Latest News

'അന്ന' എന്ന പേരില്‍ ഒരു ചിത്രം കമ്മിറ്റ് ചെയ്തിരുന്നില്ല; എന്റെ പേരില്‍ ആരാണ് ആ സിനിമയുടെ അണിയറപ്രവര്‍ത്തകരെ ബന്ധപ്പെട്ടതെന്ന് അറിയില്ല; ആ സിനിമയുടെ കഥ കേട്ടിട്ടില്ല; ബത്‌ലഹേമിലെ യവന കഥയിലെ ഗാനത്തെക്കുറിച്ചും അന്നയെയും കുറിച്ച് അരവിന്ദ് സ്വാമിക്ക് പറയാനുള്ളത്

Malayalilife
'അന്ന' എന്ന പേരില്‍ ഒരു ചിത്രം കമ്മിറ്റ് ചെയ്തിരുന്നില്ല; എന്റെ പേരില്‍ ആരാണ് ആ സിനിമയുടെ അണിയറപ്രവര്‍ത്തകരെ ബന്ധപ്പെട്ടതെന്ന് അറിയില്ല; ആ സിനിമയുടെ കഥ കേട്ടിട്ടില്ല; ബത്‌ലഹേമിലെ യവന കഥയിലെ ഗാനത്തെക്കുറിച്ചും അന്നയെയും കുറിച്ച് അരവിന്ദ് സ്വാമിക്ക് പറയാനുള്ളത്

ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ സംഗീതാസ്വാദകര്‍ക്കിടയില്‍ വീണ്ടും തരംഗമായ ഗാനമാണ് യവനകഥയില്‍ നിന്നുവന്ന ഇടയകന്യകേ. വര്‍ഷങ്ങള്‍ക്കുമുന്‍പ് ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങേണ്ടിയിരുന്ന അന്ന എന്ന ചിത്രത്തിലെ ഗാനമാണിത്. അരവിന്ദ് സ്വാമിയായിരുന്നു ചിത്രത്തിലെ നായകന്‍.
എന്നാല്‍ സിനിമ ചിത്രീകരണം നടക്കാതെ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ ഇങ്ങനെയൊരു സിനിമ താന്‍ ചെയ്യാമെന്ന് ഏറ്റിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരി ക്കുകയാണ് അരവിന്ദ് സ്വാമി.

ശിവാജി ഗണേശന്റെ മകനും നടനുമായ രാംകുമാറിന്റെ ട്രൂലി റാം എന്ന പോഡ്കാസ്റ്റിലാണ് അന്ന എന്ന ചിത്രത്തെക്കുറിച്ച് അരവിന്ദ് സ്വാമി വെളിപ്പെടുത്തിയത്.

'ബെത്ലഹേം കുടുംബ യൂണിറ്റി'നെക്കുറിച്ചും ആ സിനിമയില്‍ 'അന്ന'യിലെ പാട്ട് ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുമാണ് രാംകുമാര്‍ ചോദിച്ചത്. ഇതിനുള്ള മറുപടിയായാണ് 'അന്ന' എന്ന പേരില്‍ ഒരു ചിത്രം താന്‍ കമ്മിറ്റ് ചെയ്തിരുന്നില്ലെന്ന് അരവിന്ദ് സ്വാമി വെളിപ്പെടുത്തിയത്. തന്റെ പേര് പറഞ്ഞ് ആരാണ് 'അന്ന' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളെ സമീപിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാര്‍ഥത്തില്‍ ആ പേരിലുള്ള ഒരു സിനിമ ചെയ്യാമെന്ന് ഞാന്‍ കരാര്‍ ഏറ്റിരുന്നില്ല. എന്തോ ഒരു കമ്മ്യൂണിക്കേഷന്‍ പ്രശ്‌നം അക്കാലത്ത് നടന്നിരുന്നു. എന്റെ പേരില്‍ ആരാണ് ആ സിനിമയുടെ അണിയറപ്രവര്‍ത്തകരെ ബന്ധപ്പെട്ടതെന്ന് അറിയില്ല. ഞാന്‍ ആ സിനിമയുടെ കഥ കേട്ടിട്ടില്ല. എനിക്ക് ആ സിനിമയുമായി യാതൊന്നും അറിയില്ല.

ആ സമയത്ത് ഞാന്‍ ഈ ഇന്‍ഡസ്ട്രിയില്‍ പുതിയ ആളായിരുന്നു. 'അന്ന' എന്ന സിനിമ ഞാന്‍ ചെയ്യുമെന്ന് പറഞ്ഞ് ആരാണ് അവരോട് സംസാരിച്ചതെന്ന് അറിയില്ല. ഞാന്‍ ആ സിനിമ ചെയ്യുമെന്ന് അവര്‍ സ്വയം കരുതിയതാണോയെന്നും അറിയില്ല. ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടേയില്ല'.- അരവിന്ദ് സ്വാമി പറഞ്ഞു.

'യവനകഥയില്‍ നിന്നുവന്ന...' എന്ന ഗാനം വലിയ ഹിറ്റാണല്ലോ എന്ന് പറഞ്ഞപ്പോള്‍ താന്‍ അങ്ങനെ കേട്ടു എന്നായിരുന്നു അരവിന്ദ് സ്വാമിയുടെ മറുപടി. അടുത്തിടെ ചിത്രം വീണ്ടും തുടങ്ങുമെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം അറിയിച്ചിരുന്നു. അരവിന്ദ് സ്വാമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചകള്‍ നിറയുകയാണ്. 'ജോഷി ചതിച്ച് ആശാനെ' എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും കുറിക്കുന്നത്.

അടുത്തിടെ അന്ന' പുറത്തുകൊണ്ടുവരും എന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പ്രഖ്യാപനം നടത്തിയതും ശ്രദ്ധ നേടിയിരുന്നു.

aravind swamy about anna movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES