Latest News

'ഒരു ട്രോഫിയിലാണോ ജീവിതം ഇരിക്കുന്നത്, എത്രയോ പേര്‍ ക്യാന്‍സര്‍ വാര്‍ഡിലും മറ്റും സുഖമില്ലാതെ കിടക്കുന്നു'; പിആര്‍ കൊണ്ട് കപ്പ് നേടി വീട്ടില്‍ പോകാന്‍ ഉളുപ്പില്ലേയെന്ന് ചോദിച്ച് മായ വിശ്വനാഥ്; പിആര്‍ വിജയിച്ചു സത്യം തോറ്റുവെന്ന് ബിന്നി സെബാസ്റ്റിയനും; അനുമോളിന്റെ വിജയത്തില്‍ വിമര്‍ശനവുമായി താരങ്ങള്‍

Malayalilife
 'ഒരു ട്രോഫിയിലാണോ ജീവിതം ഇരിക്കുന്നത്, എത്രയോ പേര്‍ ക്യാന്‍സര്‍ വാര്‍ഡിലും മറ്റും സുഖമില്ലാതെ കിടക്കുന്നു'; പിആര്‍ കൊണ്ട് കപ്പ് നേടി വീട്ടില്‍ പോകാന്‍ ഉളുപ്പില്ലേയെന്ന് ചോദിച്ച് മായ വിശ്വനാഥ്; പിആര്‍ വിജയിച്ചു സത്യം തോറ്റുവെന്ന് ബിന്നി സെബാസ്റ്റിയനും; അനുമോളിന്റെ വിജയത്തില്‍ വിമര്‍ശനവുമായി താരങ്ങള്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് അവസാനിച്ചെങ്കിലും ഇപ്പോഴും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതികരണങ്ങളുമാണ് സോഷ്യല്‍ മീഡിയ നിറയെ. ഏറെ വിമര്‍ശനങ്ങള്‍ക്കും ശക്തമായ മത്സരത്തിനൊടുവില്‍ അനുമോളാണ് ഇത്തവണ ബിഗ് ബോസ് കിരീടം നേടിയത്. എന്നാല്‍ ഇതിനു പിന്നാലെ ബിഗ് ബോസ് വിജയി ആയ അനുമോള്‍ വന്‍തുക നല്‍കി പിആര്‍ നടത്തിയെന്നും അങ്ങനെയാണ് വിജയിച്ചതെന്നും ആരോപണം ഉയരുകയാണ്.  പലരും അനുമോള്‍ക്കെതിരെ രംഗത്ത് എത്തി. ഇപ്പോഴിതാ
പിആര്‍ ഉപയോഗിച്ച് വിജയിച്ചതില്‍ നാണക്കേടില്ലേ എന്ന് നടി മായ വിശ്വനാഥ് ചോദിച്ചു. 

മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് മായ വിശ്വനാഥ് ഈ വിഷയത്തില്‍ അതൃപ്തി രേഖപ്പെടുത്തിയത്. 'പിആര്‍ കൊണ്ട് അവാര്‍ഡ് നേടി അത് വീട്ടില്‍ കൊണ്ടുപോവാന്‍ ഉളുപ്പില്ലേ? പണമുണ്ടെന്ന് കരുതി എന്തും കാണിക്കാമെന്നാണോ? ഈ പണം ക്യാന്‍സര്‍ വാര്‍ഡിലും മറ്റും ചികിത്സയിലിരിക്കുന്നവര്‍ക്ക് നല്‍കിക്കൂടെ? ഒരു ട്രോഫിയിലാണോ ജീവിതം ഇരിക്കുന്നത്? ബിഗ് ബോസ് വിജയിച്ച എത്രപേര്‍ സിനിമയിലും സീരിയലിലും തിളങ്ങിയിട്ടുണ്ട്?' മായ വിശ്വനാഥ് ചോദിച്ചു. 

ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ബിന്നി സെബാസ്റ്റ്യനാണ് അനുമോള്‍ പുറത്ത് 16 ലക്ഷം രൂപയുടെ പിആര്‍ നല്‍കിയാണ് ഹൗസിലേക്ക് വന്നതെന്ന് ആദ്യമായി ആരോപണം ഉന്നയിച്ചത്. ഈ ആരോപണം ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. 

ഏഷ്യാനെറ്റിനു നല്‍കിയ അഭിമുഖത്തില്‍് പിആറിനെക്കുറിച്ച് അനുമോള്‍ തന്നെ പീന്നീട് പറയുകയും ചെയ്തു. 1 ലക്ഷമാണ് കൊടുത്തത് എന്നും, 15 ലക്ഷം കൊടുക്കും എന്ന് താന്‍ പറഞ്ഞതാവാം എന്നാണ് അനുമോള്‍ വീഡിയോയില്‍ പറയുന്നത്. ഈ വീഡിയോ പങ്കുവച്ചാണ് സത്യം എന്നായാലും പുറത്ത് വരുമെന്ന് പറഞ്ഞ് ബിന്നി വീഡിയോ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. അവതാരക അഞ്ജന നമ്പ്യാര്‍ക്ക് നന്ദിയെന്നും ചോദ്യങ്ങളുടെ വേഗം കൂടിയപ്പോ ആലോചിക്കാന്‍ സമയം കിട്ടാതെ അനു മോള്‍ക്ക് സത്യം പറയേണ്ടി വന്നുവെന്നുമാണ് ബിന്നി പറയുന്നത്.

കണക്ക് കൃത്യം ആയി. നിങ്ങള്‍ ഇത് അസൂയയോ കുശുമ്പോ ആയി കരുതേണ്ട. ഇതൊരു ഓര്‍മപ്പെടുത്തല്‍ ആണ്.സത്യം പറഞ്ഞതിന് അനുമോളിന്റെ പിആര്‍ കാരണം താന്‍ ഇപ്പോഴും സൈബര്‍ ബുള്ളീങ് നേരിടുന്നത് ഓര്‍മ്മപ്പെടുത്തുന്നുവെവന്നു ബിന്നി സെബാസ്റ്റ്യന്‍ പറഞ്ഞു.

 

maya vishwanath and binny against anumol

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES