Latest News

''ഞങ്ങള്‍ വീണ്ടും ഒരുമിക്കുകയാണ്; വിവാഹമോചനത്തിന്റെ വക്കിലെത്തിയ ദാമ്പത്യത്തില്‍ വീണ്ടും മഞ്ഞുരുക്കം; കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ ഞങ്ങള്‍ സമാധാനത്തോടെ സംസാരിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തു; വേര്‍പിരിയലിന് ഇല്ലെന്ന് പങ്ക് വച്ച് സുജിന്‍ കൃഷ്ണയും നിധയും

Malayalilife
 ''ഞങ്ങള്‍ വീണ്ടും ഒരുമിക്കുകയാണ്; വിവാഹമോചനത്തിന്റെ വക്കിലെത്തിയ ദാമ്പത്യത്തില്‍ വീണ്ടും മഞ്ഞുരുക്കം; കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ ഞങ്ങള്‍ സമാധാനത്തോടെ സംസാരിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തു; വേര്‍പിരിയലിന് ഇല്ലെന്ന് പങ്ക് വച്ച് സുജിന്‍ കൃഷ്ണയും നിധയും

പ്രണയ വിവാഹത്തിലൂടെ ഒന്നിച്ചവരില്‍ ചിലരൊക്കെ ഇടയ്ക്ക് വെച്ച് വഴിപിരിയാറുണ്ട്. അതു നാലുപേര്‍ അറിയാവുന്നരുടേത് ആണെങ്കില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. അത്തരത്തില്‍ ഒരു മാസം മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വേര്‍പിരിയലായിരുന്നു യൂട്യൂബറായ സുജിന്‍ കൃഷ്ണയുടെയും, നിധയുടെയും. സുജിനുമായി വിവാഹമോചനത്തിലേക്ക് എന്നു പറഞ്ഞുകൊണ്ട് മക്കളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയിരുന്നു നിധ. 

ഇപ്പോഴിതാ, ആഴ്ചകള്‍ക്കിപ്പുറം ''ഞങ്ങള്‍ വീണ്ടും ഒരുമിക്കുകയാണ്'' എന്ന കുറിപ്പുമായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആ സമയത്ത് ഉണ്ടായ മാനസിക സമ്മര്‍ദ്ദവും തെറ്റിദ്ധാരണകളും കാരണം, ഞങ്ങള്‍ എടുത്ത ചില തീരുമാനങ്ങളും പറഞ്ഞ കാര്യങ്ങളും നിങ്ങളില്‍ പലര്‍ക്കും ആശങ്കയും നിരാശയും ഉണ്ടാക്കിയെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. 

കുടുംബാംഗങ്ങളുടെ ഇടപെടലിലൂടെ ഞങ്ങള്‍ ഇരുവരും സമാധാനത്തോടെ സംസാരിക്കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. മുന്‍പുണ്ടായ ചില സംഭവങ്ങളെ തുടര്‍ന്ന് ഇതു വെറും കണ്ടന്റ് അല്ലെങ്കില്‍ റെവന്യു നേടാനുള്ള ശ്രമമാണോ എന്ന സംശയം പലര്‍ക്കും ഉണ്ടാകാമെന്ന് ഞങ്ങള്‍ മനസിലാക്കുന്നു. പക്ഷെ, ഈ സംഭവം അങ്ങനെ ഒന്നുമല്ല, അന്നത്തെ മാനസിക അവസ്ഥയില്‍ എടുത്ത വ്യക്തിപരമായ തീരുമാനങ്ങളാണ് അത്. സ്വകാര്യ പ്രശ്നങ്ങള്‍ പൊതുവേദിയില്‍ പങ്കുവച്ചത് പലര്‍ക്കും തെറ്റായ സന്ദേശം നല്‍കാന്‍ ഇടയായിരിക്കാം. അതിനായി ഞങ്ങള്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. 

ഇനി മുതല്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുമെന്ന് ഉറപ്പുനല്‍കുന്നു. ഇതുവരെ ഞങ്ങളെ പിന്തുണച്ചും വിശ്വസിച്ചും കൂടെയുണ്ടായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. മുന്നോട്ടും നിങ്ങളുടെ പിന്തുണയും സ്നേഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു', എന്നാണ് ഇരുവരും ഒരുമിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 18 വയസ് കഴിഞ്ഞപ്പോഴായിരുന്നു പൊന്നു സുജിനൊപ്പം ഇറങ്ങിപ്പോരുന്നത്. തുടക്കത്തില്‍ സാമ്പത്തികമായും, മാനസികമായും അത്രയേറെ പ്രതിസന്ധികള്‍ നേരിട്ട ഇരുവരും യൂട്യൂബ് വീഡിയോകള്‍ ചെയ്ത് തുടങ്ങിയപ്പോഴാണ് നല്ലൊരു ജീവിതം ജീവിച്ചു തുടങ്ങിയത്. പുതിയ വീടും, ഇഷ്ട വാഹനങ്ങളുമെല്ലാം സ്വന്തമാക്കിയത് അതിന് ശേഷമായിരുന്നു. യൂട്യൂബ് മാത്രമല്ല ഇപ്പോള്‍ ബിസിനസുകളുമുണ്ട്.

സുജിന്റെ നാട്ടിലാണ് നിധ പഠിച്ചിരുന്നത്. യാദൃശ്ചികമായാണ് കണ്ടുമുട്ടുന്നതും, ഇഷ്ടം പറഞ്ഞതും എല്ലാം. ഇഷ്ടം പറഞ്ഞവരെ നിധ ബ്ലോക്ക് ചെയ്യുന്നുവെന്ന് കൂട്ടുകാര്‍ പറഞ്ഞപ്പോഴാണ് നിധയെ കുറിച്ച് സുജിനും അറിയുന്നത്. അങ്ങനെയാണ് നമ്പര്‍ കിട്ടിയത്. പിന്നീടാണ് ആരാണ് എന്ന് ചോദിച്ച് നിധ സുജിന് മെസേജ് അയയ്ക്കുന്നത്. അങ്ങനെ തുടങ്ങിയ ബന്ധമാണ് പ്രണയ വിവാഹത്തിലേക്ക് എത്തിയത്. വീട്ടില്‍ എന്തോ കല്യാണാലോചന വരുന്ന സമയത്താണ് നിധ ഇഷ്ടം പറയുന്നത്. ഓട്ടോക്കാരനെ കെട്ടാന്‍ തയ്യാറാണെങ്കില്‍ പോന്നോ എന്നായിരുന്നു സുജിന്റെ മറുപടി. 2017 ജനുവരി ഏഴിനായിരുന്നു നിധ ഇഷ്ടം പറയുന്നത്. അടുത്ത മാസമായിരുന്നു ആദ്യമായി കാണുന്നത്. അച്ഛനും അമ്മയും എതിര്‍ത്തതോടെയായിരുന്നു നിത സുജിനൊപ്പം പോവുന്നത്. വിവാഹം കഴിഞ്ഞ് അമ്മയ്ക്കും അനുജത്തിയ്ക്കും ഒപ്പം സന്തോഷത്തോടെ കഴിയുകയായിരുന്നു. തുടക്കത്തില്‍ പിണക്കമായിരുന്നുവെങ്കിലും അച്ഛനും അമ്മയും പിന്നീട് മകളെ സ്വീകരിച്ചിരുന്നു. ഇനിയും പഠിക്കണമെന്നും, സ്വന്തമായൊരു ജോലി വേണമെന്നുമുള്ള നിധയുടെ ആഗ്രഹത്തിന് പിന്തുണയും അറിയിച്ചിരുന്നു.

മക്കളുടെ വിശേഷങ്ങളും, കുഞ്ചൂസിനൊപ്പമുള്ള വീഡിയോകളുമൊക്കെയായിരുന്നു നിധ പങ്കുവെച്ചിരുന്നത്. സുജിനെ മാത്രം കാണാനേയില്ലല്ലോയെന്നായിരുന്നു ചോദ്യങ്ങള്‍. നിങ്ങളിപ്പോഴും ഒന്നിച്ചല്ലേ എന്ന ചോദ്യങ്ങളും ഇടയില്‍ ഉയര്‍ന്നിരുന്നു. ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഇരുവരും വേര്‍പിരിഞ്ഞതായി അറിയിച്ചത്. ഇപ്പോള്‍ വീണ്ടും ഒരുമിക്കുകയാണെന്ന് ഇരുവരും അറിയിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയും നല്ല തീരുമാനം എന്നാണ് പറയുന്നത്.

mallu family sujin krishna and wife reunion

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES