ബിഗ് ബോസ് ഷോയില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അത് വിനിയോഗിക്കുമെന്ന് രാഹുല്‍ ഈശ്വര്‍. ഷോയിലെത്തിയാല്‍ പുരുഷ ആക്ടിവിസത്തെക്കുറിച്ചായിരിക്കും താന്‍ പ്രധാനമായും സംസാരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഈശ്വര്‍.
'ബിഗ് ബോസ് എനിക്ക് വലിയ താല്‍പര്യമുള്ള ഒരു കാര്യമാണ്. ബിഗ് ബോസില്‍ വിളിച്ചാല്‍ തീര്‍ച്ചയായും പോകണം എന്ന് ആഗ്രഹമുണ്ട്. ബിഗ് ബോസില്‍ ഇത്തവണ ഞാന്‍ പോകുന്നുണ്ടോ ഇല്ലയോ എന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, ബിഗ് ബോസ് തീര്‍ച്ചയായും വലിയൊരു സ്‌പേസ് ആണ്. ഞാന്‍ ബിഗ് ബോസില്‍ പോകുകയാണെങ്കില്‍ പുരുഷ ആക്ടിവിസമായിരിക്കും ഏറ്റവുമധികം ഹൈലൈറ്റ് ചെയ്യുക രാഹുല്‍ പറയുന്നു.
ബിഗ്‌ബോസ് പോലെ വലിയൊരു പ്ലാറ്റ്‌ഫോമില്‍ ഈ പുരുഷാവകാശ പ്രശ്‌നങ്ങളൊക്കെ ഉന്നയിക്കാന്‍ സാധിച്ചാല്‍ അത്തരമൊരു അവസരം വിനിയോഗിക്കുന്നതില്‍ എനിക്ക് സന്തോഷമായിരിക്കും. എനിക്ക് ബിഗ് ബോസ് വളരെ ഇഷ്ടവുമാണ്' എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.