Latest News

'എന്റെ അടുത്ത് ഈശ്വരനായിട്ട് അയച്ചതാണ് ഇവളെ.. ജീവിക്കാന്‍ പേടിക്കേണ്ട എന്ന് കാണിച്ചു തന്നവള്‍'; ഒരിക്കലും പൊഴിഞ്ഞു പോകരുതെന്നാഗ്രഹിക്കുന്ന ബന്ധം; സൗമ്യ ഭാഗ്യനാഥന് ജന്മദിനാശംസകള്‍ നേര്‍ന്ന് കുറിപ്പുമായി മഞ്ജു പത്രോസ് 

Malayalilife
 'എന്റെ അടുത്ത് ഈശ്വരനായിട്ട് അയച്ചതാണ് ഇവളെ.. ജീവിക്കാന്‍ പേടിക്കേണ്ട എന്ന് കാണിച്ചു തന്നവള്‍'; ഒരിക്കലും പൊഴിഞ്ഞു പോകരുതെന്നാഗ്രഹിക്കുന്ന ബന്ധം; സൗമ്യ ഭാഗ്യനാഥന് ജന്മദിനാശംസകള്‍ നേര്‍ന്ന്  കുറിപ്പുമായി മഞ്ജു പത്രോസ് 

നടി മഞ്ജു പത്രോസ് തന്റെ ഉറ്റ സുഹൃത്തും 'അളിയന്‍സ്' പരമ്പരയിലെ സഹതാരവുമായ സൗമ്യ ഭാഗ്യനാഥന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു. ജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട ബന്ധങ്ങളിലൊന്നാണ് സൗമ്യയുമായുള്ളതെന്ന് മഞ്ജു പോസ്റ്റില്‍ പറയുന്നു. 

സൗമ്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജുവിന്റെ കുറിപ്പ്. 'ഈശ്വരന്‍ ചില മനുഷ്യരെ നമുക്ക് അരികില്‍ എത്തിക്കും. അവര്‍ക്ക് ചില നിയോഗങ്ങള്‍ ഉണ്ടാകും. അങ്ങനെ എന്റെ അടുത്ത് ഈശ്വരനായിട്ട് അയച്ചതാണ് ഇവളെ,' മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരുപാട് ചിരിച്ചും കരഞ്ഞും സങ്കടങ്ങള്‍ പങ്കുവെച്ചും തങ്ങള്‍ കൂട്ടുകൂടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും, ജീവിക്കാന്‍ പേടിക്കേണ്ട എന്ന് കാണിച്ചുതന്നത് ഒരു പരിധി വരെ സൗമ്യയാണെന്നും മഞ്ജു ഓര്‍മിപ്പിക്കുന്നു.

വണ്ടി വാങ്ങാന്‍ തന്നോട് ആദ്യം പറഞ്ഞതും ജീവിതത്തിലെ പലഘട്ടങ്ങളിലും മുന്നോട്ട് പ്രേരിപ്പിച്ചതും സൗമ്യയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 'ജീവിതത്തില്‍ നിന്നും ഒരിക്കലും പൊഴിഞ്ഞു പോകരുതെന്ന് മനസ്സില്‍ ആഗ്രഹിക്കുന്ന ബന്ധങ്ങളില്‍ ഒന്നാണ് ഇത്. എന്റെ സിങ്കപ്പെണ്ണിന് എല്ലാ നന്മകളും ജീവിതത്തില്‍ ഉണ്ടാകട്ടെ,' എന്നാണ് സൗമ്യക്ക് മഞ്ജു ആശംസിച്ചത്.

മഞ്ജു പത്രോസും സൗമ്യ ഭാഗ്യനാഥനും നിലവില്‍ കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന 'അളിയന്‍സ്' എന്ന ജനപ്രിയ പരമ്പരയില്‍ നാത്തൂന്‍മാരായി അഭിനയിച്ചുവരികയാണ്. അനീഷ് രവി, റിയാസ് നര്‍മകല തുടങ്ങിയവരും ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'വെറുതെയല്ല ഭാര്യ' എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മഞ്ജു പത്രോസ് പിന്നീട് സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും സജീവ സാന്നിധ്യമാണ്.

manju pathroses birthday wish to saumya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES