Latest News

അച്ഛന് തുല്യമായിരുന്ന ചേട്ടന്‍; തന്റെ ആറാം വയസില്‍ ചേച്ചിയെ വിവാഹം കഴിച്ച് വീട്ടിലെ അംഗമായി; സീമ ജി. നായരുടെ സഹോദരീഭര്‍ത്താവ്  വിട പറയുമ്പോള്‍ കുറിപ്പുമായി നടി; വിട പറഞ്ഞത് ദീപക് ദേവിന്റെ ഭാര്യ പിതാവ് കൂടിയായ ഗിരിജന്‍

Malayalilife
അച്ഛന് തുല്യമായിരുന്ന ചേട്ടന്‍; തന്റെ ആറാം വയസില്‍ ചേച്ചിയെ വിവാഹം കഴിച്ച് വീട്ടിലെ അംഗമായി; സീമ ജി. നായരുടെ സഹോദരീഭര്‍ത്താവ്  വിട പറയുമ്പോള്‍ കുറിപ്പുമായി നടി; വിട പറഞ്ഞത് ദീപക് ദേവിന്റെ ഭാര്യ പിതാവ് കൂടിയായ ഗിരിജന്‍

സോഷ്യല്‍മീഡയയയില്‍ തന്റെ സന്തോഷങ്ങളും ദു:ഖങ്ങളും അഭിപ്രായങ്ങളും ഒരു പോലെ പങ്ക് വക്കാറുള്ള നടി ഒരു അപ്രതീക്ഷിത വേര്‍പാടിനെക്കുറിച്ചാണ് ഇന്ന് കുറിച്ചത്. പ്രതിസന്ധികളില്‍ തണലായി, ജീവിതവഴികളില്‍ അച്ഛനെപ്പോലെ ചേര്‍ത്തുപിടിച്ച സഹോദരി ഭര്‍ത്താവിന്റെ വേര്‍പാടിലാണ് താരം. 

തിങ്കളാഴ്ച രാവിലെ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു സീമയുടെ സഹോദരിയായ രേണുകയുടെ ഭര്‍ത്താവ് ഗിരിജന്റെ അന്ത്യം.തനിക്ക് ആറ് വയസ്സുള്ളപ്പോഴാണ് അദ്ദേഹം തന്റെ ചേച്ചിയെ വിവാഹം കഴിച്ചതെന്നും, അന്നുമുതല്‍ ഒരു ജ്യേഷ്ഠനേക്കാളുപരി അച്ഛന്റെ സ്ഥാനത്താണ് അദ്ദേഹം തന്നെ സംരക്ഷിച്ചതെന്നും സീമ കുറിച്ചു. 

എന്റെ അച്ഛന് തുല്യമായിരുന്നു എന്റെ ചേട്ടന്‍. എനിക്ക് ആറ് വയസ്സുള്ളപ്പോള്‍ എന്റെ ചേട്ടന്‍ എന്റെ ചേച്ചിയെ വിവാഹം കഴിക്കുന്നത്. ഇന്ന് രാവിലെ ഒരു കാര്‍ഡിയാക്ക് അറസ്റ്റിന്റെ രൂപത്തില്‍ ചേട്ടനെ ഈശ്വരന്‍ കൊണ്ടുപോയി.''- സീമ ജി. നായര്‍ കുറിച്ചു

സീമയുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും തളരാതെ കൂടെ നിന്ന കരുത്തായിരുന്നു ഈ ജ്യേഷ്ഠസഹോദരന്‍. അഭിനയരംഗത്തെ തിരക്കുകള്‍ക്കിടയിലും സീമ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാണ് അദ്ദേഹം നല്‍കിയിരുന്നത്. ആ അത്താണിയാണ് അപ്രതീക്ഷിതമായി മാഞ്ഞുപോയിരിക്കുന്നത്. പ്രിയപ്പെട്ടവന്റെ വേര്‍പാടില്‍ വിതുമ്പുന്ന സീമയ്ക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി സിനിമാ-സീരിയല്‍ ലോകത്തെ സുഹൃത്തുക്കളും ആരാധകരും ഒപ്പമുണ്ട്.

പിന്നണി ഗായികയാണ് രേണുക ഗിരിജന്‍. ദീപക് ദേവിന്റെ ഭാര്യ സ്മിത ഗിരിജന്‍ ഇവരുടെ മകളാണ്. സീമയുടെയും രേണുകയുടെയും സഹോദരന്‍ എ.ജി. അനില്‍ സംഗീത സംവിധായകനാണ്...

Seema G Nairs brother in law

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES