ഭാര്യമാര്‍ സൂക്ഷിക്കുക എന്ന പ്രശസ്തമായ മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റായ ഗാനമാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന പാട്ട്. ആ പേരില്‍ ഒരു സീരിയല്‍ ഏഷ്യാനെറ്റില്‍ ആരംഭിച്ചപ്പോള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഗൗതമിന്റെയും അളക നന്ദയുടേയും ദാമ്പത്യത്തിന്റെ കഥ പറഞ്ഞ ആ പരമ്പര അവസാനിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു പരമ്പരയുടെ അവസാന എപ്പിസോഡ്. ഇപ്പോഴിതാ, തുടക്കം മുതല്‍ അവസാനം വരെ പിങ്കിയെന്ന തന്റെ കഥാപാത്രത്തെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത ആരാധകര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് സീരിയല്‍ നടി മിയാ മരിയ.
നടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ഇന്നലെയ നമ്മുടെ ചന്ദ്രകാന്തത്തിന്റെ അവസാന എപ്പിസോഡ് ആയിരുന്നു. എപ്പിസോഡ് കണ്ട ഒരുപാടുപേര്‍ എനിക്ക് മെസേജും ഇട്ടിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമായിയെന്ന് പറഞ്ഞു. ഒരുപാട് സന്തോഷം. ഈ ഒന്നര വര്‍ഷം ചന്ദ്രകാന്തം ഫാമിലിയുടെ കൂടെ എന്നെ സപ്പോര്‍ട്ട് ചെയ്ത ഫാന്‍ പേജുണ്ട്. അവര്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കാരണം, പിങ്കി എന്നു പറയുന്ന കാരക്ടറിനെ സോഷ്യല്‍ മീഡിയയിലൂടെ ഒ്രുവിധപ്പെട്ട എല്ലാവര്‍ക്കും മനസിലാക്കാന്‍ സാധിച്ചത് ഫാന്‍സ് പേജിലൂടെയും പിന്നെ എന്റെ ഫ്രണ്ട്സിലൂടെയും ആണ്. അവര്ക്കെല്ലാവര്ക്കും മനസു നിറഞ്ഞ നന്ദി. ഒരുപാട് സങ്കടമുണ്ട്. ഈയൊരു സീരിയല്‍ തീര്‍ന്നതില്‍ വിഷമമുണ്ട്. ഏഷ്യാനെറ്റ് എന്ന പ്ലാറ്റ്ഫോം എനിക്ക് കിട്ടിയതിലും അതിന്റെ ഡയറക്ടര്‍, പ്രൊഡ്യൂസര്‍ സര്‍.. പിന്നെ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പിന്നെ നമ്മുടെ എല്ലാ കോ ആക്ടേഴ്സ്, ഞങ്ങളുടെ ഫാമിലി.. ചന്ദ്രകാന്തം ഫാമിലി.. പിങ്കിയ്ക്ക് ശബ്ദം നല്‍കിയ ആര്‍ജെ നീനു അങ്ങനെ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നാണ് മിയ വീഡിയോയില്‍ പറഞ്ഞത്.
പരമ്പരയില്‍ നായകനായ ഗൗതമിനെ ഏറെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയായി എത്തുന്ന കഥാപാത്രമായിരുന്നു പ്രിയംവദ എന്ന പിങ്കിയുടേത്. അതിനു ശേഷം പിങ്കിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന ട്വിസ്റ്റുകളും പ്രണയ നഷ്ടങ്ങളും വിവാഹ ജീവിതത്തിലെ പരാജയങ്ങളും വേര്‍പാടുകളും ഒക്കെ പറഞ്ഞാണ് ചന്ദ്രകാന്തം സീരിയല്‍ മുന്നോട്ടു പോയത്. പിങ്കിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുന്ന എപ്പിസോഡുകളും പരമ്പരയില്‍ ഉണ്ടായിട്ടുണ്ട്. അതേസമയം, വര്‍ഷങ്ങളായി സിനിമാ സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണെങ്കിലും പിങ്കി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് മിയാ മരിയ.
എറണാകുളം സ്വദേശിനിയാണ് മിയ. എന്നാല്‍ യഥാര്‍ത്ഥ പേര് ഇതല്ല. സൗമ്യ എന്നതാണ് മിയയുടെ യഥാര്‍ത്ഥ പേര്. റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയയായ താരം തൂണേരി, കണ്മണി പാപ്പ, നമ്മ ഊരുക്ക് എന്നാ ആച്ച് എന്നീ തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്നു. അപ്പോഴാണ് സൗമ്യ എന്ന പേര് മാറ്റി മിയാ ശ്രീ എന്ന പേരിട്ടത്. അങ്ങനെയാണ് സീരിയലിലും സോഷ്യല്‍ മീഡിയയകളിലും എല്ലാം ഈ പേര് സ്വീകരിച്ചത്. ഐക്കര കോണത്തെ ഭഷിഗ്വരന്മാര്‍ എന്ന മലയാള സിനിമയിലും ചില പരസ്യ ചിത്രങ്ങളിലും ഷോര്‍ട്‌സ് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട് മിയ. പിന്നാലെയാണ് ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലിലേക്ക് എത്തിയത്.