Latest News

മാറ്റത്തിന്റെ ശംഖൊലി മുഴക്കി വിടര്‍ത്തിയ മൂന്ന് താമരകള്‍'; മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടാനായത് അഭിമാനം; എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്നും അഞ്ജലി നായര്‍ 

Malayalilife
 മാറ്റത്തിന്റെ ശംഖൊലി മുഴക്കി വിടര്‍ത്തിയ മൂന്ന് താമരകള്‍'; മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടാനായത് അഭിമാനം; എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാവുമെന്നും അഞ്ജലി നായര്‍ 

തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ പോരാട്ടത്തിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടിയുമായ അഞ്ജലി നായര്‍. തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ സമാഹരിക്കാനായതില്‍ വലിയ അഭിമാനമുണ്ടെന്ന് താരം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളത്തില്‍ എന്‍ഡിഎ മൂന്ന് സീറ്റുകളില്‍ വിജയിച്ചത് മാറ്റത്തിന്റെ ശംഖൊലി മുഴക്കുന്നതാണെന്നും അഞ്ജലി ചൂണ്ടിക്കാട്ടി. 

കേരളത്തില്‍ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തില്‍ എന്‍ഡിഎ നേടിയ മൂന്ന് സീറ്റുകള്‍ വലിയ ആവേശമാണ് നല്‍കുന്നതെന്ന് അഞ്ജലി പറഞ്ഞു. അഞ്ജലി നായരുടെ കുറിപ്പ്: കേരളത്തില്‍ ആഞ്ഞടിച്ച ഭരണവിരുദ്ധ തരംഗത്തില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കി വിടര്‍ത്തിയ മൂന്ന് താമരകള്‍ അഭിമാനം നല്‍കുന്നതാണ്. ഈ അവസരത്തില്‍ തൃപ്പൂണിത്തുറയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മുപ്പതിനായിരത്തിനടുത്ത് വോട്ടുകള്‍ നേടാനായത് എനിക്ക് കൂടുതല്‍ അഭിമാനം തോന്നുന്ന സന്ദര്‍ഭമാണ്. പ്രബുദ്ധരായ എല്ലാ വോട്ടര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.. ഇതില്‍ നിന്നും ഊര്‍ജം കണ്ടെത്തി എന്നും എപ്പോഴും ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാവും. 

ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് അഞ്ജലി നായര്‍ തൃപ്പൂണിത്തുറയില്‍ മത്സരരംഗത്തിറങ്ങിയത്. 70,256 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന്റെ ദീപക് ജോയിയാണ് മണ്ഡലത്തില്‍ വിജയിച്ചത്. 18,468 വോട്ടിന്റെ ഭൂരിപക്ഷമാണ് ദീപക് ജോയ് നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥി കെ.എന്‍. ഉണ്ണികൃഷ്ണന്‍ 51,788 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. മൂന്നാമതായ അഞ്ജലി നായര്‍ക്ക് 29,471 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്നും ലഭിച്ചത്.

anjali nair reaction on election

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES