Latest News

മീരയെ ചതിച്ചത് ഒപ്പം നിന്നവരോ? പ്രണയവും ബ്രേക്കപ്പും താരത്തെ മറ്റൊരാളാക്കി മാറ്റി; പണത്തിനും പ്രശസ്തിക്കും ഒപ്പം വിവാദവും; മീരാ ജാസ്മന്റെ ജീവിതത്തില്‍ സംഭവിച്ചത്

Malayalilife
മീരയെ ചതിച്ചത് ഒപ്പം നിന്നവരോ? പ്രണയവും ബ്രേക്കപ്പും താരത്തെ മറ്റൊരാളാക്കി മാറ്റി; പണത്തിനും പ്രശസ്തിക്കും ഒപ്പം വിവാദവും; മീരാ ജാസ്മന്റെ ജീവിതത്തില്‍ സംഭവിച്ചത്

സിനിമയില്‍ സൂപ്പര്‍താരമായി തിളങ്ങി നിന്നിട്ട് പെട്ടെന്ന് അപ്രതീക്ഷിതമായി പോകുന്ന ചില നടിമാരുണ്ട്. നടന്മാരെക്കാളും പ്രമുഖ നടിമാര്‍ക്കാണ് ഇത് സംഭവിക്കുന്നത്. പലരും വിവാഹത്തോട് കൂടി അഭിനയമേ വേണ്ടെന്ന് തീരുമാനിക്കും. സകല പ്രിവിലേജുകളും വലിച്ചെറിഞ്ഞ് സാധാരണ ജീവിതത്തില്‍ ഒതുങ്ങും. പിന്നീട് വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കാതെ വരുമ്പോഴാണ് പലരും ബന്ധം വേര്‍പിരിഞ്ഞ് സിനിമയിലേക്ക് തന്നെ അഭയം പ്രാപിക്കുക. നിലവില്‍ മലയാള സിനിമയിലെ പല നടിമാരും സമാനമായ രീതിയിലൂടെ കടന്ന് പോയവരാണ്. അത്തരത്തിലൊരു നടിയാണ് മീര ജാസ്മീനും. സിനിമയില്‍ നിന്നും നടിക്ക് നേരിടേണ്ടി വന്നിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

മീരയുടെ കരിയര്‍ തന്നെ നശിക്കാന്‍ കാരണം നടിയെ സ്‌നേഹിച്ചവര്‍ തന്നെയാണ്. മീരയെ സ്‌നേഹിച്ചവര്‍ തന്നെയാണ്  ചതിച്ചത് എന്ന് സിനിമ മേഖലിയില്‍ ഉള്ളവര്‍ തന്നെ വ്യക്തമാക്കിയതാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിന്റെ ഇടയില്‍ സംഭവിച്ച പ്രണയവും പ്രണയപരാജയവും വിവാഹം മീരയെ മറ്റൊരാളാക്കി മാറ്റി. സിനിമയില്‍ നിന്ന് താരം വിശ്വസിച്ചവര്‍ തന്നെയാണ് ഗോസിപ്പ് ഉണ്ടാക്കാനും മുന്‍പന്തിയില്‍ നിന്നത്. കരിയറില്‍ ഏറ്റവും മികച്ച് നിന്ന് സമയത്താണ് താരത്തിന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നത്.

മീര 20- 20 യില്‍ അഭിനയിക്കാന്‍ എത്താഞ്ഞത് ആണ് ആദ്യ വിവാദം ആയി ചര്‍ച്ച ചെയ്യപ്പെട്ടത്. പിന്നീട് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ കയറി തൊഴുതതും വിവാദമായി. പണവും പ്രശസ്തിയും വന്നു ചേര്‍ന്നപ്പോള്‍ വിവാദങ്ങള്‍ എല്ലാം മീരയെ വേട്ടയാടി. പ്രമുഖ സംവിധായകന്‍ പറഞ്ഞ ആരോപണങ്ങളും മീരക്ക് ഇമേജില്‍ വിള്ളല്‍ ഉണ്ടാക്കി. മീരകാരണം വളരെ ബുദ്ധിമുട്ട് സെറ്റില്‍ ഉണ്ടായെന്നും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഇനിയൊരു സിനിമ നമ്മള്‍ തമ്മില്‍ ഉണ്ടാകില്ലെന്ന് ആ പ്രമുഖ സംവിധായകന്‍ സിംഗപ്പൂരില്‍ വച്ച് ഷൂട്ട് എടുക്കുന്ന സമയത്ത് പറഞ്ഞശേഷം അദ്ദേഹത്തിന് ഒപ്പം മീരക്ക് സിനിമകള്‍ ഉണ്ടായിട്ടില്ല. പിന്നീട് താരത്തിന് സിനിമകള്‍ പൊതുവേ കുറഞ്ഞ് വന്നു. ആ ഇടയ്ക്കാണ് താരത്തിന്റെ വിവാഹം നടക്കുന്നത്. 2014 ല്‍ ദുബായിലുള്ള എഞ്ചിനിയര്‍ അനില്‍ ജോണ്‍ ടൈറ്റസിനെയാണ് താരം വിവാഹം ചെയ്തത്. വിവാഹത്തിന് പത്ത് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ സിനിമയില്‍ വീണ്ടും സജീവമാകുകയാണ് താരം. എന്നാല്‍ മറ്റുള്ള നടിമാര്‍ എത്തിയതുപോലെ മീരയ്ക്ക് ലഭിച്ച സിനിമകള്‍ അത്രയ്ക്ക് ശോഭിച്ചില്ല.

ഒരു കാലത്ത് മലയാളം സിനിമയില്‍ മീര ജാസ്മിന്‍ സൃഷ്ടിച്ച തരംഗം ചെറുതായിരുന്നില്ല. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ (2001) എന്ന ചിത്രത്തിലുടെ സിനിമയിലെത്തിയ മീര ജാസ്മിന്‍ വളരെ പെട്ടെന്നായിരുന്നു താരപദവിയിലേയ്ക്ക് ഉയര്‍ന്നത്. നാഷണല്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകളും വാങ്ങിയ മീര ജാസ്മിന്‍ കരിയറില്‍ നേടിയത് അവാര്‍ഡുകളുടെ പെരുമഴക്കാലം തന്നെയാണ്. ഒരു മലയാള സിനിമ നടി ആദ്യമായി തെന്നിന്ത്യയിലെ പ്രമുഖ നടന്മാര്‍ക്കൊപ്പം എല്ലാം തിളങ്ങി അവിടുത്തെ സ്റ്റേറ്റ് അവാര്‍ഡും വാങ്ങി അവിടെ ഒന്നാം നിര നായിക ആയി തിളങ്ങിയത് അത് മീരയിലൂടെ ആണ്.

meera jasmine film career

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES