മലയാള സിനിമയില്‍ അച്ഛന്റെ മകന്‍ എന്ന നിലയില്‍ വന്നുവെങ്കിലും ഒരിക്കലും ആ പേരില്‍ നിലനിന്നു എന്നാക്ഷേപം കേള്‍ക്കാത്ത നടന്‍. ഏതാനും സിനിമകളില്‍ വേഷമിട്ട ശേഷം അദ്ദേഹം സിനിമയില്‍ നിന്നും പാടെ അപ്രത്യക്ഷനായി. തനിക്കൊരു ബിസിനസ് മാന്‍ എന്ന നിലയില്‍ കരിയര്‍ കെട്ടിപ്പടുക്കാം എന്ന വിശ്വാസത്തില്‍ അദ്ദേഹം ഇന്ന് മുന്നോട്ടു പോവുകയാണ്. ഇന്ന് ഏറെ വില്‍പ്പന നടക്കുന്ന പായസം വ്യാപാരമാണ് അദ്ദേഹം നടത്തുന്നത്. തന്റെ ഭാര്യയുടെ മനസ്സില്‍ തോന്നിയ ആശയത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതോടെയാണ് സോമേട്ടന്‍സ് മധുരം പായസക്കട എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. അഞ്ച് വര്‍ഷം മുന്‍പാണ് ഈ കൊച്ചും സംരംഭം തുടങ്ങുന്നത്. അത് തുടങ്ങാന്‍ തന്നെ കാരണം ബിന്ദു സജി സോമന്‍ എന്ന ഒരു ചെറുപ്പക്കാരി അധ്യാപികയുടെ അതിയായ മോഹമാണ്. ആ പായസക്കട ഹിറ്റാക്കിയ കഥ.
എംസി റോഡിന്റെ സൈഡിലുള്ള തന്റെ ഭര്‍ത്താവിന്റെ വീടിന്റെ മുന്നില്‍ ഒഴിഞ്ഞുകിടക്കുന്ന മാവിന്‍ ചുവട്. ആ സ്ഥലം എങ്ങനെ തൊഴിലിടമാക്കാം എന്ന് ചിന്തിച്ച് തുടങ്ങിയിടത്ത് നിന്ന് തുടങ്ങിയതാണ് ഈ പായസക്കട. ഇവിടുത്തെ് അമ്മയ്ക്ക് പായസം വളരെ ഇഷ്ടമായിരുന്നു. എന്തെങ്കിലാം തുടങ്ങാം എന്ന് ആശയം മനസ്സിലേക്ക് വന്നപ്പോള്‍ അമ്മയുടെ ആഗ്രഹമാണ് ആദ്യം ബിന്ദുവിന്റെ മനസ്സിലേക്ക് എത്തുന്നത്. ലോക്ക് ഡൗണ്‍ സമയത്താണ് ബിന്ദുവിന്റെ മനസ്സിലേക്ക് ഈ ആശയം എത്തിച്ചേര്‍ന്നത്. എന്നാല്‍ പല ആളുകളോടും പറഞ്ഞപ്പോള്‍ പലര്‍ക്കും എതിര്‍ അഭിപ്രായങ്ങളായിരുന്നു. അനശ്വര നടന്‍ എംജി സോമന്റെ മരുമകള്‍ പായസം വില്‍ക്കുന്നോ? എന്നായിരുന്നു ചോദ്യങ്ങള്‍.
എന്നാല്‍ ആരുടെയും മുഖം നോക്കാതെ ബിന്ദു തന്റെ ആഗ്രഹവുമായി മുന്നോട്ട് പോയി. വീടിന്റെ മുന്നില്‍ തന്നെ ബോര്‍ഡ് വച്ച് ഒരു ചെറിയ കടയായിട്ട് സോമേട്ടന്‍സ് മധുരം പായസക്കടയ്ക്ക് തുടക്കം കുറിച്ചു. തുടക്കത്തില്‍ ഒരു ദിവസം ഒരു പായസം എന്ന് നിലയില്‍ ആരംഭിച്ച് പായസക്കട പിന്നീട് ജനങ്ങള്‍ അറിഞ്ഞ് തുടങ്ങി. സുരേഷ് ഗോപി എത്തി പായസം രുചിച്ചതിന് ശേഷം പിന്നീട് ഭാഗ്യം തെളിഞ്ഞഒ. പായസം കുടിച്ച നടന്‍ ബിന്ദുവിനെ അനുഗ്രഹിച്ച് ശേഷമാണ് അവിടെ നിന്നും പോയത്. പിന്നീട് ആ വഴി എവിടെ പോയാലും അദ്ദേഹം സോട്ടേന്‍സ് മധുരം പായസക്കടയില്‍ നിര്‍ത്തി പായസം മേടിച്ചിട്ടേ് പോകൂ. അങ്ങനെ അത് കയറി ഹിറ്റായി. ഒറ്റ സ്റ്റാഫില്‍ തുടങ്ങിയ കടയില്‍ ഇപ്പോള്‍ അഞ്ച് സ്റ്റാഫ് അടങ്ങുന്നതാണ് പായസക്കട. എന്നാല്‍ ഇപ്പോള്‍ പുതിയൊരു കട തുറന്നിരിക്കുകയാണ് ബിന്ദുവും സജിയും കൂടി. 11.30ക്കാണ് പായസക്കട തുറക്കുന്നത്. ആ സമയം തൊട്ട് 12.30 വരെ നല്ല തിരിക്കുള്ള സമയമാണ് ഇത്. എല്ലാ ദിവസവും വ്യത്യസ്ഥമായ പായസമാണ് ഇവിടെ നല്‍കുന്നത്. ഒരു ദിവസം രണ്ട് പായസം. 19 പായസം ഓരോ ദിവസവും നല്‍കും. ഒരു ദിവസം രണ്ട് തരത്തിലുള്ള പായസമാണ് ഇവിടെ കച്ചവടം നടത്തുന്നത്. ഒരു ലിറ്ററിന് 250 ഉം അര ലിറ്ററിന് 130 ആണ് വില വരുന്നത്. പാല്‍ പായസങ്ങള്‍ക്ക് വിലയില്‍ നേരിയ വ്യത്യാസം വരും.
ആദ്യം കിച്ചണില്‍ തനിയെ ഉണ്ടാക്കി നോക്കി. പിന്നീട് ഒരു മുറി പുറത്തേക്ക് ഇറക്കി. പിന്നെ ഇപ്പോള്‍ പായസപ്പുര പോലെ ഒരു മുറി ഉണ്ട്. അതിലാണ് ഉണ്ടാക്കുന്നത്. ഇതുവരെ പാഴ്‌സല്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് എങ്കില്‍ ജനങ്ങളുടെ നിര്‍ബന്ധപ്രകാരം ആളുകള്‍ക്ക് ഇരുന്ന് കുടിക്കാനുള്ള ഒരു സംവിധാനം കൂടി ഒരുക്കിയിരിക്കുകയാണ് ഇപ്പോള്‍. ഒപ്പം നിങ്ങള്‍ക്ക് ഇഷ്ടമുള്ള മറ്റ് അനവധി നാടന്‍ വിഭവങ്ങളും ,പലഹാരങ്ങളും ലഭിച്ചുതുടങ്ങും. യാത്രകളില്‍ നാം ,പ്രത്യേകിച്ചും സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നം വാഷ് റൂം ഇല്ല എന്നുള്ളതാണ്. അതിനുള്ള സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട്. ഒപ്പം അനശ്വര നടന്‍ എം ജി സോമന്റെ സ്മൃതിമണ്ഡപം നേരില്‍ കാണുവാനും അദ്ദേഹത്തിന്റെ സിനിമാ ജീവിതചിത്രങ്ങളിലൂടെയുള്ള ഒരു യാത്രയും നിങ്ങള്‍ക്ക് അവിസ്മരണീയമാകുവാനും സാധിക്കും.
സജി എന്ന് പറയുന്നതിനേക്കാള്‍ സജി സോമന്‍ എന്ന പേര് പൂര്‍ണമായും പറയുന്നതാകും അഭികാമ്യം. അങ്ങനെയാണ് അദ്ദേഹത്തെ സിനിമയില്‍ ഏറെപ്പേരും അറിഞ്ഞു തുടങ്ങിയത്. നെപോട്ടിസം അരങ്ങുവാഴുന്ന നാളുകളില്‍ സ്വന്തം കഴിവില്‍ മറ്റൊരു മേഖല കണ്ടെത്തി അവിടെ ശോഭിക്കുകയാണ് സജി. സജിയുടെ പായസക്കടയും അവിടെ വില്‍ക്കുന്ന പായസത്തിന്റെ രുചിയും നുകര്‍ന്നവര്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. വീടിനോടു ചേര്‍ന്നൊരു ചെറിയ കട തുറന്നാണ് പായസ വില്‍പ്പന. പായസം കൂടാതെ വേറെയും ഭക്ഷണബിസിനസ് സജി നടത്തുന്നു എന്നും വിവരമുണ്ട്. മലയാള സിനിമയില്‍ സ്റ്റോപ്പ് വയലന്‍സ്, പ്രിയം പ്രിയങ്കരം തുടങ്ങിയ സിനിമകള്‍ സജി സോമന്റേതായുണ്ട്.
മലയാള സിനിമയില്‍ നിരവധി ഓര്‍ക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്ത എം.ജി. സോമന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായിരുന്നു 'ലേലം'. ആനക്കാട്ടില്‍ ഈപ്പച്ചന്‍ എന്ന അദ്ദേഹത്തിന്റെ കഥാപാത്രം അതുവരെയുള്ള എല്ലാ വേഷങ്ങളെക്കാളും സ്വീകാര്യത നേടുകയും ചെയ്തു.