Latest News

എനിക്ക് അറിയാവുന്ന എന്റെ നാടായ കോട്ടയത്ത് എനിക്ക് കിട്ടിയ അഗീകാരം; സീരിയല്‍ നടിയാണ് ലക്ഷ്മി സുരേന്ദ്രന്‍ തന്റെ ജന്മ നാടായ കോട്ടയത്ത് പരസ്യചിത്രത്തിന്റെ ഹോള്‍ഡിങ് കണ്ട്  കുറിച്ചത്

Malayalilife
 എനിക്ക് അറിയാവുന്ന എന്റെ നാടായ കോട്ടയത്ത് എനിക്ക് കിട്ടിയ അഗീകാരം; സീരിയല്‍ നടിയാണ് ലക്ഷ്മി സുരേന്ദ്രന്‍ തന്റെ ജന്മ നാടായ കോട്ടയത്ത് പരസ്യചിത്രത്തിന്റെ ഹോള്‍ഡിങ് കണ്ട്  കുറിച്ചത്

സീ കേരളത്തിലെ പാര്‍വതി സീരിയലിലൂടെ നായികയായി ശ്രദ്ധ നേടിയ നടിയാണ് ലക്ഷ്മി സുരേന്ദ്രന്‍. നിയുക്ത പ്രസാദ് എന്ന നടിയാണ് ആദ്യം പാര്‍വതിയായി എത്തിയിരുന്നത്. എന്നാല്‍ നിയുക്ത പരമ്പരയില്‍ നിന്നും പിന്മാറിയപ്പോള്‍ പകരമെത്തുകയായിരുന്നു ലക്ഷ്മി സുരേന്ദ്രന്‍. ഇതുകൂടാതെ, സൂര്യയിലും മനോരമയിലും ഫ്ളവേഴ്സിലുമെല്ലാം വിവിധ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ലക്ഷ്മി ഇപ്പോഴിതാ, കണ്ണീരോടെ പങ്കുവച്ച ഒരു വീഡിയോയും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. നടിയുടെ കുറിപ്പ് ഇങ്ങനെയാണ്:

എങ്കിലും ഉള്ളിന്റെ ഉള്ളിലെ വിങ്ങല്‍ ഇതൊന്നും കാണാന്‍ പപ്പ ഇല്ലാതായി പോയല്ലൊ എന്നതാണ്??പത്തുവര്‍ഷത്തില്‍ അധികമായി ഉള്ള അഭിനയ ജീവിതത്തില്‍ എല്ലാ ദിവസവും ടിവി യില്‍ കാണിക്കുന്ന എപ്പിസോഡുകളും പല പ്രോഗ്രാമുകള്‍ ചെയ്തപ്പോഴും.. പല സ്ഥാപനങ്ങളുടെ Hordings കളില്‍ പലയിടങ്ങളില്‍ എന്നെ കണ്ടപ്പോഴും... ഒരുപാട് സന്തോഷിച്ചിരുന്നു...പക്ഷെ കണ്ണുനീരില്‍ കുതിര്‍ന്നു സന്തോഷിച്ചത് ഒരു പക്ഷെ എന്റെ..ഈ ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആണ്...

കോട്ടയത്തെ തിരുന്നക്കരയ്ക്കടുത്ത് എരുത്തിക്കല്‍ദേവീ ക്ഷേത്രത്തിന് അടുത്താണ് ഞങ്ങളുടെ വീട്.. വരുന്ന വഴിക്കാണ് ജോസ്‌കോകാരുടെ വീട്.. എന്നും എപ്പോഴും ആ വീടുകള്‍ ഒരു കൗതുകവും അത്ഭുതവും ആണ്. അമ്മയുടെയും പപ്പയുടെയും കൂടെ ആദ്യമായി ഒരു സ്വര്‍ണ്ണകടയില്‍ കയറിചെന്നത് കോട്ടയത്തെ കളരിക്കല്‍ ബസാറില്‍ ഉള്ള ജോസ്‌കോ ആണ്. ആദ്യം തന്നെ അവിടുത്തെ കാപ്പി എനിക് ഒരു പാട് ഇഷ്ടപ്പെട്ടു.
വായാടി ആയിരുന്ന എന്നെയും അവിടെ എല്ലാര്‍ക്കും ഇഷ്ടായി. സ്വര്‍ണ്ണം ഹോള്‍സേല്‍ റേറ്റില്‍ കിട്ടുന്ന കട അങ്ങനെ ആണ് ജോസ്ഗോള്‍ഡ് ആയി മാറി. അന്ന് ആദ്യമായിമാലവാങ്ങി ഇറങ്ങിയപ്പോള്‍ സ്വര്‍ണ്ണം Pack ചെയ്തു ഇട്ടു തന്നകവറില്‍ ഒരുപെണ്‍കുട്ടിയുടെ പടം.. വലുതാകുമ്പോള്‍ ഞാന്‍ ഇങ്ങിനെ നിന്ന ഭംഗി ഉണ്ടാകുമൊ എന്നൊക്കെ ഓര്‍ത്തു. അങ്ങനെ ചെറുപ്പം മുതല്‍ ആ സ്ഥാപനത്തിനോട് ഒരു അടുപം ഉണ്ട്. കാപ്പി കുടിക്കന്‍ മാത്രമായി ചെന്നപ്പോഴാണ് അവിടുത്തെ തൃശൂരുകാരനായ ചാക്കോ ചേട്ടനെ പരിചയപ്പെട്ടത്. മാത്രമല്ല എന്റെ പപ്പയുടെ വളരെ നല്ല ഒരു സുഹൃത്തുകൂടെ ആരുന്നു Josgoldന്റെ owner babu sir.. അങ്ങനെ പഠിക്കുന്ന കൂടെ ജോലി ചെയ്തപ്പോള്‍ കിട്ടിയ ക്യാഷിനൊക്കെ സ്വര്‍ണവും ചാക്കോചേട്ടന്‍ പ്രത്യേകം പണിയിച്ചും തന്നിരുന്നു.

.3 വര്‍ഷം മുമ്പ് ഒരു call വന്നു ചാക്കോചേട്ടന്‍.. Josgold ന്റെ ഫോട്ടോ ഷൂട്ടിന് ആളെ വേണം നിനക്കു വരാന്‍ പറ്റോ എന്നായി.. നിര്‍ഭാഗ്യവശാല്‍ അന്ന് ചെയ്ത സീരിയല്‍ സെറ്റില്‍ നിന്നും ജോസ് ഗോള്‍ഡിന്റെ ഷൂട്ടിന് എത്താനും സാധിച്ചില്ല. അതു വല്യ ഒരു സകടമായി മനസില്‍ കിടന്നു. എന്നാല്‍ എല്ലാത്തിനും അതിന്റേതായ ഒരു സമയo ഉണ്ട് ദാസാ എന്ന് പറയുന്ന പോലെ.6 മാസം മുന്നെ കാലില്‍ കിടന്നു പഴകിപൊട്ടിയ കൊലുസ് വിളക്കിക്കാന്‍ ചാക്കോച്ചന്റെ കൈയില്‍ കൊടുത്തപ്പോള്‍ ഒരുartist അല്ലെ നല്ലത് ഇട്ടോണ്ട് നടന്നുടെ എന്നൊരു ചോദ്യം.?? അങ്ങനെ പുതിയ കൊലുസ് കാലില്‍ ഇട്ടപോ. നല്ല മിന്നുന പോലെ തോന്നി.കാലു പോലും ഒന്നു ചിരിച്ചു.. ചാക്കോച്ചന്‍ ചോദിച്ചു. നിനക് വീഡിയോ എടുക്കാന്‍ അറിയുമൊ .. josgold ന്റെ Social Media active ആകണം. 

കേട്ടപാതി ഒരു വീഡിയോ Mobile ല്‍ ഷൂട്ട് ചെയ്ത് അപ്പോ തന്നെ Edit ഉo ചെയ്ത കൊടുത്തു. വീഡിയോ കണ്ട owner ബാബു സര്‍ ചാക്കോച്ചനോട് അന്വേഷിച്ചു. തന്റെ മരിച്ചു പോയ സുഹൃത്തിന്റെ മകളും നാട്ടുകാരിയുo.. Artist ഉം Assi.director ഉം. Pothys പോലെ ഉള്ള company കളുകളുടെ പരസ്യങ്ങള്‍ ചെയ്യുന്നുണ്ടെന്നു അറിഞ്ഞപൊ. കൂടാതെ എന്റെ നല്ല ഒരു wellwisher ആയ Toby ഉം ഞങ്ങളുടെ മുന്‍ കൗണ്‍സിലറും ഇപ്പോള്‍ ജോസ്ഗോള്‍ഡിന്റെ പൊന്‍കുന്നം Branch sales head ആയ ഗഗാര്‍ചേട്ടന്റെ യും അകമഴിഞ്ഞ പിന്‍ തുണയും...പിന്നീട് ഇങ്ങോട്ട് സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചപോലെ.,Script ഉം.. direction.. ഉം concept ഉം എല്ലാം ചെയ്തു കൊണ്ട് ആത്മബന്ധo ഒരുപാട് ഉള്ള ആ സ്ഥാപനത്തിന്റെയും കൂടാതെ മറ്റു പല സ്ഥാപനത്തിന്റെ യുo പരസ്യങ്ങള്‍ സ്വന്തം ടീം work ല്‍ ചെയ്തു വരുന്നു....
ഞാന്‍ എന്ത് എന്ന് അറിയുന്ന എനിക്ക് അറിയാവുന്ന എന്റെ നാടായ കോട്ടയത്ത് ഇത് എനിക്ക് കിട്ടിയ അഗീകാരം ആണ്....... ദൈവത്തിന് നന്ദി കൂടെ നിന്ദ് സപ്പോര്‍ട്ട് ചെയ്യുന്ന ഒരു പാട് നല്ല മനസ്സുകള്‍ക്കും ചാക്കോചേട്ടനും.josgold നും.. ബാബു സര്‍ നും നന്ദി.????..

 

lakshmi surendran vedio about model

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES