ഒരു പെണ്‍കുഞ്ഞിന്റെ കുറവ് ഇല്ലാതാക്കിയത് നീയാണ്;നിനക്ക് ഉടുപ്പ് മേടിക്കുമ്പോളും കെട്ടിപ്പിടിക്കുമ്പോളും മനസിലാക്കാറുണ്ട് അമ്മക്ക് ഒരു മകള്‍ കൂടി ഉണ്ടെന്ന്; അളിയന്‍സില്‍ മകളായി എത്തുന്ന അക്ഷയയ്ക്ക് പിറന്നാള്‍ ആശംസിച്ച് മഞ്ജു പത്രോസ് കുറിച്ചത്
കൗമുദി ചാനല്‍ അവതരിപ്പിക്കുന്ന അളിയന്‍സ് എന്ന ടെലിവിഷന്‍ പരമ്പര
പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പരമ്പരകളിലൊന്നാണ്. മഞ്ജുപത്രോസ് അടക്കം ഉള്ള താരങ്ങള്‍ അണിനിരക്കുന്ന ഷോയില്‍ ബാലതാരംഅക്ഷയ എസ് ആണ് പരമ്പരയില്‍ മഞ്ജുവിന്റെ മകളായി അഭിനയിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ മഞ്ജു മകളായി എത്തുന്ന അക്ഷയ്ക്ക് പിറന്നാള്‍ ആശംസിച്ച് പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്നാണ് അക്ഷയ എന്നും ഒരു പെണ്‍കുഞ്ഞിന്റെ കുറവ് ഇല്ലാതാക്കിയെന്നും ആശംസയ്‌ക്കൊപ്പം മഞ്ജു പറയുന്നു.കൗമുദി ടിവിയിലെ 'അളിയന്‍സ്' എന്ന സീരിയലിലാണ് മഞ്ജുവും അക്ഷയയയും ഒരുമിച്ച് അഭിനയിക്കുന്നത്.
'അമ്മേടെ മുത്തിന് ഇന്ന് പിറന്നാള്‍ ആണ്. നീ എന്റെ ജീവിതത്തില്‍ വന്നതാണ് മഞ്ജുമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളില്‍ ഒന്ന്. ഒരു പെണ്‍കുഞ്ഞിന്റെ കുറവ് ഇല്ലാതാക്കിയത് നീയാണ്. നിനക്ക് ഉടുപ്പ് മേടിക്കുമ്പോ കമ്മല്‍ മേടിക്കുമ്പോ നിന്നെ കെട്ടിപ്പിടിക്കുമ്പോ നിനക്ക് ഉമ്മ തരുമ്പോ അമ്മ മനസിലാക്കാറുണ്ട് അമ്മക്ക് ഒരു മകള്‍ കൂടി ഉണ്ടെന്ന്. അമ്മയുടെ പൊന്നിന് ആയിരം ഉമ്മകള്‍'' മഞ്ജു കുറിച്ചു.
മഞ്ജുമ്മാ.. എന്നും ഈ മകള്‍ ഒപ്പം ഉണ്ടാകും'', എന്നാണ് മഞ്ജുവിന്റെ പോസ്റ്റിനു താഴെ അക്ഷയ കമന്റ് ചെയ്തത്. മറ്റു നിരവധി പേര്‍ പോസ്റ്റിനു താഴെ അക്ഷയക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിട്ടുണ്ട്.
അക്ഷയയുടെ അമ്മയും അളിയന്‍സില്‍ അഭിനയിക്കുന്നുണ്ട്. നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അക്ഷയ പരമ്പരയുടെ ഭാഗമാകുന്നത്. അമ്മ, അച്ഛന്‍, ചേട്ടന്‍, എന്നിവര്‍ അടങ്ങുന്നതാണ് അക്ഷയയുടെ കുടുംബം.നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അക്ഷയ പരമ്ബരയില്‍ എത്തിയത്. ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞ അക്ഷയക്ക് ഡോക്ടര്‍ ആകാന്‍ ആയിരുന്നു ആഗ്രഹം. സുലുവായെത്തുന്നത് അക്ഷയയുടെ അമ്മയാണ്. മകളുടെ കൂടെ വന്ന് അമ്മയും അഭിനേത്രിയായി മാറുകയായിരുന്നു.
അച്ഛന്റെ പേര് അനില്‍കുമാര്‍. ബിസിനസുകാരനാണ്. ചേട്ടന്‍ ആകാശ്. എയര്‍ നോട്ടിക്കല്‍ എന്‍ജിനീയര്‍ ആണ് ചേട്ടന്‍. തിരുവനന്തപുരം സ്വദേശിയാണ് അക്ഷയ.