങളെ രണ്ടുപേരെയും നല്ല ഫ്രണ്ട്‌സായിട്ടാണ് തോന്നിയത്. ഈ ഫ്രണ്ട്ഷിപ്പ് നിലനിര്‍ത്താന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ? എന്ന് ഫൈസല്‍ ചോദിച്ചപ്പോള്‍ തീര്‍ച്ചയായും തോന്നുന്നുണ്ട് എന്നായിരുന്നു ജീവയുടെ മറുപടി.

ഞാന്‍ ബോളിവുഡില്‍ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. സംഗതി അവര്‍ ഭാര്യഭര്‍തൃബന്ധം അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നാണ് പറയുന്നത് എന്ന് ഫൈസല്‍ പറയുമ്പോള്‍ ഞങ്ങളും അങ്ങനെ തന്നെയാണെന്നായിരുന്നു ജീവയും പറഞ്ഞത്. അത് രണ്ട് കൂട്ടര്‍ക്കും നല്ലതാണ്. രണ്ട് കൂട്ടരുടേയും കരിയര്‍ ഗ്രോത്ത് നന്നാവും. ഏതായാലും പിരിയേണ്ടി വന്നു. പക്ഷെ ആ ബന്ധം ഒരു ഫ്രണ്ട്ഷിപ്പായി നിലനില്‍ക്കുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായമെന്നും ഫൈസല്‍ വ്യക്തമാക്കിയിരുന്നു.

തീര്‍ച്ചയായിട്ടും ഇതിനോടകം ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചിട്ടുള്ള കാര്യമാണ് അത്. ഓക്കെ... ഇങ്ങനെയൊക്കെ സംഭവിച്ചു. പത്ത് വര്‍ഷം ഒരുമിച്ച് ജീവിച്ചു. അടിച്ച് പൊളിച്ച് ജീവിച്ചു. അത് കഴിഞ്ഞ് എന്തൊക്കയോ കാരണങ്ങള്‍ കൊണ്ട് രണ്ടുപേര്‍ക്കും രണ്ട് വഴിക്ക് പോകേണ്ടി വന്നു. പക്ഷെ ഞങ്ങള്‍ രണ്ടുപേരും ഇപ്പോഴും നല്ല ഫ്രണ്ട്‌സാണെന്നായിരുന്നു അതിനുള്ള മറുപടിയായി ജീവ പറഞ്ഞത്.

പത്ത് വര്‍ഷത്തോളം ഒരുമിച്ച് സന്തോഷത്തോടെ ജീവിച്ച രണ്ടുപേര്‍ പിന്നീട് വേര്‍പിരിയാന്‍ തീരുമാനിച്ചാല്‍ അതുകൊണ്ട് അവര്‍ പങ്കിട്ട സ്‌നേഹവും നല്ല ഓര്‍മ്മകളും ഇല്ലാതാകുന്നില്ല. ഒരുമിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത കാരണങ്ങള്‍ അവര്‍ക്കുണ്ടാകാം. അതിന്റെ യാഥാര്‍ഥ്യം അവര്‍ക്കാണ് ഏറ്റവും നന്നായി അറിയുക. വേര്‍പിരിഞ്ഞ ശേഷവും പരസ്പരം കുറ്റപ്പെടുത്താതെയും അപമാനിക്കാതെയും ബഹുമാനം കാത്ത് സൂക്ഷിക്കുന്നത് വലിയ പക്വതയാണ്.

ഒരിക്കല്‍ സ്‌നേഹിച്ച വ്യക്തിയെ ശത്രുവായി കാണേണ്ടതില്ല എന്ന തിരിച്ചറിവ് അഭിനന്ദിക്കേണ്ടതാണ്. ഇത് പുതിയ തലമുറയുടെ മാത്രം പ്രത്യേകതയല്ല. ഏത് പ്രായത്തിലും വിലമതിക്കേണ്ട നല്ലൊരു സമീപനമാണ്. ബന്ധം അവസാനിച്ചാലും പരസ്പര ബഹുമാനം അവസാനിക്കേണ്ടതില്ല. ഇരുവര്‍ക്കും സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോകാന്‍ കഴിയട്ടെ എന്ന കുറിപ്പോടെയായിരുന്നു ജീവയുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ഫൈസല്‍ പങ്കുവെച്ചത്.''

2015 ഓഗസ്റ്റ് 24നായിരുന്നു ഇവരുടെ വിവാഹം. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി സാന്നിധ്യം അറിയിച്ചവരാണ് സെലിബ്രിറ്റി കപ്പിള്‍സ് ആയ ജീവയും അപര്‍ണയും. ക്യാബിന്‍ ക്രൂ ജോലി നിര്‍ത്തി നാട്ടിലെത്തിയ അപര്‍ണ യുട്യൂബും പ്രമോഷനും മോഡലിങും എല്ലാമായി സജീവമാണ്. മലയാള ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഒരു അവതാരകനാണ് ജീവ. ഇടയ്‌ക്കൊക്കെ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് സിനിമയിലും സജീവമാണ്. ജീവയുടെ 25ാം വയസ്സിലും അപര്‍ണയുടെ 22ാം വയസ്സിലുമായിരുന്നു വിവാഹം.


 

Read more topics: # ജീവ അപര്‍ണ
jeeva joseph About separation from aparna thomas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES